EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സഹോദരങ്ങൾ മരിച്ച സംഭവം: ജോസ് കെ മാണിയുടെ മകൻ അറസ്റ്റിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സഹോദരങ്ങൾ മരിച്ച സംഭവം: ജോസ് കെ മാണിയുടെ മകൻ അറസ്റ്റിൽ
News

സഹോദരങ്ങൾ മരിച്ച സംഭവം: ജോസ് കെ മാണിയുടെ മകൻ അറസ്റ്റിൽ

Web News
Last updated: April 10, 2023 8:16 AM
Web News
Published: April 10, 2023
Share

ഇന്നോവ കാറിന്റെ പിന്നിലിടിച്ച് സ്‌കൂട്ടർ യാത്രികരായ സഹോദരങ്ങൾ മരിച്ച സംഭവത്തിൽ ജോസ് കെ മാണിയുടെ മകൻ അറസ്റ്റിൽ. കെഎം മാണി ജൂനിയർ( കുഞ്ഞുമാണി) ആണ് അറസ്റ്റിലായത്. കെഎം മാണി ജൂനിയറിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. അശ്രദ്ധമായി വാഹനം ഓടിച്ച് ജീവഹാനി വരുത്തിയെന്ന കേസിലാണ് നടപടി. ഇന്നലെ രാത്രി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിടുകയായിരുന്നു.

മണിമല ബിഎസ്എൻഎൽ ഓഫീസിന് സമീപം ശനിയാഴ്ച രാത്രിയിലാണ് അപകടം നടന്നത്. സ്‌കൂട്ടറിൽ യാത്രചെയ്തിരുന്ന, കറിക്കാട്ടൂർ പതാലിപ്ലാവ് കുന്നുംപുറത്തുതാഴെ മാത്യു ജോൺ(ജിസ്35), ജിൻസ് ജോൺ(30) എന്നിവരാണ് മരിച്ചത്. ഇരുവരും അമ്മയുടെ സഹോദരിയുടെ കറുകച്ചാലിലെ വീട്ടിൽപോയി മടങ്ങിവരുകയായിരുന്നു. ഇവർ സഞ്ചരിച്ച സ്‌കൂട്ടർ ഇന്നോവക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഇന്നോവ ബ്രേക്ക് ചെയ്തതിനെ തുടർന്ന് ഇവരുടെ സ്‌കൂട്ടർ ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെ മരിച്ചു. ഇരുവരും അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരായിരുന്നു. മേസ്തിരിപ്പണിക്കാരനായ യോഹന്നാൻ മാത്യുവിന്റെയും സിസമ്മയുടെയും മക്കളാണ്. മുണ്ടത്താനം പുത്തൽപുരയ്ക്കൽ അൻസുവാണ് മാത്യുജോണിന്റെ ഭാര്യ. ഇരുവരുടെയും സംസ്‌കാരം തിങ്കളാഴ്ച മണിമല ഫൊറോനാ പള്ളി സെമിത്തേരിയിൽ.

TAGGED:accidentdeathjose k manimanimala
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഒമാനില്‍ നിന്നുള്ള നിരവധി സർവീസുകൾ റദ്ദാക്കി എയര്‍ഇന്ത്യ

September 12, 2022
News

വെള്ളനാട് മയക്കുവെടി കൊണ്ട കരടി വല വിട്ട് കിണറിലേക്ക് വീണു, ജീവന്‍ രക്ഷിക്കാന്‍ തീവ്രശ്രമം

April 20, 2023
News

യുഎഇയിൽ താപനില ഉയർന്നേക്കും; പൊടിക്കാറ്റിനും സാധ്യത

August 20, 2022
News

പ്രവാസ ലോകത്തെ യൂസഫലിയുടെ അരനൂറ്റാണ്ട്, ആദരമായി 50 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ

January 2, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?