EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ദുബായിലെ ഒമാൻ ബസ്സപകടം: ഇന്ത്യൻ യുവാവിന് പതിനൊന്നര കോടി രൂപ നഷ്ട പരിഹാരം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ദുബായിലെ ഒമാൻ ബസ്സപകടം: ഇന്ത്യൻ യുവാവിന് പതിനൊന്നര കോടി രൂപ നഷ്ട പരിഹാരം
News

ദുബായിലെ ഒമാൻ ബസ്സപകടം: ഇന്ത്യൻ യുവാവിന് പതിനൊന്നര കോടി രൂപ നഷ്ട പരിഹാരം

Web News
Last updated: April 6, 2023 5:36 AM
Web News
Published: April 6, 2023
Share

മൂന്നര വർഷം മുൻപ് ദുബായിലുണ്ടായ ബസ്സപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ യുവാവിന് 5 മില്യൺ ദിർഹം നഷ്ടപരിഹാരവും (പതിനൊന്നര കോടി രൂപ )കോടതി ചിലവും വിധിച്ച് ദുബായ് കോടതി. ഒരിന്ത്യക്കാരന് ലഭിക്കുന്ന ഏറ്റവും വലിയ അപകട നഷ്ട പരഹാര തുകയാണ് ഇത്.
2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഒമാനിൽ നിന്നും പുറപ്പെട്ട ബസ്സ്‌ ദുബായ് റാഷിദിയയിൽ വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ഹൈദരാബാദ് സ്വദേശിയും റാസൽ ഖൈമയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുമായിരുന്ന, മുഹമ്മദ് ബൈഗ് മിർസ എന്ന യുവാവിനാണ് ദുബായ് കോടതി 5 മില്യൺ നഷ്ടപരിഹാരം വിധിച്ചത്. ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രാൻഗൾഫ് അഡ്വക്കേറ്റ്സ് സീനിയർ കൺസൾട്ടന്റ് ഈസാ അനീസ്, അഡ്വക്കേറ്റ് യു സി അബ്ദുല്ല , അഡ്വക്കേറ്റ് മുഹമ്മദ് ഫാസിൽ എന്നിവരാണ് മുഹമ്മദ് ബൈഗ് മിർസക്കു വേണ്ടി കേസ് ഏറ്റെടുത്തു നടത്തിയത്.

ഷെയ്ഖ് മുഹമ്മദ്‌ ബിൻ സായിദ് റോഡിൽ നിന്നും റാഷിദിയ മെട്രോ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന എൻട്രി പോയിന്റിലേക്കു വഴി മാറി അശ്രദ്ധമായി പ്രവേശിച്ച ഹൈബാരിൽ ബസ്സിടിച്ചാണ് അപകടമുണഅടായത്. നഷ്ടപരിഹാരത്തുകയ്ക്ക് അർഹനായ മുഹമ്മദ് ബൈഗ് മിർസക്ക് അപകടം നടക്കുമ്പോൾ 20 വയസ്സായിരുന്നു. അപകടത്തെ തുടർന്ന് രണ്ടര മാസത്തോളം ദുബായ് റാഷിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുഹമ്മദ് ബൈഗ് 14 ദിവസത്തോളം അബോധവസ്ഥയിൽ ആയിരുന്നു.

ചികിത്സക്ക് ശേഷവും മസ്തിഷ്കത്തിന് 50 % സ്ഥിരവൈകല്യം നിലനിൽക്കുന്നത് കാരണം മുഹമ്മദ് ബൈഗ് മിർസയുടെ സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനുള്ള സാധ്യത വളരെ കുറവാണെന്നാണ് വിദഗ്ദ ഡോക്ടർമാർ വിലയിരുത്തിയത്. മസ്തിക ക്ഷതത്തിനു പുറമെ തലയോട്ടിക്കും ചെവിക്കും വായക്കും ശ്വാസകോശത്തിനും കൈകൾക്കും കാലുകൾക്കും സംഭവിച്ച ആഘാതങ്ങളും സ്ഥായിയാണെന്നു ഷാർജ കോടതിയിലെ ഫോറൻസിക് മെഡിക്കൽ വിദഗ്ദർ വിലയിരുത്തിയിരുന്നു. ഫോറൻസിക് റിപ്പോർട്ടിലെ കണ്ടെത്തലുകൾ ബോധ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ദുബായ് കോടതി അഞ്ച് മില്യൺ നഷ്ടപരിഹാരത്തുക ബസിന്റെ ഇൻഷുറൻസ് കമ്പനി നൽകുവാൻ വിധിയായത്. 12 ഇന്ത്യക്കാരടക്കം 17 പേരാണ് അപകടത്തിൽ മരിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 31 യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു.

TAGGED:accidentdubai
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അമീബിക് മസ്തിഷ്ക ജ്വരം: ജീവൻ രക്ഷാ മരുന്ന് ജർമനിയിൽ നിന്ന് കേരളത്തിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ

July 29, 2024
News

ശബരിമല സ്വര്‍ണക്കൊള്ള പ്രധാന പ്രതികളുടെ അറസ്റ്റിൽ അലംഭാവമെന്ന് ഹൈക്കോടതി

December 19, 2025
News

വിദേശ നിർമ്മിത വസ്തുക്കളുടെ ഇറക്കുമതിക്ക് ഇളവ് പ്രഖ്യാപിച്ച് യുഎഇ

November 15, 2022
News

സ്‌റ്റേഡിയം ഓഫ് ദി ഇയർ പുരസ്‌കാര പട്ടികയിൽ ലുസൈലും

February 20, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?