EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കെട്ടിച്ചുവിടാൻ ആർക്കാണിത്ര ധൃതി !
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Editoreal Plus > കെട്ടിച്ചുവിടാൻ ആർക്കാണിത്ര ധൃതി !
Editoreal Plus

കെട്ടിച്ചുവിടാൻ ആർക്കാണിത്ര ധൃതി !

News Desk
Last updated: March 31, 2023 1:07 PM
News Desk
Published: March 31, 2023
Share

പെൺകുട്ടികൾ 18 വയസിൽ തന്നെ വിവാഹം കഴിക്കണമെന്ന് ആർക്കാണ് നിർബന്ധം. 21 വയസെന്ന പ്രായപരിധിയെ കേരളം പോലെ പുരോഗമന കാഴ്ചപ്പാടുള്ള സംസ്ഥാനം എതിർക്കുന്നതിന് പിന്നിലെ രാഷ്ട്രീയം എന്താണ്.

മാതൃശിശു മരണനിരക്കും പോഷകാഹാരക്കുറവും വിളർച്ചയുമെല്ലാം ചർച്ചാവിഷയമാക്കിയ പഠനത്തിൽ നിന്നാണ് വിവാഹപ്രായം ഉയർത്തുന്നത് സംബന്ധിച്ച ചർച്ച ഉയരുന്നത്. 2021 ൽ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരിക്കെ സ്മൃതി ഇറാനിയാണ് പെൺകുട്ടികളുടെ വിവാഹപ്രായം 18 ൽ നിന്ന് 21 ലേക്ക് ഉയർത്തണമെന്ന ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്നത്. അന്ന് മുതൽ പല കോണുകളിൽ നിന്നുയർന്ന വന്ന മറുവാദങ്ങളുയർത്തിയത് പെൺകുട്ടികളല്ലെന്ന കാര്യം നൂറിൽ നൂറ്റിയൊന്ന് ശതമാനവും ഉറപ്പാണ്.

സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള പാകതയെത്തും മുൻപ് തന്നെ പടിയിറക്കി വിടാനുള്ള ധൃതി ആർക്കാണ്. പതിനെട്ട് വയസുകഴിഞ്ഞാൽ ബാധ്യത തീർക്കാൻ കാത്തിരുന്ന മാതാപിതാക്കൾക്കും ഇനിയും സൂര്യനുദിച്ചിട്ടില്ലാത്ത മേലാളന്മാർക്കും മാത്രമാണ് ഇരുട്ടടി കിട്ടുന്നത്. 18 വയസിനപ്പുറത്തേക്ക് നിയമം കടക്കുകയാണെങ്കിൽ കല്യാണത്തിന്‍റെ അധിക ബാധ്യതയില്ലാതെ ഒരു പെൺകുട്ടിക്കെങ്കിലും പഠനം പൂർത്തിയാക്കാം. പതിനെട്ടാം വയസിൽ നമ്മളെടുക്കുന്ന തീരുമാനങ്ങളെക്കാൾ എത്രയോ മടങ്ങ് പാകതയുള്ള തീരുമാനം ഒരു പെൺകുട്ടിക്ക് അവളുടെ ഇരുപത്തിയൊന്നാം വയസിൽ എടുക്കാൻ കഴിയും. അധികമായി കിട്ടുന്ന മൂന്ന് വർഷം കൊണ്ട് ഒരുവളെങ്കിലും വിപ്ലവം സൃഷ്ടിക്കട്ടെയെന്നാണ് ബില്ലിനെ അനുകൂലിക്കുന്നവരുടെ പക്ഷം.

മെച്ചപ്പെട്ട സാമൂഹിക സാഹചര്യം സൃഷ്ടിക്കാതെ വിവാഹപ്രായം മാറ്റിയത് കൊണ്ട് മാത്രം പെൺകുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കാനാവില്ലെന്നതാണ് കേരളം ഉയർത്തുന്ന മറുവാദം. പ്രായമല്ല പക്വതയുടെ അടിസ്ഥാനം ഒപ്പം പ്രായമുള്ളവരെല്ലാം അങ്ങനെയെങ്കിൽ മര്യാദക്കാരാവുമല്ലോയെന്ന വിചിത്ര വാദവും . പതിനെട്ട് വയസിൽ താഴെയുള്ള പെൺകുട്ടികൾ ഗർഭിണികളാകുന്ന നാട്ടിൽ പ്രായപരിധി ഉയർത്തിയിട്ടെന്ത് കാര്യമെന്ന വിമർശനവുമുയരുന്നുണ്ട്.

പ്രായപരിധി എന്തുമായിക്കൊള്ളട്ടെ ആത്യന്തികമായി വിവാഹവും ജോലിയും കുഞ്ഞും കുടുംബവുമെല്ലാം വ്യക്തിയുടെ ചോയ്സാണ്. അത് അടിച്ചേൽപ്പിക്കലുകളാവുന്നിടത്താണ് യഥാർത്ഥത്തിലുള്ള പ്രശ്നം.

TAGGED:21 yearsage limitkeralamarriageWomen's age
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Editoreal Plus

‘ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടാതിരുന്നാൽ തന്നെ കുറേ സന്തോഷം കിട്ടും’

January 15, 2025
Editoreal Plus

അച്ഛന് ജോലിയില്ലെങ്കിൽ അമേരിക്ക വിടേണ്ടി വരും, യു എസിൽ കാണാതായ 14 കാരിയായ ഇന്ത്യൻ വംശജയ്ക്ക് വേണ്ടി തിരച്ചിൽ ശക്തം

February 12, 2023
Editoreal PlusNews

ആഭിചാരവും മന്ത്രവാദവും! അത്ര പ്രബുദ്ധമല്ല കേരളം

October 12, 2022
News

പുതുവ‍ർഷത്തിൽ മോദി ദക്ഷിണേന്ത്യയിലേക്ക്, കേരളവും ലക്ഷദ്വീപും സന്ദ‍ർശിക്കും

December 28, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?