EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കടുത്ത വേനലിൽ കേരളം ചുട്ടുപൊള്ളുന്നു; ചൂട് 40 ഡിഗ്രി വരെ ഉയരാൻ സാധ്യത
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കടുത്ത വേനലിൽ കേരളം ചുട്ടുപൊള്ളുന്നു; ചൂട് 40 ഡിഗ്രി വരെ ഉയരാൻ സാധ്യത
News

കടുത്ത വേനലിൽ കേരളം ചുട്ടുപൊള്ളുന്നു; ചൂട് 40 ഡിഗ്രി വരെ ഉയരാൻ സാധ്യത

News Desk
Last updated: March 3, 2023 1:10 PM
News Desk
Published: March 3, 2023
Share

കേരളത്തിൽ വേനൽ കനക്കുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വരും ദിവസങ്ങളിൽ 3 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 39°c മുതൽ 40°c വരെ ഉയരാനാണ് സാധ്യത.

കഴിഞ്ഞ ഒരു മാസം വരെയുള്ള കണക്കെടുത്താല്‍ നിലവിലെ അന്തരീക്ഷ താപ നില ഉയര്‍ന്ന് നില്‍ക്കുകയാണ്. പാലക്കാട് ജില്ലയില്‍ രാത്രി കാലത്തെ താപനിലയില്‍ 2.9 ഡിഗ്രിയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കൊച്ചി, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ മാത്രമാണ് ചൂട് കഴിഞ്ഞ തവണത്തേക്കാള്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.

മഴയിലുണ്ടായ കുറവ് ജല സ്രോതസുകളെ കാര്യമായി ബാധിക്കുമെന്നാണ് ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മഴ മാറി നില്‍ക്കുകയാണെങ്കില്‍ അന്തരീക്ഷ ബാഷ്പീകരണം കൂടുകയും ജലനിരപ്പ് വലിയ തോതില്‍ കുറയുകയും ചെയ്യും. ജലക്ഷാമം രൂക്ഷമാകുമെന്നും സിഡബ്ല്യു ആര്‍ഡിഎമ്മിലെ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നൽകി. പല ജില്ലകളിലും ഭൂഗര്‍ഭ ജലത്തിന്‍റെ അളവും കുറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളില്‍ മഴ കിട്ടിയില്ലെങ്കില്‍ ജല നിരപ്പ് വലിയ തോതില്‍ താഴുമെന്നാണ് നിഗമനം.

അതേസമയം നിർജലീകരണം ഒഴിവാക്കണമെന്നും പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ ജാഗ്രത നിർദേശത്തിൽ അറിയിച്ചു.

TAGGED:keralariseSummertemperature
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

വിശുദ്ധ കഅബ കഴുകല്‍ ചടങ്ങ് നടന്നു; പ്രത്യേക ക്ഷണിതാവായി എം.എ.യൂസഫലി

August 2, 2023
News

സുല്‍ത്താന്‍ അല്‍ നെയാദി യുഎഇയില്‍ തിരിച്ചെത്തി; ഗംഭീര സ്വീകരണം നല്‍കി രാജ്യം

September 18, 2023
News

കൊവോവാക്‌സിന് ഡിസിജിഐയുടെ അംഗീകാരം

January 17, 2023
News

തുർക്കി-സിറിയ ഭൂകമ്പത്തില്‍ മരണം 34,800 കടന്നു; അരലക്ഷം കവിയുമെന്ന് യുഎന്‍ നിഗമനം

February 13, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?