EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇ യിലെ ഏറ്റവും വലിയ പൈതൃക മ്യൂസിയം ദുബായിൽ തുറന്നു 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇ യിലെ ഏറ്റവും വലിയ പൈതൃക മ്യൂസിയം ദുബായിൽ തുറന്നു 
News

യുഎഇ യിലെ ഏറ്റവും വലിയ പൈതൃക മ്യൂസിയം ദുബായിൽ തുറന്നു 

News Desk
Last updated: March 7, 2023 6:52 AM
News Desk
Published: March 7, 2023
Share

യുഎഇ യിലെ ഏറ്റവും വലിയ പൈതൃക മ്യൂസിയമായ അൽ ഷിന്ദഗ ദുബായിൽ തുറന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മ്യൂസിയം ഉദ്ഘാടനം ചെയ്തു. 80 ചരിത്ര പ്രസിദ്ധമായ വീടുകൾ നിലകൊള്ളുന്ന 22 പവലിയനുകളുൾപ്പെടുന്നതാണ് മ്യൂസിയം. 310,000 ചതുരശ്ര മീറ്റർ വിസ്തൃതിയാണ് മ്യൂസിയത്തിനുള്ളത്. യുഎഇയുടെയും ദുബായിയുടെയും വികസന പാത പ്രദർശിപ്പിച്ചുകൊണ്ടാണ് അൽ ഷിന്ദഗ മ്യൂസിയം നവീകരിച്ചിരിക്കുന്നത്.

1800-കളിലെ പരമ്പരാഗത എമിറാത്തി ജീവിതശൈലിയും പ്രദേശത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ഉൾക്കൊള്ളുന്നതാണ് മ്യൂസിയത്തിലെ പ്രദർശനങ്ങൾ. ദുബായിയുടെ കഥയും ചരിത്രവും ഇതിലൂടെ ലോകം അറിയണമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു. സാംസ്കാരികവും മാനുഷികവുമായ രംഗങ്ങളിൽ ആഗോള നാഗരികതകളുടെ കേന്ദ്രമായി ദുബായ് അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓപ്പൺ എയർ മ്യൂസിയം

ദുബായുടെ പ്രചോദനാത്മകമായ കഥ വിവരിക്കുന്ന ഒരു ഓപ്പൺ എയർ മ്യൂസിയമാക്കി അൽ ഷിന്ദഗയെ മാറ്റാനും ഷെയ്ഖ് മുഹമ്മദ് നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ നഗരത്തിന്റെ അസാധാരണമായ നേട്ടങ്ങളും മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. അതേസമയം സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിൽ അൽ ഷിന്ദഗ മ്യൂസിയം നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ചെയർപേഴ്സൺ ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. എമിറേറ്റിന്റെ ഭാവിയിലേക്കുള്ള യാത്രയുടെ തെളിവായി ഇത് നിലകൊള്ളുമെന്നും ഷെയ്ഖ കൂട്ടിച്ചേർത്തു.

TAGGED:Al shindagha museumdubaiUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണവിലയിൽ വീണ്ടും കുതിപ്പ്;ഇന്ന് 1640 രൂപ കൂടി
  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു

You Might Also Like

News

‘ഗവര്‍ണറെ അധിക്ഷേപിച്ചുള്ള ബാനര്‍ നീക്കണം’; സര്‍വകലാശലയുടെ പ്രതിഛായ നശിപ്പിക്കുന്നുവെന്ന് വിസി

December 19, 2023
News

യുഎഇ: ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ കടുത്ത പിഴ

September 20, 2022
News

ഷാരോണ്‍ വധം: പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി കോടതി

June 2, 2023
News

ആവേശത്തോടെ അഭിപ്രായം പറയുന്ന മതനേതൃത്വം ഡോ. ഷഹന ജീവിതം അവസാനിപ്പിച്ചപ്പോള്‍ മൗനം പാലിച്ചതെന്തുകൊണ്ട്? സ്പീക്കര്‍

December 19, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?