EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മാതാപിതാക്കളോടൊപ്പം നിൽക്കാൻ അനുവദിക്കാത്ത ഭാര്യയെ ഡിവോഴ്സ് ചെയ്യാമെന്ന് കൽക്കത്താ ഹൈക്കോടതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മാതാപിതാക്കളോടൊപ്പം നിൽക്കാൻ അനുവദിക്കാത്ത ഭാര്യയെ ഡിവോഴ്സ് ചെയ്യാമെന്ന് കൽക്കത്താ ഹൈക്കോടതി
News

മാതാപിതാക്കളോടൊപ്പം നിൽക്കാൻ അനുവദിക്കാത്ത ഭാര്യയെ ഡിവോഴ്സ് ചെയ്യാമെന്ന് കൽക്കത്താ ഹൈക്കോടതി

Web News
Last updated: April 11, 2023 10:29 AM
Web News
Published: April 11, 2023
Share

ഭർത്താവിനെ മാതാപിതാക്കളിൽ നിന്നും വേർപിരിയാൻ ഭാര്യ നിർബന്ധിച്ചാൽ അത് വിവാഹമോചനം അനുവദിക്കാനുള്ള കാരണമാകാം എന്ന്
കൽക്കത്താ ഹൈക്കോടതി. മാതാപിതാക്കളിൽ നിന്ന് വിട്ടുനിൽക്കാൻ ഭർത്താവ് നിർബന്ധിതനായാൽ അത് അയാളെ മാനസികമായി പീഡിപ്പിക്കുന്ന ക്രൂരതയായി കണക്കാക്കി അതിന്റെ അടിസ്ഥാനത്തിൽ ഭർത്താവിന് അപ്പീൽ ഫയൽ ചെയ്യാം എന്ന് കോടതി പറഞ്ഞു. കുടുംബകോടതി ഈ കാരണത്തിന്റെ പേരിൽ വിവാഹമോചനം അനുവദിച്ചത് ചോദ്യം ചെയ്ത് ഭാര്യയാണ് ഹൈക്കോടതിയെ സമീപിച്ചത്.

കുടുംബകോടതിയുടെ തീരുമാനം ശരി തന്നെ ആയിരുന്നു എന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. ഇന്ത്യൻ സംസ്കാരവും ധാർമ്മികതയും അനുസരിച്ച് മകൻ മാതാപിതാക്കളോടൊപ്പം താമസിക്കുന്നത് ശരിയാണ് എന്നും കോടതി പറഞ്ഞു.
ഭർത്താവിനെ മാതാപിതാക്കളിൽ നിന്നും വേർപിരിച്ചതിന്റെ അടിസ്ഥാനത്തിൽ വിവാഹമോചനം അനുവദിച്ച കുടുംബകോടതി വിധിയെ ഹൈക്കോടതി ശരി വയ്ക്കുകയും ചെയ്തു.

മാതാപിതാക്കളെ പരിപാലിക്കേണ്ട കടമ മകന്റേതാണെന്ന സങ്കൽപ്പത്തെ ഭാരതീയ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതാണ്. ഭർത്താവിനെ മാതാപിതാക്കളിൽ നിന്നും അകറ്റാൻ ഭാര്യ ശ്രമിക്കുകയാണ് എങ്കിൽ അതിന് കൃത്യമായ എന്തെങ്കിലും കാരണം വേണം. ഇവിടെ ഭർത്താവ് കുടുംബത്തിൽ നിന്ന് വേർപിരിയണമെന്നാണ് ഭാര്യ ആഗ്രഹിച്ചത്. ഭാര്യയ്ക്ക് വേണ്ടി മകൻ മാതാപിതാക്കളിൽ നിന്ന് വേർപിരിയുന്നത് ഇന്ത്യയിൽ സാധാരണ രീതിയല്ല എന്നും കോടതി നിരീക്ഷിച്ചു. മാർച്ച് 31 -നാണ്, ജസ്റ്റിസുമാരായ സൗമൻ സെൻ, ഉദയ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, ഒരു മകൻ മാതാപിതാക്കളോടൊപ്പം താമസിക്കുന്നത് ഇന്ത്യൻ സംസ്കാരവും ധാർമ്മികതയും അനുസരിച്ച് തികച്ചും സാധാരണമാണ് എന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളിയത്.

TAGGED:divorceHUSBANDparentsWIFE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ബാലഭാസ്കറിന്റെ മരണം: കാർ അമിതവേഗതയിലായിരുന്നെന്ന് ഭാര്യ ലക്ഷ്മി

March 19, 2023
News

എംപി റിതേഷ് പാണ്ഡെ ബിഎസ്പി വിട്ട് ബിജെപിയില്‍; പ്രധാനമന്ത്രി പാര്‍ലമെന്റ് ക്യാന്റീനില്‍ ഭക്ഷണത്തിനായി ക്ഷണിച്ച എംപിമാരില്‍ ഒരാള്‍

February 25, 2024
News

ഗുരുവായൂരിലെ പുതിയ നടപ്പുരയുടെ ശിലാസ്ഥാപനം വിഷുപ്പുലരിയിൽ നടന്നു

April 15, 2023
News

ഫുട്ബോൾ ലീഗിൽ കൂടുതൽ നിക്ഷേപത്തിന് സൗദ്ദി: പുതിയ പദ്ധതി പ്രഖ്യാപിച്ച് സൽമാൻ രാജകുമാരൻ

June 6, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?