EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സ്വപ്ന നഗരത്തിലേക്കുള്ള കവാടം തുറന്ന് സൗദി: നിയോം തുറമുഖം വഴി ചരക്കുനീക്കം ആരംഭിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സ്വപ്ന നഗരത്തിലേക്കുള്ള കവാടം തുറന്ന് സൗദി: നിയോം തുറമുഖം വഴി ചരക്കുനീക്കം ആരംഭിച്ചു
News

സ്വപ്ന നഗരത്തിലേക്കുള്ള കവാടം തുറന്ന് സൗദി: നിയോം തുറമുഖം വഴി ചരക്കുനീക്കം ആരംഭിച്ചു

ആ​ഗോളന​ഗരമായ നിയോമിലേക്ക് ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്നുള്ള സഞ്ചാരികളെ എത്തിക്കാനും ചരുക്കുനീക്കം നടത്താനും തുറമുഖം വഴിയൊരുക്കും.

Web Desk
Last updated: May 19, 2023 5:25 PM
Web Desk
Published: May 19, 2023
Share

റിയാദ്: ഭാവിയുടെ നഗരമെന്ന് വിശേഷിപ്പിക്കുന്ന നിയോമിലെ തുറമുഖം തുറന്നു. ഒക്സഗണിലെ തുറമുഖമാണ് ഇപ്പോൾ ചരക്കുനീക്കത്തിനായി തുറന്നതെന്ന് സൗദി അധികൃത‍ർ അറിയിച്ചു. ദുബ തുറമുഖം എന്നാണ് നിയോം ന​ഗരത്തിലെ തുറമുഖത്തിന് നൽകിയിരിക്കുന്ന പേര്. ഭാവിയിൽ അത്യാധുനിക ന​ഗരമായ നിയോമിലേക്ക് ആവശ്യമായ ചരക്കുനീക്കം ദുബ തുറമുഖം വഴിയായിരിക്കുമെന്നാണ് അധികൃത‍ർ പറയുന്നത്.

ആ​ഗോളന​ഗരമായ നിയോമിലേക്ക് ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്നുള്ള സഞ്ചാരികളെ എത്തിക്കാനും ചരുക്കുനീക്കം നടത്താനും തുറമുഖം വഴിയൊരുക്കും. ചെങ്കടലിലെ നി‍ർണായക മേഖലയിലാണ് പുതിയ തുറമുഖം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

തുറമുഖം തുറന്നത് നിയോം ന​ഗരത്തിൻ്റെ നിർമ്മാണത്തിൽ ഒരു പ്രധാന നാഴികക്കല്ലാണെന്ന് പോർട്ട് ഓഫ് നിയോമിന്റെ മാനേജിംഗ് ഡയറക്ടർ സീൻ കെല്ലി ദി നാഷണലിനോട് പറഞ്ഞു. നൂറ് ശതമാനം പുനരുപയോ​ഗ ഊ‍ർജ്ജം ഉപയോ​ഗപ്പെടുത്തി പ്രവ‍ർത്തിക്കുന്ന ന​ഗരമാണ് നിയോം. നൂറ് ശതമാനം ഹരിത സൗഹൃദമായിരിക്കും ഈ ന​ഗരം. പുനരുപയോഗിക്കാവുന്ന സൗരോർജ്ജം, കാറ്റ്, ഹരിത ഹൈഡ്രജൻ അധിഷ്ഠിത ഊർജം എന്നിവയിലൂടെ 100 ശതമാനം ശുദ്ധമായ ഊർജം ഉപയോഗിച്ചായിരിക്കും നിയോം പ്രവർത്തിക്കുക.

ഫ്ലോട്ടിംഗ് ഇൻഡസ്ട്രിയൽ കോംപ്ലക്സ്, ഗ്ലോബൽ ട്രേഡ് ഹബ്, ടൂറിസ്റ്റ് റിസോർട്ടുകൾ, 170 കിലോമീറ്റർ നീളവും ഇരുന്നൂറ് മീറ്റർ വീതിയുമുള്ള ലൈൻ സിറ്റി എന്നിവയടക്കം നിരവധി പദ്ധതികളാണ് നിയോം ന​ഗരത്തിൽ നി‍ർമ്മാണഘട്ടത്തിലുള്ളത്. പൊതുനിക്ഷേപഫണ്ട് ഉപയോ​ഗിച്ച് പ്രവർത്തിക്കുന്ന നിയോം എന്ന കമ്പനിക്ക് കീഴിലാണ് ന​ഗരം പ്രവർത്തിക്കുക. സുസ്ഥിര തുറമുഖത്തിന്റെ വികസനത്തിനായി 7.5 ബില്യൺ സൗദി റിയാലിലധികം (2 ബില്യൺ ഡോളർ) നിയോമിൽ നിക്ഷേപിച്ചിട്ടുണ്ട്.

 

TAGGED:Saudisaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഒരു വർഷത്തിനുള്ളിൽ ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് ലോകബാങ്ക്

September 18, 2022
News

മ്യാന്മറിൽ 5.2 തീവ്രതയിൽ ഭൂചലനം

September 30, 2022
News

അഭയാർത്ഥി ക്യാമ്പിൽ നിന്ന് ആളുകളെ സ്വദേശത്തേക്ക് തിരിച്ചയച്ച് ഓസ്ട്രേലിയ

October 29, 2022
News

ടിക് ടോക് നിരോധനത്തിന് യുഎസിൽ ഉഭയകക്ഷി നിയമം അവതരിപ്പിച്ചു

December 14, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?