EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഷാ​ർ​ജ​യി​ൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയതിന്ചെ ശേഷം ആത്മഹത്യ ചെയ്ത പ്രവാസിയെ തിരിച്ചറിഞ്ഞു 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഷാ​ർ​ജ​യി​ൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയതിന്ചെ ശേഷം ആത്മഹത്യ ചെയ്ത പ്രവാസിയെ തിരിച്ചറിഞ്ഞു 
News

ഷാ​ർ​ജ​യി​ൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയതിന്ചെ ശേഷം ആത്മഹത്യ ചെയ്ത പ്രവാസിയെ തിരിച്ചറിഞ്ഞു 

News Desk
Last updated: March 31, 2023 1:02 PM
News Desk
Published: March 31, 2023
Share

ഷാ​ർ​ജ​യി​ൽ ഭാ​ര്യ​യെ​യും ര​ണ്ട്​ പെ​ൺ​മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ​തിന് ശേഷം ആത്മഹത്യ ചെയ്ത പ്രവാസിയെ തിരിച്ചറിഞ്ഞു. ഗു​ജ​റാ​ത്ത്​ വ​ഡോ​ദ​ര സ്വ​ദേ​ശിയാണ് ഇയാളും കുടുംബവും. ക​ഴു​ത്തു​ ഞെ​രി​ച്ചും വി​ഷം ന​ൽ​കി​യു​​മാണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയതെന്ന് പൊ​ലീ​സ് അന്വേഷണത്തിൽ കണ്ടെത്തി. പോ​സ്റ്റ്​​മോ​ർ​ട്ട​ത്തി​നു​ ശേ​ഷ​മാ​ണ്​ പൊ​ലീ​സ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച​യാ​യിരുന്നു ഷാ​ർ​ജ ബു​ഹൈ​റ​യി​ൽ​ യു​വാ​വ്​ ഭാ​ര്യ​യെ​യും നാലും എ​ട്ടും വ​യ​സ്സു​ള്ള ര​ണ്ടു മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം 11 നി​ല കെ​ട്ടി​ട​ത്തി​ൽ​ നി​ന്ന്​ ചാ​ടി മ​രി​ച്ച​ത്.

ഭാ​ര്യ​യു​ടെ ശ​രീ​ര​ത്തി​ൽ നിന്ന് വി​ഷാം​ശം ക​ണ്ടെ​ത്തിയിട്ടുണ്ട്. കൂടാതെ കു​ട്ടി​ക​ളു​ടെ ക​ഴു​ത്തി​ൽ മു​റി​പ്പാ​ടു​മുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവരെ കൊലപ്പെടുത്തിയതിന് ശേഷം ഇ​യാ​ൾ കെ​ട്ടി​ട​ത്തി​നു​ മു​ക​ളി​ൽ​നി​ന്ന്​ ചാ​ടു​ന്ന വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്രചരിക്കുന്നുണ്ട്. ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ വി​വ​രം ഇ​യാ​ൾ​ ത​ന്നെ​യാ​ണ്​ ആ​ത്മ​ഹ​ത്യാക്കു​റി​പ്പി​ൽ സൂചിപ്പിച്ചത്. പൊ​ലീ​സ്​ ഫ്ലാ​റ്റി​ന്‍റെ വാ​തി​ലു​ക​ൾ പൊ​ളി​ച്ച്​ അ​ക​ത്തു​ക​യ​റി​ ഭാര്യയുടെയും മക്കളുടെയും മൃ​ത​ദേ​ഹങ്ങൾ ക​ണ്ടെ​ത്തി.

ദു​ബായി​ലെ പ്ര​ശ​സ്ത​മാ​യ ഇ​ല​ക്​​ട്രോ​ണി​ക്സ്​ സ്ഥാ​പ​ന​ത്തി​ലെ ഡ​യ​റ​ക്ട​റാ​ണ്​ ഇയാൾ. യുവാവ് ജോ​ലി ചെ​യ്തി​രു​ന്ന സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രെ​യും മാ​നേ​ജ​ർ​മാ​രെ​യും ഭാ​ര്യ​യു​ടെ സു​ഹൃ​ത്തു​ക്ക​ളെ​യും പൊ​ലീ​സ്​ ചോ​ദ്യം ചെയ്ത് വരികയാണ്. ഇവർക്ക് സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഉണ്ടാ​യി​രു​ന്നി​ല്ലെ​ന്ന്​ സു​ഹൃ​ത്തു​ക്ക​ൾ പറഞ്ഞു. ആ​റു മാ​സ​മാ​യി ഇ​തേ കെ​ട്ടി​ട​ത്തി​ലാ​ണ്​ യുവാവും കുടുംബവും താ​മ​സിച്ചിരുന്നത്. കൂടാതെ ഗു​ജ​റാ​ത്തി​ലു​ള്ള ഇ​വ​രു​ടെ കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടെന്നും പൊ​ലീ​സ്​ അറിയിച്ചു. യുവാവിന്റെ മൃ​ത​ദേ​ഹം യുഎഇ​യി​ൽ​ ത​ന്നെ സം​സ്ക​രി​ക്കാ​നാ​ണ്​ ശ്രമം. അതേസമയം കൊലപാതകം നടത്താനും ശേഷം ആത്മഹത്യ ചെയ്യാനുമുണ്ടായ കാ​ര​ണം എന്തെന്ന് ഇ​തു​വ​രെ ​വ്യ​ക്​​ത​മല്ല.

TAGGED:murderPravasi from indiasharjahSuicideUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കൊലയാളികളുടെ സ്വർഗ്ഗം: ശ്രീലങ്കയ്ക്ക് പിന്നാലെ കാനഡയ്ക്ക് എതിരെ ബംഗ്ലാദേശും

October 1, 2023
News

നാളെ ഉച്ചയോടെ ഓക്സിജൻ ശേഖരം തീരും? ടൈറ്റൻ പേടകത്തിനായി തെരച്ചിൽ തുടരുന്നു

June 21, 2023
News

കളമശ്ശേരി സ്‌ഫോടനം: മരിച്ച കുട്ടിയുടെ അമ്മയും സഹോദരനുമടക്കം 4 പേരുടെ നില അതീവ ഗുരുതരം

October 30, 2023
News

‘അരിക്കൊമ്പനെ നമുക്ക് ഇഷ്ടമുള്ളിടത്തേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു; ഏറെ വേദനാജനകമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

June 5, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?