EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വീ​ൽ​ചെ​യ​റി​ൽ ലോ​ക റെ​ക്കോ​ഡി​ട്ട്​​ സു​ജി​ത്​
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വീ​ൽ​ചെ​യ​റി​ൽ ലോ​ക റെ​ക്കോ​ഡി​ട്ട്​​ സു​ജി​ത്​
News

വീ​ൽ​ചെ​യ​റി​ൽ ലോ​ക റെ​ക്കോ​ഡി​ട്ട്​​ സു​ജി​ത്​

Web News
Last updated: March 15, 2023 12:12 PM
Web News
Published: March 15, 2023
Share

വീ​ൽ​ചെ​യ​റോ​ടി​ച്ച്​ ലോ​ക റെ​ക്കോ​ഡി​ലേ​ക്ക് കയറി​ ആ​ല​പ്പു​ഴ മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി സു​ജി​ത്​ കോ​ശി വ​ർ​ഗീ​സ്. ദുബായ് പൊലീസിന്റെ അകമ്പടിയോടെയാണ് സുജിത്തിന്റെ ഈ നേട്ടം. ജി.​പി.​എ​സി​ലൂ​ടെ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വീ​ൽ​ചെ​യ​ർ ഒ​രു​ക്കി​യാ​ണ് സു​ജി​ത് വ്യ​ക്​​തി​ഗ​ത വി​ഭാ​ഗ​ത്തി​ൽ​ ഗി​ന്ന​സ്​ റെ​ക്കോ​ഡ്​ നേടിയത്. ബു​ർ​ജ്​ ഖ​ലീ​ഫ​യി​ൽ​ നി​ന്ന് തു​ട​ങ്ങി ബു​ർ​ജ്​ ഖ​ലീ​ഫ​യി​ൽ ത​ന്നെ അ​വ​സാ​നി​ച്ച യാ​​ത്ര പൂ​ർ​ണ​മാ​യ​പ്പോ​ൾ ജി.​പി.​എ​സി​ൽ വീ​ൽ​ചെ​യ​റി​ന്‍റെ ലോ​ഗോ​യാ​യി രൂ​പ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സ​ഞ്ച​രി​ച്ച വ​ഴി ട്രാ​ക്ക​ർ ഉ​പ​യോ​ഗി​ച്ച് ഗൂ​ഗി​ൾ എ​ർ​ത്തി​ൽ ചേ​ർ​ത്ത് ചി​ത്ര​മു​ണ്ടാ​ക്കു​ന്ന രീ​തി​യാ​ണി​ത്. 1.25 മ​ണി​ക്കൂ​ർ നീ​ണ്ട ഈ ​യാ​ത്ര​യി​ൽ അ​ക​മ്പ​ടിയായി​ ദു​ബായ്​ പൊ​ലീ​സി​ന്‍റെ കാ​റും സൈ​ക്കി​ളും ബൈ​ക്കും ആം​ബു​ല​ൻ​സും ഡ്രോ​ണു​മെ​ല്ലാ​മു​ണ്ടാ​യി​രു​ന്നു. ദുബായ് പൊ​ലീ​സ് മേ​ധാ​വി ല​ഫ്. ജ​ന​റ​ൽ അ​ബ്ദു​ല്ല ഖ​ലീ​ഫ അ​ൽ മ​റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം റെ​ക്കോ​ഡ് ഉ​ദ്യ​മ​ത്തി​ന് ദുബായ് പൊ​ലീ​സ് സു​ജി​തി​ന് സ​ർ​വ പി​ന്തു​ണ​യും ന​ൽ​കി. ദുബായ് പൊ​ലീ​സ് ഇ​ന്ന​വേ​ഷ​ൻ കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്​ മേ​ജ​ർ ഖാ​ലി​ദ് ഖ​ലീ​ഫ അ​ൽ മ​സ്റൂ​ഇ അ​ട​ക്കം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് സു​ജി​ത് ഗി​ന്ന​സ് റെ​ക്കോ​ഡ് ഏ​റ്റു​വാ​ങ്ങി​യ​ത്.

ബു​ർ​ജ്​ ഖ​ലീ​ഫ​യു​ടെ താ​ഴെ​നി​ന്നാണ് 8.7 കി​ലോ​മീ​റ്റ​ർ നീ​ണ്ട യാ​ത്ര തു​ട​ങ്ങി​യ​ത്​. ഫി​നാ​ൻ​ഷ്യ​ൽ സെ​ന്‍റ​ർ, സ​ബീ​ൽ പാ​ല​സ്, ഡൗ​ൺ ടൗ​ൺ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു യാ​ത്ര. ജി.​പി.​എ​സ്​ ട്രാ​ക്ക​ർ സെ​റ്റ്​ ചെ​യ്ത് ഗൂ​ഗി​ൾ എ​ർ​ത്തു​മാ​യി ചേ​ർ​ക്കു​ക​യും ചെ​യ്തു. കൃ​ത്യ​മാ​യ പ​ദ്ധ​തി​യോ​ടെ ആ​സൂ​ത്ര​ണം ചെ​യ്ത യാ​ത്ര​യു​ടെ റൂ​ട്ടാ​ണ്​ ഗൂ​ഗി​ൾ എ​ർ​ത്തി​ൽ വീ​ൽ​ചെ​യ​റി​ന്‍റെ രൂ​പ​ത്തി​ലാ​യ​ത്. ​ 2013ൽ ​ബം​ഗ​ളൂ​രു​വി​ലു​ണ്ടാ​യ അപകടത്തിലായിരുന്നു സുജിത്തിന് അരയ്ക്ക് താഴെ ചലനശേഷി നഷ്ടമായത്. എന്നാൽ വെല്ലുവിളികളെ മറികടന്ന് സുജിത് ഫിറ്റ്നസ് ട്രെയ്നറും മോട്ടിവേഷണൽ സ്‌പീക്കറുമായി ജീവിതം തിരിച്ചുപിടിക്കിക്കുകയായിരുന്നു.

TAGGED:Sujithwheelchairworld record
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്ത്യ – ഒമാൻ സൗഹൃദത്തിന് 70 വയസ്സ്: മോദി നാളെ ഒമാനിൽ, സമഗ്ര സാമ്പത്തിക സഹകരണ കരാർ പ്രഖ്യാപനത്തിന് കാത്തിരിപ്പ്
  • 25.20 കോടിക്ക് കാമറൂണ്‍ ഗ്രീനിനെ തൂക്കി കൊല്‍ക്കത്ത, വെങ്കിടേഷ് അയ്യർ ബെംഗളൂരുവിൽ
  • മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ഡിസംബർ 26ന്, പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27-ന്
  • കൊൽക്കത്ത സ്റ്റേഡിയത്തിലെ അനിഷ്ട സംഭവങ്ങളിൽ മെസ്സിയെ കുറ്റപ്പെടുത്തി ഗവാസ്കർ
  • മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ അതിഥിയായി ഭാവന

You Might Also Like

News

പാലക്കാട് കൈക്കൂലി കേസ്; അറസ്റ്റിലായ സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു

May 24, 2023
News

സംസ്ഥാനത്ത് മഴ കനക്കും; എറണാകുളം മുതല്‍ കാസര്‍ഗോഡ് വരെ യെല്ലോ അലേര്‍ട്ട്

July 24, 2023
News

ശശി തരൂർ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കും

August 30, 2022
News

സ്വാന്റെ പാബുവിന് വൈദ്യശാസ്ത്ര നൊബേൽ സമ്മാനം

October 3, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?