EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സിപിഐ, എൻസിപി, തൃണമൂൽ കോൺഗ്രസ് ദേശീയ പാർട്ടിയല്ല: പദവി പിൻവലിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സിപിഐ, എൻസിപി, തൃണമൂൽ കോൺഗ്രസ് ദേശീയ പാർട്ടിയല്ല: പദവി പിൻവലിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
News

സിപിഐ, എൻസിപി, തൃണമൂൽ കോൺഗ്രസ് ദേശീയ പാർട്ടിയല്ല: പദവി പിൻവലിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

Web News
Last updated: April 11, 2023 6:07 AM
Web News
Published: April 11, 2023
Share

സിപിഐ, എൻസിപി, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികളുടെ ദേശീയ പദവി നഷ്ടമായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ആം ആദ്മി പാർട്ടിക്ക് ദേശീയ പാർട്ടി പദവി ലഭിച്ചു. 2014, 2019 വർഷങ്ങളിലെ സീറ്റ് നില, വോട്ട് ശതമാനം എന്നിവ കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം. ബംഗാളിലും സംസ്ഥാനപാർട്ടി സ്ഥാനം നഷ്ടമായതോടെയാണ് സി പി ഐ ദേശീയ പാർട്ടി അല്ലാതായത്.

കേരളത്തിലും തമിഴ്നാട്ടിലും മണിപ്പുരിലും മാത്രമാണ് സിപിഐക്കു സംസ്ഥാന പാർട്ടി പദവിയുള്ളത്. ബംഗാളിലെ സംസ്ഥാന പാർട്ടി പദവി ഇല്ലാതായി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മിക്ക് ഡൽഹിയിലും പഞ്ചാബിലും അധികാരത്തിലുണ്ട്. ദേശീയ പദവി സ്ഥാനം നഷ്ടമായതോടെ മറ്റ് സംസ്ഥാനങ്ങളിൽ സി പി ഐക്ക് തെരഞ്ഞെടുപ്പ് ചിഹ്നമടക്കം നഷ്ടമാകും. ഇതോടെ രാജ്യത്ത് ആറ് പാർട്ടികൾക്ക് മാത്രമാണ് നിലവിൽ ദേശീയ പദവിയുള്ളത്. ബി ജെ പി, കോൺഗ്രസ്, സി പി എം, ബി എസ് പി, എൻ പി പി എന്നിവയാണ് എ എ പിയെ കൂടാതെയുള്ള പാർട്ടികൾ.

ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് ദേശീയ പദവി നൽകുന്നത്. ഒരു പാർട്ടിക്ക് 4 സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടി പദവി ലഭിച്ചാൽ ദേശീയ പാർട്ടി പദവി ലഭിക്കും. 3 സംസ്ഥാനങ്ങൾ കൂട്ടിയോജിപ്പിച്ച്‌ ഒരു പാർട്ടി ലോക്‌സഭയിൽ 3 ശതമാനം സീറ്റ് നേടിയാൽ. അതായത് 11 സീറ്റുകൾ നേടേണ്ടത് അനിവാര്യമാണ്. എന്നാൽ ഈ സീറ്റുകൾ കേവലം ഒരു സംസ്ഥാനത്ത് നിന്നുള്ളതാകരുത്, മറിച്ച്‌ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരിക്കണം. ലോക്‌സഭാ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ ഒരു പാർട്ടിക്ക് 4 ലോക്‌സഭാ സീറ്റുകൾക്ക് പുറമേ 4 സംസ്ഥാനങ്ങളിൽ 6% വോട്ടുകൾ ലഭിച്ചാൽ ഒരു ദേശീയ പാർട്ടിയായി കണക്കാക്കപ്പെടും.

TAGGED:cpiNCPTrinamool Congress
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യുഎഇ, സൗദ്ദി സെക്ടറിൽ സാന്നിധ്യം ശക്തമാക്കാൻ എ.ഐ എക്സ്പ്രസ്സ്, കണ്ണൂരിലേക്കും കൂടുതൽ സ‍ർവ്വീസ്?

November 15, 2023
News

വൃദ്ധനെന്ന പരിഹാസം തള്ളി ബൈഡൻ: അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കും

April 26, 2023
News

പശുക്കിടാവിന്റെ അവശിഷ്ടങ്ങള്‍ ഭക്ഷിക്കാന്‍ കടുവ വീണ്ടുമെത്തി; ദൃശ്യം ക്യാമറയില്‍ പതിഞ്ഞു

December 25, 2023
News

‘എമര്‍ജന്‍സി ഡോര്‍ ലോക്ക് ആയിരുന്നു, ബസിനകത്ത് നിന്ന് കൂട്ട നിലവിളി ആയിരുന്നു; കണ്ണൂരില്‍ കല്ലട ട്രാവല്‍സ് സ്ലീപ്പര്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

July 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?