EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ദ കേരള സ്റ്റോറി’ നിരോധിച്ചിട്ടില്ല; ആളില്ലാത്തതുകൊണ്ട് തീയേറ്റര്‍ ഉടമകള്‍ തന്നെ പിന്‍വലിച്ചു; തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘ദ കേരള സ്റ്റോറി’ നിരോധിച്ചിട്ടില്ല; ആളില്ലാത്തതുകൊണ്ട് തീയേറ്റര്‍ ഉടമകള്‍ തന്നെ പിന്‍വലിച്ചു; തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
EntertainmentNews

‘ദ കേരള സ്റ്റോറി’ നിരോധിച്ചിട്ടില്ല; ആളില്ലാത്തതുകൊണ്ട് തീയേറ്റര്‍ ഉടമകള്‍ തന്നെ പിന്‍വലിച്ചു; തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Web News
Last updated: May 16, 2023 7:59 AM
Web News
Published: May 16, 2023
Share
Highlights

    ‘ദ കേരള സ്റ്റോറി’ തമിഴ്‌നാട്ടില്‍ നിരോധിച്ചതല്ലെന്നും ആളുകള്‍ കയറാത്തതുകൊണ്ട് തിയേറ്റര്‍ ഉടമകള്‍ സ്വയം ഒഴിവാക്കിയതാണെന്നും തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ചിത്രത്തിന് നിരോധനമുണ്ടെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ തമിഴ്‌നാട് പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു തമിഴ്‌നാട് സര്‍ക്കാര്‍.

    ‘അറിയപ്പെടുന്ന അഭിനേതാക്കളുടെ അഭാവം, മോശം പ്രകടനം, പ്രേക്ഷകരുടെ കുറവ് തുടങ്ങിയ കാരണങ്ങളാല്‍ മെയ് ഏഴ് മുതല്‍ മള്‍ട്ടിപ്ലക്സ് ഉടമകള്‍ ചിത്രം സ്വയം പിന്‍വലിക്കുകയായിരുന്നു,’ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

    ഹിന്ദിയിലുള്ള ചിത്രം മെയ് 5ന് 19 തിയേറ്ററുകളിലാണ് റിലീസ് ആയത്. പ്രത്യേക നിയന്ത്രണമൊന്നും ചിത്രത്തിന് ഏര്‍പ്പെടുത്തിയിട്ടില്ല. ആര്‍ട്ടിക്കിള്‍ 19(1) (എ) പ്രകാരമുള്ള ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ സംസ്ഥാനം എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

    സുപ്രീം കോടതിയില്‍ പരാതി നല്‍കി സിനിമയ്ക്ക് പബ്ലിസിറ്റി ഉണ്ടാക്കാനാണ് സിനിമാ നിര്‍മാതാക്കള്‍ ശ്രമിക്കുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു. നിര്‍മാതാക്കള്‍ സുപ്രീം കോടതി നടപടിക്രമങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. തമിഴ്‌നാട് സര്‍ക്കാര്‍ ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞു എന്ന പേരില്‍ തെറ്റായ പ്രസ്താവന ഇറക്കുകയാണെന്നും സത്യവാങ് മൂലത്തില്‍ പറയുന്നു.

    TAGGED:MK Stalinsupreme courtTamilnaduthe kerala story
    Share This Article
    Facebook Whatsapp Whatsapp Copy Link Print
    Share
    Leave a Comment

    Leave a Reply Cancel reply

    Your email address will not be published. Required fields are marked *

    Recent Posts

    • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
    • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
    • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
    • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
    • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

    You Might Also Like

    News

    യു എ ഇ യിൽ യുവകലാസാഹിതിയുടെ കളിവീട് 2023 ഏകദിന ക്യാമ്പ് ഒരുങ്ങുന്നു

    January 30, 2023
    News

    ചെഗുവേരയുടെ മകന്‍ കാമിലോ ഗുവേര അന്തരിച്ചു

    August 31, 2022
    DiasporaNewsUncategorized

    യാത്രക്കാർക്ക് മുൻകൂട്ടി സ്മാർട്ട് ഗേറ്റ് രജിസ്ട്രേഷൻ സ്റ്റാറ്റസ് പരിശോധിക്കാൻ സൗകര്യ

    July 21, 2024
    News

    ലൈഫ് മിഷൻ കോഴ ; എം ശിവശങ്കർ അറസ്റ്റിൽ

    February 15, 2023

    Categories

    • News
    • Videos
    • Real Talk
    • Program
    • Editoreal Plus
    • Business
    • Entertainment
    • Sports
    • Diaspora

    About US

    Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
    Quick Link
    • About Us
    • Contact Us
    • Privacy Policy
    • Terms and Conditions
    Top Categories
    • News
    • Business
    • Editoreal Plus
    • Real Talk

    Subscribe US

    © theeditoreal.com. All Rights Reserved.
    Welcome Back!

    Sign in to your account

    Username or Email Address
    Password

    Lost your password?