EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കോണ്‍ഗ്രസിന്റേത് കൂട്ടായ വിജയം, എല്ലാവര്‍ക്കും നന്ദി; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായി ഡികെ ശിവകുമാര്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കോണ്‍ഗ്രസിന്റേത് കൂട്ടായ വിജയം, എല്ലാവര്‍ക്കും നന്ദി; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായി ഡികെ ശിവകുമാര്‍
News

കോണ്‍ഗ്രസിന്റേത് കൂട്ടായ വിജയം, എല്ലാവര്‍ക്കും നന്ദി; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായി ഡികെ ശിവകുമാര്‍

Web News
Last updated: May 13, 2023 8:25 AM
Web News
Published: May 13, 2023
Share

വിജയമുറപ്പിച്ചതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായി കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ഡി കെ ശിവകുമാര്‍. കൂട്ടായ പ്രവര്‍ത്തനം വിജയം കണ്ടുവെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.

സോണിയാ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും കര്‍ണാടകയെ തിരിച്ചു നല്‍കുമെന്ന് പറഞ്ഞതാണ്. അത് സാധിച്ചു. സിദ്ധരാമയ്യ അടക്കമുള്ള എല്ലാ നേതാക്കളോടും നന്ദി പറയുന്നതായും ഡികെ ശിവകുമാര്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ കൂട്ടായ ചര്‍ച്ചയിലൂടെയായിരിക്കും തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഡികെ ശിവകുമാര്‍ കനക്പുരയില്‍ നിന്നും ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

തിഹാര്‍ ജയിലില്‍ ആയിരുന്നപ്പോള്‍ തന്നെ കാണാന്‍ സോണിയ ഗാന്ധി വന്നുവന്നുവെന്നും ശിവകുമാര്‍ വികാരാധീനനായി പറഞ്ഞു. 2020ല്‍ കള്ളപ്പണ കേസിലാണ് ഡികെ ശിവകുമാറിനെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഇഡി അറസ്റ്റ് ചെയ്യുന്നത്. എല്ലാവരോടും നന്ദി അറയിക്കുന്നെന്നും. കൂട്ടായ പ്രവര്‍ത്തനം കൊണ്ട് മാത്രമാണ് വിജയം സാധ്യമായതെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ വോട്ട് ശതമാനത്തില്‍ വലിയ വര്‍ധനയാണ് ഇത്തവണ ഉണ്ടായത്. എന്നാല്‍ ബിജെപിക്ക് കര്‍ണാടകയില്‍ വലിയ തിരിച്ചടിയാണ് ഉണ്ടായത്.

സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ കര്‍ണാടക ബിജെപിയില്‍ തര്‍ക്കം നടക്കുന്നുണ്ടായിരുന്നു. ലക്ഷ്മണ്‍ സാവഡി അടക്കമുള്ള നേതാക്കള്‍ ബിജെപിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതും ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ട്.

TAGGED:BJPCongressDK Shivakumar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യുഎഇയിലെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തും

September 17, 2022
News

കളമശ്ശേരി സ്‌ഫോടനം: മരിച്ച കുട്ടിയുടെ അമ്മയും സഹോദരനുമടക്കം 4 പേരുടെ നില അതീവ ഗുരുതരം

October 30, 2023
Editoreal PlusNews

ആൻ ഫ്രാങ്കിൻ്റെ കൂട്ടുകാരി ഹന്ന ഗോസ്‌ലർ അന്തരിച്ചു

October 30, 2022
News

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമെന്ന പദവി വീണ്ടും ഖത്തറിന്

January 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?