EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ യുഎഇ ഏവർക്കും മാതൃക: മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ യുഎഇ ഏവർക്കും മാതൃക: മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ
News

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ യുഎഇ ഏവർക്കും മാതൃക: മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ

അൽ നബൂദ ലേബർ ക്യാമ്പിൽ നടന്ന ആഘോഷ പരിപാടി തൊഴിലാളികൾക്ക് സന്തോഷവും ആവേശവും പകരുന്നതായിരുന്നു

Web Desk
Last updated: May 3, 2023 8:53 PM
Web Desk
Published: May 3, 2023
Share

ദുബൈ: തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്നും അവർക്ക് മാന്യമായ ജീവിതം നൽകുന്നതുമായി യുഎഇ വിശിഷ്യാ,ദുബായ് മാനുഷിക മേഖലകളിൽ ഏവർക്കും മാതൃകയാണെന്ന് ദുബൈ പെർമന്റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്സ് ചെയർമാനും ജിഡിആർഎഫ്എ ഉപമേധാവിയുമായ മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ പറഞ്ഞു. ലോക തൊഴിലാളി ദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈ തൊഴിൽ കാര്യസ്ഥിരം സമിതി അൽ വർഷാനിലെ ലേബർ ക്യാമ്പിൽ സംഘടിപ്പിച്ച ആഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിർമാണ മേഖലയിലെ തൊഴിലാളികളെയും തൊഴിലിടങ്ങളെയും അംഗീകരിക്കുന്നതിനുള്ള സർക്കാർ തലത്തിലെ- ലോകത്തെ ആദ്യത്തെ സംരംഭമാണ് 2016 -ൽ ദുബൈ തുടങ്ങിയ തഖ്‌ദീർ അവാർഡുകൾ.ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തുമിന്റെ രക്ഷാകർത്യത്വത്തിലുള്ള ഈ പുരസ്‌കാരത്തിലൂടെയും വിവിധങ്ങളായ മാനുഷിക പരിഗണന പദ്ധതികളിലൂടെയും തൊഴിലാളി സമൂഹത്തെ ദുബൈ എപ്പോഴും ചേർത്തു നിർത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

തൊഴിലാളികൾക്കുള്ള ക്ഷേമ പദ്ധതികൾ, അവകാശ സംരക്ഷണം, തൊഴിലാളികൾക്ക് മികച്ച താമസസൗകര്യം, ആരോഗ്യസുരക്ഷാ, ശമ്പള കാര്യങ്ങളിലെ പ്രതിബദ്ധത തുടങ്ങിയ മേഖലകളിൽ സൂക്ഷ്മതയോടെയാണ് കൈകാര്യം ചെയ്യുന്നത്. തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ സൗഹൃദ പൂർണമായ ഒരു അന്തരീക്ഷത്തിൽ മെച്ചപ്പെടുത്താൻ ദുബൈ സദാസമയം പ്രതിജ്ഞാബദ്ധമാണെന്ന് മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ ചടങ്ങിൽ കൂട്ടിച്ചേർത്തു

അൽ നബൂദ ലേബർ ക്യാമ്പിൽ നടന്ന ആഘോഷ പരിപാടി തൊഴിലാളികൾക്ക് സന്തോഷവും ആവേശവും പകരുന്നതായിരുന്നു . വിവിധ രാജ്യക്കാരുടെ സംസ്കാരങ്ങൾ അടയാളപ്പെടുത്തുന്ന കലാപരിപാടികൾ ആയിരത്തിലധികം വരുന്ന ലേബെഴ്സിനെ ആഹ്ലാപരിതരാക്കി. വിവിധ രാജ്യങ്ങളുടെ കലാസംസ്കാരിക രീതികൾ അടയാളപ്പെടുത്തുന്ന വീഡിയോ പ്രദർശനം ഏറെ ശ്രദ്ധേയമായിമാറി .

തൊഴിലാളികളുടെ സന്തോഷവും ക്ഷേമവും ഉറപ്പുവരുത്തി ലോകത്തെ ഏറ്റവും മികച്ച തൊഴിലിടമായി ദുബായിയെ മാറ്റാനാണ് പെർമനന്റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്സ് ലക്ഷ്യംവെക്കുന്നത്. ഓരോ തൊഴിലാളിയും ഞങ്ങൾക്ക് പ്രിയപ്പെട്ടവരാണ്. അവരെ ഞങ്ങൾ ബഹുമാനിക്കുന്നു. ഞങ്ങളുടെ സഹോദരങ്ങളെ പോലെയാണ് അവരെ നോക്കി കാണുന്നതെന്ന് പെർമന്റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്സ് ഇൻ ദുബൈ സെക്രട്ടറി ജനറൽ അബ്ദുള്ള ലഷ്കരി പറഞ്ഞു. ലോക തൊഴിലാളി ദിനത്തിന്റെ ഭാഗമായി വർഷാനിലെ ആഘോഷങ്ങൾക്ക് പുറമേ പെർമനന്റ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്സ് – ദുബൈയിലെ മറ്റു 3 സ്ഥലങ്ങളിൽ കൂടി ചടങ്ങുകൾ സംഘടിപ്പിച്ചുണ്ടായിരുന്നു.

TAGGED:LabourUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ബിസ്‌കറ്റ് മോഷ്ടിച്ചതിന് കുട്ടികള്‍ക്ക് കെട്ടിയിട്ട് മര്‍ദ്ദനം; ബിഹാറില്‍ കടയുടമയ്‌ക്കെതിരെ കേസ്

October 31, 2023
News

നിയമം തെറ്റിച്ച് വീണ്ടും ഋഷി സുനക്; വളർത്തു നായയുമായി പാർക്കിൽ

March 15, 2023
News

ഓറഞ്ച് വന്ദേഭാരതിന് എട്ട് കോച്ചുകൾ മാത്രം, കേരളത്തിലെ തിരക്കിന് ഇതു മതിയോ?

August 31, 2023
News

ഫുട്ബോൾ ഇതിഹാസം വിടവാങ്ങി

December 30, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?