EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വീണ ജോര്‍ജ് കരഞ്ഞത് ഗ്ലിസറിന്‍ തേച്ച്; കഴുത കണ്ണീരെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വീണ ജോര്‍ജ് കരഞ്ഞത് ഗ്ലിസറിന്‍ തേച്ച്; കഴുത കണ്ണീരെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
News

വീണ ജോര്‍ജ് കരഞ്ഞത് ഗ്ലിസറിന്‍ തേച്ച്; കഴുത കണ്ണീരെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Web News
Last updated: May 12, 2023 10:43 AM
Web News
Published: May 12, 2023
Share

കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനാ ദാസിന്റെ മാതാപിതാക്കളെ കണ്ട മന്ത്രി വീണ ജോര്‍ജ് കരഞ്ഞത് ഗ്ലിസറിന്‍ ഇട്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മന്ത്രിയുടേത് കഴുത കണ്ണീര്‍ ആണെന്നും തിരുവഞ്ചൂര്‍ പരിഹസിച്ചു.

ആഭ്യന്തര വകുപ്പിന്റെ വീഴ്ചയില്‍ പ്രതിഷേധിച്ച് കോട്ടയത്ത് എസ്.പി ഓഫീസലേക്ക് നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍.

‘ഇന്നലെ മോഹന്‍ദാസിന്റെയും സഹധര്‍മിണിയുടെയും അടുത്ത് നില്‍ക്കുമ്പോഴാണ് ഒരാള്‍ ഇങ്ങനെ തൊഴുതുകൊണ്ട് പമ്മി പമ്മി മാറി നില്‍ക്കുകയാണ്. ഞാന്‍ തല ഉയര്‍ത്തി നോക്കിയപ്പോള്‍ വീണ ജോര്‍ജ് ആണ്, ഇങ്ങനെ രണ്ട് കൈയ്യും കൂട്ടി തൊഴുത് നില്‍ക്കുകയാണ്. അവര്‍ ഇങ്ങനെ കയ്യെടുത്ത് കണ്ണ് തുടച്ചപ്പോള്‍ ഗ്ലിസറിന്‍ എടുത്ത് തന്നെയാണ് അവര്‍ വന്നത് എന്ന് എനിക്ക് ബോധ്യപ്പെട്ടു. ആ കേസ് ദുര്‍ബലപ്പെടുത്തുന്നതിനുള്ള പരസ്യ പ്രസ്താവന നടത്തിയതിന് ശേഷം അച്ഛന്റെയും അമ്മയുടെയും മുമ്പില്‍ കണ്ണീര്‍ കാണിച്ചിട്ട് വല്ല കാര്യവുമുണ്ടോ? അതിനാണ് കഴുത കണ്ണീര്‍ എന്ന് പച്ചമലയാളത്തില്‍ മലയാളികള്‍ പറയുന്നത്. ഇത് ജനങ്ങളെ കബളിപ്പിക്കാനാണ്,’ തിരുവഞ്ചൂര്‍ പറഞ്ഞു.

ആര് മരിച്ചാലും തനിക്ക് ഭരിക്കണം എന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട് എന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. പിണറായി രാജി വെക്കണമെന്ന് താന്‍ പറയില്ല. കാരണം എന്തൊക്കെ ചെയ്താലും അദ്ദേഹം രാജിവെക്കില്ല. മലവെള്ളപ്പാച്ചില്‍ വന്നാല്‍ പോലും അദ്ദേഹം രാജിവെക്കില്ല. ജനങ്ങള്‍ എല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. തുടക്കം മുതല്‍ പ്രതിയെ രക്ഷിക്കുന്നതിനുള്ള നടപടിയാണ് അദ്ദേഹം എടുത്തതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

 

TAGGED:Dr VandanaDr vandana murderThiruvanchoor Radhakrishnanveena george
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണവിലയിൽ വീണ്ടും കുതിപ്പ്;ഇന്ന് 1640 രൂപ കൂടി
  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു

You Might Also Like

News

വധ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു; സൗദി പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് വിദ്യാർത്ഥി

September 28, 2022
DiasporaNews

ജോർദാനിലേക്ക് വലതുകാൽ വച്ച് സൗദിയിൽ നിന്നൊരു മരുമകൾ

June 2, 2023
News

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍; കേരളത്തില്‍ നിന്ന് ഒന്‍പത് പേര്‍

August 14, 2023
News

ശനിയാഴ്ച അവധി വേണം: അഖിലേന്ത്യ പണിമുടക്ക് പ്രഖ്യാപിച്ച് ബാങ്ക് ജീവനക്കാർ

January 5, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?