EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബഹിരാകാശത്തെ റമദാൻ വ്രതം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബഹിരാകാശത്തെ റമദാൻ വ്രതം
News

ബഹിരാകാശത്തെ റമദാൻ വ്രതം

Web News
Last updated: March 27, 2023 10:57 AM
Web News
Published: March 27, 2023
Share

ബഹിരാകാശത്ത് വിശുദ്ധ റമദാൻ ആചരിക്കാനായതിന്‍റെ സന്തോഷത്തിലാണ് യുഎഇ ബഹീരാകാശ സഞ്ചാരി സുൽത്താൻ അൽ നയാദി. സ്പേസ് സ്റ്റേഷനിൽ ദൃശ്യമായ റമദാൻ ചന്ദ്രക്കലയുടെ വിഡിയോയും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.ഇഫ്താറിനായി ഗ്രീൻവിച്ച് സമയമായിരിക്കും പിന്തുടരുക (ബഹിരാകാശ നിലയത്തിലെ ഔദ്യോഗിക സമയ മേഖല). ഇത്തരം ദൗത്യങ്ങൾ ഏറ്റെടുക്കുമ്പോൾ മതപരമായ കാര്യങ്ങൾ ചില ബഹിരാകാശ സഞ്ചാരികൾ പിന്തുടരാറുണ്ട്.

1985 ജൂണിൽ, സൗദി രാജകുമാരനും മുൻ റോയൽ സൗദി എയർഫോഴ്സ് പൈലറ്റുമായ സുൽത്താൻ ബിൻ സൽമാൻ അൽ സൗദ് രാജകുമാരൻ, അമേരിക്കയുടെ ബഹിരാകാശ ദൗത്യമായ STS-51-G ൽ യാത്ര ചെയ്തിരുന്നു. തന്റെ ഇരുപത്തിയെട്ടാമത്തെ വയസിലായിരുന്നു രാജകുമാരന്റെ ബഹിരാകാശയാത്ര. ആ വർഷത്തെ ഈദ് അൽ ഫിത്തർ അദ്ദേഹം ആഘോഷിച്ചത് ബഹിരാകാശവാഹനത്തിൽ വെച്ചായിരുന്നു. 2007ൽ മലേഷ്യൻ ബഹിരാകാശ സഞ്ചാരിയായ ഷെയ്ഖ് മുസാഫർ ഷുക്കോർ ഐഎസ്എസിൽ താമസിച്ചിരുന്നു. ആ സമയത്ത്, മലേഷ്യയിലെ ഇസ്ലാമിക് നാഷണൽ ഫത്‌വ കൗൺസിൽ അദ്ദേഹത്തിനും ഭാവിയിലെ മറ്റ് മുസ്ലീം ബഹിരാകാശ സഞ്ചാരികൾക്കും ഇതിനായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.

ഭൂമിയിലേക്ക് മടങ്ങിയെത്തും വരെ വ്രതം നീട്ടി വയ്ക്കാനും അഥവാ വ്രതമാചരിക്കുന്നുണ്ടെങ്കിൽ ബഹിരാകാശത്തേക്ക് പുറപ്പെട്ട സ്ഥലത്തെ സമയക്രമം പിന്തുടരാനും കൗൺസിൽ നിർദേശിച്ചിരുന്നു. ബഹിരാകാശത്തെ മൈക്രോ ഗ്രാവിറ്റിയിൽ നിസ്കാരം പോലുള്ള കർമങ്ങൾ പിന്തുടരാൻ ബുദ്ധിമുട്ടുള്ളതിനാൽ നിസ്കാരം ഒഴിവാക്കാനും ഷെയ്ഖ് മുസാഫർ ഷുക്കോറിന് നിർദേശം ലഭിച്ചിരുന്നു. ബഹിരാകാശത്തെ വിശേഷങ്ങളും കാഴ്ചകളും നിരന്തരം സുൽത്താൻ അൽ നയാദി ജനങ്ങളുമായി പങ്കുവയ്ക്കാറുണ്ട്.

TAGGED:holy monthMuslimsSpace
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അവയവക്കടത്തുമായി എറണാകുളത്തെ രണ്ട് സ്വകാര്യ ആശുപത്രികൾക്ക് ബന്ധം; അന്വേഷണം പു​രോ​ഗമിക്കുന്നെന്ന് മുഖ്യമന്ത്രി

June 21, 2024
News

രാജ്യത്തെ 85% വിമാനത്താവളങ്ങളും പ്രവര്‍ത്തിക്കുന്നത് നഷ്ടത്തില്‍; ഏറ്റവും നഷ്ടത്തില്‍ അഹമ്മദാബാദ് വിമാനത്താവളം

December 7, 2023
News

ഷാർജയിലെ സ്കൂളുകളിൽ കൊവിഡ് പ്രതിജ്ഞയിൽ ഒപ്പുവച്ച് രക്ഷിതാക്കൾ

September 2, 2022
News

ശശി തരൂര്‍ പ്രസ്താവന തിരുത്തണം, അപ്പോള്‍ പ്രശ്‌നങ്ങള്‍ തീരും; പലസ്തീന്‍ വിഷയത്തില്‍ കെ മുരളീധരന്‍

November 12, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?