EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഖത്തറില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരിൽ ഒരാൾ മലയാളി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഖത്തറില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരിൽ ഒരാൾ മലയാളി
News

ഖത്തറില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരിൽ ഒരാൾ മലയാളി

News Desk
Last updated: March 25, 2023 6:54 AM
News Desk
Published: March 25, 2023
Share

ഖത്തറില്‍ രണ്ട് ദിവസം മുമ്പ് അപ്പാര്‍ട്ട്മെൻ്റ് കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരില്‍ ഒരു മലയാളിയുമുണ്ടെന്ന് കണ്ടെത്തി. മലപ്പുറം നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശിയും കലാകാരനുമായ മുഹമ്മദ് ഫൈസല്‍ പാറപ്പുറവന്‍ (ഫൈസല്‍ കുപ്പായി – 48) ആണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ മാത്രമാണ് മരിച്ചതെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാല്‍ ഫൈസലിൻ്റെ മൃതദേഹം കണ്ടെത്തിയതോടെ മരണസംഖ്യ രണ്ടായി.

ദോഹ അല്‍ മന്‍സൂറയില്‍ ബുധനാഴ്ച രാവിലെയാണ് നാലുനില അപ്പാര്‍ട്ട്മെൻ്റ് കെട്ടിടം തകര്‍ന്നുവീണത്. അപ്പോൾ തന്നെ ഒരു മരണം സ്ഥിരീകരിച്ചിരുന്നു. പിന്നീട് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പരിശോധന നടത്തവെയാണ് വെള്ളിയാഴ്ച രാത്രി ഫൈസലിൻ്റെ മൃതദേഹം കണ്ടെടുത്തത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ബന്ധുക്കളെത്തി തിരിച്ചറിഞ്ഞിട്ടുണ്ട്.

ദീര്‍ഘകാലമായി സൗദി അറേബ്യയില്‍ പ്രവാസിയായിരുന്ന ഫൈസല്‍ രണ്ട് വര്‍ഷം മുമ്പാണ് ഖത്തറിലെത്തിയത്. ഖത്തറിലെ അറിയപ്പെടുന്ന ഗായകനും ചിത്രകാരനുമായി നിറഞ്ഞുനിന്നിരുന്ന അദ്ദേഹത്തെ ബുധനാഴ്ച മുതല്‍ കാണാതായതോടെ ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷിച്ചെത്തിയിരുന്നു. അതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പാറപ്പുറവന്‍ അബ്‍ദുസ്സമദ് ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ റബീന. മക്കള്‍ റന, നദ, മുഹമ്മദ് ഫെബിന്‍.

TAGGED:apartment collisionMalappuramMalayali diedMuhammed Faisal Parappuravanqatar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സിൽവർ ലൈന് അനുമതി നൽകണമെന്ന് കേന്ദ്രത്തോട് ധനമന്ത്രി കെ എൻ ബാല​ഗോപാൽ

June 22, 2024
News

ഇസ്രായേൽ സൈന്യം നാല് പലസ്തീനികളെ കൊലപ്പെടുത്തി

October 25, 2022
News

വ്യാജ സര്‍ട്ടിഫിക്കറ്റ്: കുറ്റം സമ്മതിച്ച് അബിന്‍ സി രാജ്; മാലിദ്വീപിലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; വര്‍ക്ക് പെര്‍മിറ്റും റദ്ദാക്കി

June 27, 2023
News

മയക്കുമരുന്ന് കടത്തിന് ഷാർജയിൽ പിടിയിലായ ഇന്ത്യൻ നടി നിരപരാധിയെന്ന് കോടതി

June 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?