EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഏഴ് വർഷത്തെ സംഘർഷം അവസാനിപ്പിച്ചു, സൗദി-ഇറാൻ ബന്ധം പുനഃസ്ഥാപിക്കാൻ ധാരണയായി 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഏഴ് വർഷത്തെ സംഘർഷം അവസാനിപ്പിച്ചു, സൗദി-ഇറാൻ ബന്ധം പുനഃസ്ഥാപിക്കാൻ ധാരണയായി 
News

ഏഴ് വർഷത്തെ സംഘർഷം അവസാനിപ്പിച്ചു, സൗദി-ഇറാൻ ബന്ധം പുനഃസ്ഥാപിക്കാൻ ധാരണയായി 

News Desk
Last updated: March 11, 2023 6:50 AM
News Desk
Published: March 11, 2023
Share

ഏഴ് വർഷത്തോളമായി നീണ്ടു നിന്ന സംഘർഷം സൗദി അറേബ്യയും ഇറാനും അവസാനിപ്പിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ ധാരണയായി. ചൈനയുടെ മധ്യസ്ഥതയിലായിരുന്നു ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവച്ചത്. ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ഷംഖാനിയും സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൂസത് ബിൻ മുഹമ്മദ് അൽ ഐബാനും ചൈനയുടെ പ്രതിനിധിയും പങ്കെടുത്ത യോഗത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ഇറാൻ പുറത്ത് വിട്ടിട്ടുണ്ട്. കൂടാതെ ഇരുരാജ്യങ്ങളിലും എംബസികൾ തുറക്കുന്നത് സംബന്ധിച്ച് വിദേശകാര്യമന്ത്രിമാർ ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും ഇറാൻ സർക്കാർ അറിയിച്ചു.

അതേസമയം ഇരു രാജ്യങ്ങളുടെയും പരമാധികാരം പരസ്പരം മാനിക്കുകയും ആഭ്യന്തര വിഷയങ്ങളിൽ പരസ്പരം ഇടപെടാതിരിക്കുകയും ചെയ്യുന്നതാണ് പുതിയ കരാർ. മധ്യസ്ഥത വഹിച്ച ചൈനയെ ഇരുരാജ്യങ്ങളും പ്രശംസിക്കുകയും ചെയ്തു. 2021 ലും 2022 ലും ഒമാൻ മുൻകയ്യെടുത്താണ് അനുരഞ്ജന ചർച്ച തുടങ്ങിവച്ചത്. ഇതിന് ശേഷം ചൈന മധ്യസ്ഥത ഏറ്റെടുത്തു.

2016 ലാണ് ഇറാനുമായുള്ള ബന്ധം സൗദി അവസാനിപ്പിച്ചത്. പ്രമുഖ ഷിയാ നേതാവിന് സൗദി വധശിക്ഷ നൽകിയതിന്റെ പേരിൽ ടെഹ്റാനിലെ എംബസി പ്രതിഷേധക്കാർ ആക്രമിച്ചതിനെ തുടർന്നായിരുന്നു തീരുമാനം. കൂടാതെ മധ്യപൂർവ ദേശത്തും യമൻ മുതൽ സിറിയ വരെയും സംഘർഷാവസ്ഥ ഉണ്ടായത് ഇറാൻ–സൗദി ശത്രുതയുടെ ഫലമായാണെന്നുമാണ് വിലയിരുത്തൽ

അതേസമയം യമനിലെ ആഭ്യന്തരയുദ്ധത്തിൽ സൗദി അനുകൂല ഭരണകൂടത്തിനെതിരായി ഹൂതി വിമതർ നടത്തിയ കലാപത്തെ പിന്തുണച്ചത് ഇറാനായിരുന്നു. കൂടാതെ സിറിയയിലുണ്ടായ ആഭ്യന്തരയുദ്ധത്തിൽ ബഷാർ അൽ അസദ് ഭരണകൂടത്തെ സഹായിക്കാനും ഇടപെടൽ നടത്തിയത് ഇറാനാണ്. യമനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും മധ്യപൂർവ ദേശത്തെ സംഘർഷത്തിൽ അയവു വരുത്തുന്നതിനുമുള്ള ഏതു ശ്രമവും സ്വാഗതം ചെയ്യുന്നുവെന്ന് യുഎസും പ്രതികരിച്ചു.

TAGGED:iransaudi arabiaUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഗുലാം നബി ആസാദ് പുതിയ പാർട്ടി പ്രഖ്യാപിച്ചു

September 4, 2022
News

‘സി ഇ ഒ ഫ്ലോകി’, സ്വന്തം വളർത്തുനായയെ ട്വിറ്റർ സി ഇ ഒയാക്കി ഇലോൺ മസ്‌ക്

February 15, 2023
News

സംസ്ഥാനത്ത് ശക്തമായ തുലാമഴയ്ക്ക് സാധ്യത: അഞ്ച് ദിവസം മഴ കനക്കും

October 16, 2025
NewsSports

സൗദി ഗെയിംസ് ഒക്ടോബർ 27ന് റിയാദിൽ ആരംഭിക്കും

October 3, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?