EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നിലപാട് മയപ്പെടുത്താൻ ഇൻഡിഗോ നിരന്തരം ആവശ്യപ്പെടുന്നെന്ന് ഇ പി ജയരാജൻ 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നിലപാട് മയപ്പെടുത്താൻ ഇൻഡിഗോ നിരന്തരം ആവശ്യപ്പെടുന്നെന്ന് ഇ പി ജയരാജൻ 
News

നിലപാട് മയപ്പെടുത്താൻ ഇൻഡിഗോ നിരന്തരം ആവശ്യപ്പെടുന്നെന്ന് ഇ പി ജയരാജൻ 

News Desk
Last updated: March 4, 2023 6:56 AM
News Desk
Published: March 4, 2023
Share

ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ലെന്ന നിലപാട് മയപ്പെടുത്തുന്നതിനായി ഇന്‍ഡിഗോ നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇന്‍ഡിഗോ കമ്പനി ഖേദം പ്രകടിപ്പിച്ചെന്നും ഇ പി ജയരാജൻ അറിയിച്ചു. ഇൻഡിഗോയുടെ ചീഫ് മാനേജരാണ് വിളിച്ചത്. എന്നാൽ രേഖാമൂലം ആവശ്യങ്ങള്‍ അറിയിക്കണമെന്നും അതിന് ശേഷം നിലപാട് പറയാമെന്നും ഇ പി ജയരാജന്‍ മറുപടി നൽകി. ഇന്‍ഡിഗോ ഒരിക്കലും അത്തരത്തിലുള്ള നിലപാട് എടുക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഇന്‍ഡിഗോ ഇ പി ജയരാജന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. മുഖ്യമന്ത്രിയ്‌ക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിടിച്ചുതള്ളി എന്നായിരുന്നു ഇ പി യ്‌ക്കെതിരായ ആരോപണം. ഇതിന് പിന്നാലെയാണ് ഇനി മുതൽ ഇന്‍ഡിഗോ വിമാനത്തിലുള്ള യാത്ര ബഹിഷ്‌കരിക്കുന്നതായി ഇ പി ജയരാജൻ അറിയിച്ചത്.

അതേസമയം വിവാദങ്ങള്‍ക്കിടയിലും സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ ഇ പി ജയരാജന്‍ പങ്കെടുക്കും. എംവി ഗോവിന്ദന്‍ നയിക്കുന്ന ജാഥയുടെ പര്യടനം തൃശൂര്‍ ജില്ലയിലാണ് ഇന്ന് നടക്കുന്നത്. കൂടാതെ ഇ പി ജയരാജന്റെ പങ്കാളിത്തത്തോടെ വിവാദങ്ങളുടെ വാതില്‍ അടയ്ക്കാന്‍ സാധിക്കുമെന്നാണ് സിപിഐഎം പ്രതീക്ഷിക്കുന്നത്.

TAGGED:E P jayarajanindigo airline
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജോർജിയ മെലോണി അധികാരമേറ്റു

October 22, 2022
News

ഒരു വൃത്തിയാക്കൽ അപാരത; വൈറൽ വീഡിയോ

October 21, 2022
News

‘ആപ്പിൾ എത്തി’, ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സ്റ്റോർ മുംബൈയിൽ തുറന്ന് ആപ്പിൾ

April 18, 2023
News

സെൽഫ് ഡ്രൈവിംഗ് ടാക്സികൾ നിരത്തിലിറക്കാൻ ആർടിഎ

April 6, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?