EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വ്യാജ വീസ, ദുബായ് വിമാനത്താവളത്തിൽ യുവതി അറസ്റ്റിൽ 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വ്യാജ വീസ, ദുബായ് വിമാനത്താവളത്തിൽ യുവതി അറസ്റ്റിൽ 
News

വ്യാജ വീസ, ദുബായ് വിമാനത്താവളത്തിൽ യുവതി അറസ്റ്റിൽ 

News Desk
Last updated: March 14, 2023 11:02 AM
News Desk
Published: March 14, 2023
Share

ദുബായ് അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ വ്യാജ വീസയുമായി യുവതി അറസ്റ്റിലായി. ഇവർക്കൊപ്പം മൂന്നും അഞ്ചും വയസുള്ള രണ്ട് കുട്ടികളുമുണ്ടായിരുന്നു. ഒരു യൂറോപ്യന്‍ രാജ്യത്തേക്കുള്ള യാത്രയ്ക്കിടെയാണ് ഇവര്‍ ദുബായിൽ എത്തിയത്. എന്നാൽ പാസ്‍പോര്‍ട്ടില്‍ പതിച്ചിരിക്കുന്ന വീസ വ്യാജമാണെന്ന് ദുബായ് എയർ പോർട്ട്‌ അധികൃതർ കണ്ടെത്തി. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്

വിമാനം പുറപ്പെടുന്നതിന് തൊട്ട് മുൻപാണ് യുവതി പാസ്‍പോര്‍ട്ട് പരിശോധനയ്ക്കായി നൽകിയത്. എന്നാല്‍ വീസ കൃത്രിമമാണോ എന്ന് ഉദ്യോഗസ്ഥന് സംശയം തോന്നി. തുടര്‍ന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സിലെ ഡോക്യുമെന്റ് എക്സാമിനേഷന്‍ വിഭാഗത്തിന് പരിശോധനയ്ക്കായി കൈമാറി. അപ്പോഴാണ് വ്യാജ വീസയാണെന്ന് ബോധ്യപ്പെട്ടത്. പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോൾ ഇക്കാര്യത്തെ പറ്റി ഒന്നും അറിയില്ലെന്നും നാട്ടില്‍ വെച്ച് ഭര്‍ത്താവാണ് വീസയ്ക്ക് ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്തതെന്നും യുവതി പറഞ്ഞു. കൂടാതെ ദുബായ് വഴി യൂറോപ്പിലേക്ക് യാത്ര ചെയ്യാന്‍ മാത്രമാണ് ഭർത്താവ് പറഞ്ഞതെന്നും യുവതി പബ്ലിക് പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥരെ അറിയിച്ചു.

പിന്നീട് വീസ എങ്ങനെയാണ് ലഭിക്കുന്നത് എന്നതിനെ പറ്റി യുവതിയ്ക്ക് യാതൊരു ധാരണയും ഇല്ലെന്ന് ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. വ്യാജ രേഖകള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്‍തു. എന്നാൽ യുവതി കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതുകൊണ്ട് തന്നെ വിചാരണയ്ക്ക് ശേഷം കോടതി മൂന്ന് മാസം ജയില്‍ ശിക്ഷ വിധിച്ചു. ഇനിയൊരിക്കലും ഇത്തരമൊരു കുറ്റകൃത്യം യുവതി ചെയ്യാന്‍ സാധ്യതയില്ലെന്നും കോടതി നിരീക്ഷിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ സാഹചര്യം പരിഗണിച്ച് ശിക്ഷ നടപ്പാക്കുന്നതില്‍ കോടതി ഇളവ് നൽകി. ശേഷം യുവതിയെ യുഎഇയില്‍ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.

TAGGED:dubaiFake visaUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഹൈബിയെ തള്ളി കോണ്‍ഗ്രസ്; പാര്‍ട്ടിയോട് ചോദിക്കാതെ ബില്‍ അവതരിപ്പിച്ചത് തെറ്റ്; തലസ്ഥാനം മാറ്റേണ്ടെന്ന് നേതാക്കള്‍

July 2, 2023
News

സീതാറാം യെച്ചൂരിക്ക് യാത്രാമൊഴി;എ കെ ജി ഭവനിൽ പൊതുദർശനം

September 14, 2024
News

നവകേരള സദസ്സിന് സ്‌കൂള്‍ ബസുകളും വിട്ടുനല്‍കണം; ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്

November 18, 2023
News

ഐഎഎസ് ഉദ്യോഗസ്ഥരായ ഗോപാലകൃഷ്ണനും എൻ.പ്രശാന്തിനും സസ്പെൻഷൻ

November 11, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?