EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രവീൺ നാഥിൻ്റെ പങ്കാളി ആത്മഹത്യയ്ക്ക് ശ്രമിച്ചു: ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പ്രവീൺ നാഥിൻ്റെ പങ്കാളി ആത്മഹത്യയ്ക്ക് ശ്രമിച്ചു: ആശുപത്രിയിൽ പ്രവേശിപ്പിച്ചു
News

പ്രവീൺ നാഥിൻ്റെ പങ്കാളി ആത്മഹത്യയ്ക്ക് ശ്രമിച്ചു: ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോട്ടയ്ക്കൽ സ്വദേശി റിഷാന ഐഷുവാണ് പ്രവീണിൻ്റെ മരണത്തിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്

Web Desk
Last updated: May 5, 2023 4:57 AM
Web Desk
Published: May 5, 2023
Share

തൃശ്ശൂർ: ഇന്നലെ തൃശ്ശൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്രവീൺ നാഥിൻ്റെ പങ്കാളിയും ആത്മഹത്യ ശ്രമിച്ചു. കോട്ടയ്ക്കൽ സ്വദേശി റിഷാന ഐഷുവാണ് പ്രവീണിൻ്റെ മരണത്തിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉറക്കഗുളികകൾ ധാരാളമായി കഴിച്ച നിലയിലാണ് റിഷാന ഐഷുവിനെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചത്.

ട്രാൻസ്മെനായ പ്രവീൺനാഥ് പാലക്കാട് എലവഞ്ചേരി കരിങ്കുളം സ്വദേശിയാണ്. ട്രാൻസ് വിമണായ റിഷാനയെ ഈ വർഷം ഫെബ്രുവരിയിൽ പ്രവീൺ നാഥ് വിവാഹം ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു ഈ വിവാഹം.

എന്നാൽ കഴിഞ്ഞ ആഴ്ച ഈ ദമ്പതികൾ വേർപിരിയുന്നതായി വാർത്തകൾ വന്നിരുന്നു. റിഷാനയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പ്രവീണാണ് സമൂഹമാധ്യമത്തിൽ തങ്ങൾ വേർപിരിയുകയാണെന്ന തരത്തിൽ പോസ്റ്റ് ഇട്ടത്. എന്നാൽ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തും വിവാഹമോചന വാർത്ത നിഷേധിച്ചും പ്രവീൺ പിന്നീട് രംഗത്തു വന്നിരുന്നു.

മാനസികമായി തകർന്ന ഘട്ടത്തിലാണ് ഇങ്ങനെയൊരു പോസ്റ്റ് ഇട്ടതെന്നും പ്രവീൺ പിന്നീട് വിശദീകരിച്ചിരുന്നു. വിവാഹമോചന വാർത്ത ചർച്ചയായതോടെ പ്രവീണിന് നേരെ കടുത്ത സൈബർ ആക്രമണവും ഉണ്ടായിരുന്നു. ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്ത വല്ലാതെ വേദനിപ്പിച്ചെന്ന് പ്രവീണ് തുറന്നടിക്കുകയും ചെയ്തിരുന്നു.

ബോഡി ബിൽഡറായിരുന്ന പ്രവീൺ 2021-ൽ നടന്ന മിസ്റ്റർ കേരള മത്സരത്തിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ജേതാവായിരുന്നു. കഴിഞ്ഞ വർഷം മുംബൈയിൽ നടന്ന അന്താരാഷ്ട്ര ട്രാൻസ് ജെൻഡർ ബോഡി ബിൽഡർ മത്സരത്തിലും പ്രവീൺ പങ്കെടുത്തിരുന്നു.

TAGGED:cyber attackPraveen nathrishana aishu
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

നടിയെ ആക്രമിച്ച കേസ്: ചട്ട വിരുദ്ധമായി മെമ്മറി കാർഡ് തുറന്നതിൽ നടപടിയില്ല;രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

December 10, 2024
DiasporaNews

ഉദ്യോഗസ്ഥരായാൽ ഇങ്ങനെ വേണം, ജനസേവനം ഉറപ്പാക്കാൻ കൗണ്ടറിലിരുന്ന സിഇഓയെ അഭിനന്ദിച്ച് ദുബായ് ഭരണാധികാരി

June 3, 2023
News

കെ.എസ്.യു നേതാവിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് കേരള സര്‍വകലാശാല; ആരോപണം നിഷേധിച്ച് അന്‍സില്‍; ‘സര്‍വകലാശാലയില്‍ ബി.കോം പഠിച്ചിട്ടില്ല’

June 21, 2023
News

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വെടിയേറ്റു

November 3, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?