EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കാരവൻ ടൂറിസത്തിന് കരുത്ത് പകർന്ന് ഷാർജ: പാർക്കിം​ഗിന് അനുമതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > കാരവൻ ടൂറിസത്തിന് കരുത്ത് പകർന്ന് ഷാർജ: പാർക്കിം​ഗിന് അനുമതി
Entertainment

കാരവൻ ടൂറിസത്തിന് കരുത്ത് പകർന്ന് ഷാർജ: പാർക്കിം​ഗിന് അനുമതി

News Desk
Last updated: March 3, 2023 10:41 AM
News Desk
Published: March 3, 2023
Share

കാരവൻ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി പാർക്കിം​ഗിന് അനുമതി നൽകി ഷാർജ. ക്യാമ്പിങ്ങിനായി എത്തുന്ന വിനോദ വാഹനങ്ങളുടെയും (ആർവി) ട്രെയിലറുകളുടെയും ഉടമകൾക്ക് ഷാർജ അൽ മംസാർ ഏരിയയിൽ പാർക്കിംഗ് പെർമിറ്റ് വിതരണം ആരംഭിച്ചതായി ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.

പെർമിറ്റിനായി അപേക്ഷിക്കാൻ വാഹന ഉടമയുടെ എമിറേറ്റ്സ് ഐഡിയും വാഹനത്തിന്റെ ഉടമസ്ഥാവകാശത്തിൻ്റെ ഫോട്ടോകോപ്പിയും നൽകിയാൽ മതിയാകും. പെർമിറ്റ് സ്വന്തമാക്കാൻ വാഹന ഉടമകൾ ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 5-ലെ കൺട്രോൾ & ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റിലെ കസ്റ്റമർ സർവീസ് കൗണ്ടറിലെത്തുകയോ ആവശ്യമായ രേഖകൾ സഹിതം ഇ-മെയിൽ വഴി customer.s@shjmun.gov.ae എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കുകയോ ചെയ്താൽ മതി. 993 എന്ന ടെലഫോൺ നമ്പർ വഴിയും സേവനം നൽകുമെന്നും അധിക്യതർ വ്യക്തമാക്കി.

വ്യക്തികൾക്ക് അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഈ പെർമിറ്റുകൾ ഉപയോഗിക്കാം. വിനോദ സഞ്ചാരികൾ എത്തുന്ന കാരവനും ട്രെയിലറുകൾക്കും പാർക്കിംഗ് കണ്ടെത്തുക എന്നത് ഇതുവരെ വെല്ലുവിളിയായിരുന്നു. പെർമിറ്റുകൾ നൽകുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും. വിനോദസഞ്ചാര മേഖലയെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷാർജ മുനിസിപ്പാലിറ്റിയുടെ ഈ നടപടി.

TAGGED:Caravan tourismsharjahTourismUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaNews

ഓഫർ ലെറ്ററിൽ പറയുന്ന വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ പരാതിപ്പെടാം; മാനവവിഭവശേഷി മന്ത്രാലയം

May 16, 2023
Entertainment

ഫാസിസം അര്‍ഹിക്കാത്ത അധികാരം തുടര്‍ച്ചയാവുമ്പോള്‍ ഉണ്ടാകുന്ന മാനസിക വിഭ്രാന്തി: ഹരീഷ് പേരടി

June 12, 2023
Diaspora

പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം: പുതുവർഷ ആഘോഷങ്ങൾ ഒഴിവാക്കി ഷാ‍ർജ

December 27, 2023
Entertainment

ഭ്രമയുഗം ഗ്ലോബല്‍ ട്രെയിലര്‍ ലോഞ്ച് ഇന്ന് അബുദാബി അല്‍ വഹ്ദ മാളില്‍, ജിസിസി രാജ്യങ്ങളിലും പ്രദര്‍ശനത്തിനൊരുങ്ങി ചിത്രം

February 10, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?