EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ശിഹാബ് ചോറ്റൂർ സൗദിയിലെത്തി; അടുത്ത ലക്ഷ്യം മദീന
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ശിഹാബ് ചോറ്റൂർ സൗദിയിലെത്തി; അടുത്ത ലക്ഷ്യം മദീന
News

ശിഹാബ് ചോറ്റൂർ സൗദിയിലെത്തി; അടുത്ത ലക്ഷ്യം മദീന

Web News
Last updated: April 10, 2023 6:29 AM
Web News
Published: April 10, 2023
Share

ഹജ്ജിന് കാൽനടയായി പുറപ്പെട്ട മലയാളി തീർത്ഥാടകൻ ശിഹാബ് ചോറ്റൂർ സൗദിയിലെത്തി. കേരളത്തിൽ നിന്ന് പാകിസ്ഥാൻ, ഇറാൻ, ഇറാഖ്, കുവൈത്ത് രാജ്യങ്ങളിലൂടെ കാൽ നടയായാണ് ലക്ഷ്യ സ്ഥാനമായ സൗദിയിലെത്തിയത്. ശിഹാബിന്റെ മുന്നിലുളള അടുത്ത ലക്ഷ്യം മദീനയാണ്.
കഴിഞ്ഞ ജൂൺ ആദ്യവാരത്തിലാണ് ശിഹാബ് മലപ്പുറം വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലുള്ള ചേലമ്പാടൻ തറവാട്ടിൽ നിന്ന് കാൽ നടയായി ഹജ്ജ് യാത്രയാരംഭിച്ചത്. ആതവനാട് ചോറ്റൂരിലെ ചേലമ്പാടൻ സൈതലവി-സൈനബ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ശിഹാബ്.

2023 ലെ ഹജ്ജ് ലക്ഷ്യമാക്കിയാണ് ശിഹാബ് യാത്ര തിരിച്ചത്. പാകിസ്ഥാനിൽ നിന്ന് ഇറാനിലേക്ക് ചില പ്രശ്‌നങ്ങൾ കാരണം വിമാനത്തിലായിരുന്നു ശിഹാബ് യാത്ര ചെയ്തത്. സൗദിയിലെ ഹഫർ ബാത്വിൻ വഴിയാണ് മദീനയിലേക്കുള്ള നടത്തം.

74 ദിവസം കൊണ്ട് വിവിധ സംസ്ഥാനങ്ങളിലൂടെ നടന്ന് പഞ്ചാബിലെത്തി വാഗാ അതിർത്തിയിലൂടെ പാകിസ്ഥാനിൽ എത്തുകയായിരുന്നു ശിഹാബിന്റെ ലക്ഷ്യം. നാല് മാസത്തോളം പഞ്ചാബിൽ തങ്ങിയ ശിഹാബ് ട്രാൻസിറ്റ് വിസ ലഭിച്ചതോടെയാണ് ഫെബ്രുവരി ആറിനാണ് പാകിസ്ഥാനിലേക്ക് പ്രവേശിക്കാനായത്. അമൃത്സറിലെ ആഫിയ കിഡ്‌സ് സ്‌കൂളിലാണ് നാല് മാസത്തോളം ശിഹാബ് താമസിച്ചിരുന്നത്. ഫെബ്രുവരി 5നാണ് പാകിസ്ഥാൻ വിസ നൽകിയത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സൂപ്പർമാർക്കറ്റ് നടത്തുകയാണ് ശിഹാബ്.

TAGGED:medinaShihab ChotoorShihab Chotoor arrived in Saudi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അനിൽ യൂദാസിൻ്റെ പുതു അവതാരം, പത്തനംതിട്ടയിൽ കെട്ടിവച്ച കാശ് കിട്ടാൻ വഴിയില്ല: ഹസ്സൻ

April 13, 2024
EntertainmentNews

‘ചായ അടിക്കുന്ന’ ചിത്രം പങ്കുവെച്ചുകൊണ്ട് ട്വീറ്റ്; ചാന്ദ്രയാന്‍ മൂന്നിനെ പരിഹസിച്ചെന്ന് ആരോപണം; പ്രകാശ് രാജിനെതിരെ കേസ്

August 22, 2023
News

മുഖം മൂടി ധരിച്ചെത്തി; കക്കാട് പതിനഞ്ചുകാരിയെ കാറില്‍ കയറ്റി തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

August 2, 2023
News

കണ്ണീർ കടലായി താനൂർ: തൂവൽതീരം ബീച്ചിൽ ബോട്ട് മറിഞ്ഞ് 21 പേർ മരണം, മരിച്ചവരിൽ ആറ് കുട്ടികളും

May 7, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?