EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റ​മ​ദാ​ൻ ടെ​ന്‍റു​ക​ൾ നി​ർ​മി​ക്കു​ന്ന​വ​ർ​ക്ക്​ കർശന നി​ർ​ദേ​ശ​വു​മാ​യി ഷാ​ർ​ജ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > റ​മ​ദാ​ൻ ടെ​ന്‍റു​ക​ൾ നി​ർ​മി​ക്കു​ന്ന​വ​ർ​ക്ക്​ കർശന നി​ർ​ദേ​ശ​വു​മാ​യി ഷാ​ർ​ജ
News

റ​മ​ദാ​ൻ ടെ​ന്‍റു​ക​ൾ നി​ർ​മി​ക്കു​ന്ന​വ​ർ​ക്ക്​ കർശന നി​ർ​ദേ​ശ​വു​മാ​യി ഷാ​ർ​ജ

Web desk
Last updated: March 23, 2023 6:47 AM
Web desk
Published: March 23, 2023
Share

റ​മ​ദാ​ൻ ടെ​ന്‍റു​ക​ൾ നി​ർ​മി​ക്കു​ന്ന​വ​ർ​ക്ക്​ കർശന നി​ർ​ദേ​ശ​ങ്ങളുമാ​യി ഷാ​ർ​ജ സിവിൽ ഡിഫൻസ് അതോറിറ്റി. ഇ​ഫ്താ​ർ ഭ​ക്ഷ​ണ വിതരണത്തിനും അ​തോ​റി​റ്റി നി​​ർ​ദേ​ശം പുറപ്പെടുവിച്ചിട്ടുണ്ട്. ടെന്റുകളിൽ ഉണ്ടാവുന്ന തീപിടിത്തം ഒ​ഴി​വാ​ക്കാ​നുള്ളതാണ് പ്രധാന നിർദേശങ്ങൾ. കൂടാതെ ‘റ​മ​ദാ​ൻ സേ​ഫ്​’ എന്ന പേ​രി​ൽ ക്യാമ്പ​യി​നും ആ​രം​ഭി​ച്ചിട്ടുണ്ട്. നിർദേശങ്ങൾ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെയും ഷാ​ർ​ജ റേഡിയോയിലൂടെയും പ്ര​ചാ​ര​ണം ശക്തിപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

ടെ​ന്‍റു​ക​ളിൽ ആ​വ​ശ്യ​ത്തി​ന്​ സ്ഥ​ല​മുണ്ടായിരിക്കണം. എ​ല്ലാ​വ​രു​ടെ​യും സു​ര​ക്ഷ ഉറപ്പാക്കേണ്ടത് നിർബന്ധമാണ്. കൂടാതെ ടെന്റുകൾക്കുള്ളി​ൽ ഓ​വ​ൻ പോലുള്ള ഭക്ഷണം പാകം ചെ​യ്യു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളൊന്നും അ​നു​വ​ദ​നീ​യ​മ​ല്ല. പകരം പുറത്ത് നിന്ന് ഉ​ണ്ടാ​ക്കി​കൊ​ണ്ടു​വ​രുന്ന ഭ​ക്ഷ​ണം മാത്രമേ അ​നു​വ​ദി​ക്കുകയുള്ളൂ. എസി ഇല്ലാത്ത ടെ​ന്‍റു​ക​ൾ​ക്ക്​ സ​മീ​പം എ​യ​ർ ഹാ​ൻ​ഡ്​​ലി​ങ്​ യൂ​ണിറ്റുക​ൾ സ​ജ്ജീ​ക​രി​ക്കേണ്ടതും നിർബന്ധമാണ്. അതേസമയം ടെ​ന്‍റു​ക​ളു​ടെ തു​ണി​യും ടെന്റിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന ലൈ​റ്റു​ക​ളും ത​മ്മി​ൽ 50 സെ​ന്‍റീ​മീ​റ്റ​റെ​ങ്കി​ലും അ​ക​ലം ഉണ്ടായിരിക്കണം.

അതേസമയം ടെന്റിനുള്ളിലെ ഇ​ല​ക്​​ട്രി​ക്ക​ൽ സാ​ധ​ന​ങ്ങ​ൾ പൈ​പ്പ്​ കൊ​ണ്ട്​ ക​വ​ർ ചെ​യ്തി​രി​ക്ക​ണം. കൂടാതെ ടെ​ന്റ് നിർമിക്കാൻ ഉപയോഗിക്കുന്ന തു​ണി​ക​ളും ഇ​ന്‍റീ​രി​യ​റും തീ പിടിക്കാത്ത വ​സ്തു​ക്ക​ൾ​കൊ​ണ്ടായിരിക്കണം. ടെ​ന്‍റി​ന്​ പു​റ​ത്ത്​ യൂ​ണിറ്റ് അഗ്നിസുരക്ഷാ സംവിധാനങ്ങളും സ്ഥാപിക്കണം. ഇവിടെ ആ​വ​ശ്യ​ത്തി​ന്​ ഫ​യ​ർ എ​ക്സ്റ്റി​ങ്ങ്യൂ​ഷ​റു​ക​ളും സ്ഥാ​പി​ക്കുന്നത് എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കും.

സു​ര​ക്ഷാ ചു​മ​ത​ല​യുള്ള ഒരാളെയെങ്കിലും നി​യ​മി​ക്കണമെന്നും ഡിഫൻസ് അധികൃതർ അറിയിച്ചു. ഇവർ അത്യാവശ്യ ഘ​ട്ട​ങ്ങളിൽ സി​വി​ൽ ഡിഫൻസുമായി നേ​രി​ട്ട്​ ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യു​ന്ന​വരായിരിക്കണം. കൂടാതെ തീ​പി​ടി​ക്കു​ന്ന വസ്തുക്കളോ മാ​ലി​ന്യ​മോ ഗ്യാ​സോ ടെ​ന്‍റി​നു​ള്ളി​ലോ ചു​റ്റു​പാ​ടു​ക​ളിലുമായോ സൂക്ഷിക്കരുത്. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ അതിവേഗം എ​ല്ലാ​വ​രെ​യും ഒ​ഴി​പ്പി​ക്കു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​വും ടെന്റുകളിൽ ഉണ്ടായിരിക്കണം. ഇതിന് ടെ​ന്‍റു​ക​ൾ​ക്ക്‌ പുറത്തേക്ക്‌ പോവാൻ ര​ണ്ടു​ വ​ഴി ഉണ്ടായിരിക്കേണ്ടതും നിർബന്ധമാണ്.

TAGGED:Ramadan tentRamdansharjahUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

കെ വിദ്യ ഹൈക്കോടതിയില്‍; വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

June 11, 2023
News

അഭിഭാഷകനെ കാണാൻ മുകേഷ് കൊച്ചിയിൽ;ഏത് അന്വേഷണവുമായും സഹകരിക്കുമെന്ന് അഭിഭാഷകൻ

August 30, 2024
News

സൗദി അറേബ്യയിലെ അമേരിക്കൻ കോൺസുലേറ്റിൽ വെടിവയ്പ്പ്: രണ്ട് മരണം

June 29, 2023
News

നേപ്പാൾ ഭൂചനത്തിൽ മരണസംഖ്യ 95 ആയി;130 പേർക്ക് പരിക്കേറ്റു

January 7, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?