EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബാലഭാസ്കറിന്റെ മരണം: കാർ അമിതവേഗതയിലായിരുന്നെന്ന് ഭാര്യ ലക്ഷ്മി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബാലഭാസ്കറിന്റെ മരണം: കാർ അമിതവേഗതയിലായിരുന്നെന്ന് ഭാര്യ ലക്ഷ്മി
News

ബാലഭാസ്കറിന്റെ മരണം: കാർ അമിതവേഗതയിലായിരുന്നെന്ന് ഭാര്യ ലക്ഷ്മി

Web News
Last updated: March 19, 2023 7:33 AM
Web News
Published: March 19, 2023
Share

വയലിനിസ്റ്റ് ബാലഭാസ്കർ, മകൾ തേജസ്വിനി ബാല എന്നിവരുടെ മരണത്തിനിടയാക്കിയ കാറപകടത്തിൽ, കാർ അമിത വേഗത്തിലായിരുന്നെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി. കോടതിയിൽ നൽകിയ മൊഴിയിലാണ് ലക്ഷ്മി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അപകടമുണ്ടായ ദിവസം പുലർച്ചെ 12.15ന് ചാലക്കുടിയിലായിരുന്ന ഇന്നോവ കാർ മൂന്നരയ്ക്ക് തിരുവനന്തപുരം പള്ളിപ്പുറത്ത് അപകടമുണ്ടാക്കിയെന്നാണ് ലക്ഷ്മിയുടെ മൊഴി.

കാറോടിച്ചിരുന്നത് കേസിലെ ഏക പ്രതി പാലക്കാട് സ്വദേശി അർജുൻ നാരായണനാണ്. പ്രതിയെ ലക്ഷ്മി തിരിച്ചറിഞ്ഞു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.വിദ്യാധരനാണ് കേസ് പരിഗണിക്കുന്നത്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ മകളുടെ പേരിലുള്ള നേർച്ചയ്ക്കായാണ് അവിടെ പോയത്. പൂജ കഴിഞ്ഞ് 2018 സെപ്തംബർ 24 ന് രാത്രി തിരിച്ചു. 25 ന് പുലർച്ചെ 3.30 ന് പളളിപ്പുറത്ത് വച്ച് അപകടം ഉണ്ടായി. അപകടത്തിൽ ബോധം നഷ്ടപ്പെട്ട തനിക്ക് ദിവസങ്ങൾ കഴിഞ്ഞാണ് ബോധം തിരിച്ചുകിട്ടിയത്.

മെഡിക്കൽ കോളെജിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് തന്നെയും ബാലഭാസ്‌കറെയും മാറ്റിയതിൽ ദുരൂഹതയില്ലെന്നും ലക്ഷ്മി മൊഴി നൽകി. അപകട വിവരങ്ങൾ പൊലീസിന് നൽകിയത് താനാണെന്ന് ലക്ഷ്മിയുടെ സഹോദരൻ പ്രസാദും മൊഴി നൽകി. അർജുനെതിരേ അലക്ഷ്യമായി വാഹനം ഓടിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് കേസുള്ളത്. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ച് പ്രത്യേക സംഘവും അന്വേഷിച്ച കേസ് ബാലഭാസ്കറിന്റെ മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് സി.ബി.ഐ.ക്ക് കൈമാറുകയായിരുന്നു. സി.ബി.ഐ. അന്വേഷണം ശരിയായ ദിശയിലല്ലെന്നും പുനരന്വേഷണം വേണമെന്നുമുള്ള അച്ഛന്റെ ആവശ്യം കോടതി തള്ളിയിരുന്നു.

TAGGED:accidentBalabhaskarLakshmi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഇലക്ട്രിക് പാസഞ്ചർ ബസ് സർവിസിന് ജിദ്ദയിൽ തുടക്കമായി 

February 3, 2023
News

സ്കോട്‌ലൻഡിൽ ബസ് കാത്തു നിന്ന മലയാളിയ്ക്ക്നേരെ വംശീയാധിക്ഷേപം

December 1, 2022
News

കുവൈറ്റ്: ജോലിത്തട്ടിപ്പ് പുറത്തറിയിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ വെടിവച്ചു കൊന്നു

September 14, 2022
News

എയർ ഇന്ത്യയുടെ മദ്യനയത്തിൽ മാറ്റം

January 25, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?