EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘അമ്മ’യും മോഹൻലാലും സിസിഎല്ലിൽ നിന്ന് പിന്മാറി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘അമ്മ’യും മോഹൻലാലും സിസിഎല്ലിൽ നിന്ന് പിന്മാറി
Entertainment

‘അമ്മ’യും മോഹൻലാലും സിസിഎല്ലിൽ നിന്ന് പിന്മാറി

News Desk
Last updated: February 27, 2023 12:38 PM
News Desk
Published: February 27, 2023
Share

താരസംഘടനയായ അമ്മയും മോഹൻലാലും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ നിന്ന് പിൻമാറിയെന്ന് റിപ്പോർട്ട്. സിസിഎല്‍ മാനേജ്മെന്റുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് ഇടവേള ബാബു പറഞ്ഞു. ആനയെ വച്ച് നടത്തിയിരുന്ന ഉത്സവം കുഴിയാനയെ വച്ച് നടത്തുന്ന പോലെയാണ് ഇപ്പോഴത്തെ സെലിബ്രിറ്റി ലീഗെന്നും ഇടവേള ബാബു കുറ്റപ്പെടുത്തി.

മോഹന്‍ലാല്‍ നോണ്‍ പ്ലേയിങ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പിന്മാറി. തന്റെ ചിത്രങ്ങൾ സിസിഎല്ലിന് ഉപയോഗിക്കരുതെന്നും മോഹന്‍ലാല്‍ നിർദേശിച്ചു. സിസിഎൽ 3യുടെ ആദ്യ ഘട്ടത്തിൽ ഉപയോഗിച്ച ചിത്രങ്ങൾ മോഹൻലാലിന്റെ നിർദേശത്തെ തുടർന്ന് നീക്കം ചെയ്തിരുന്നു. നിലവില്‍ മോഹന്‍ലാലിന് ടീമില്‍ ചെറിയ ഒരു ശതമാനം ഓഹരി മാത്രമാണുള്ളതെന്നും ഇടവേള ബാബു പറഞ്ഞു. അമ്മ ജനറൽ സെക്രട്ടറി കൂടിയായ ഇടവേള ബാബുവായിരുന്നു കഴിഞ്ഞ 8 വർഷം ടീം മാനേജർ.

താരസംഘടനയായ അമ്മയ്ക്ക് ഇപ്പോൾ കളിക്കുന്ന ടീമുമായി ഒരു ബന്ധവുമില്ലെന്നും മത്സരിക്കുന്നത് സ്വന്തം നിലയ്ക്കാണെന്നും ഇടവേള ബാബു അറിയിച്ചു. തമിഴ് ചലച്ചിത്രതാരം രാജ്കുമാർ സേതുപതി, ഭാര്യ ശ്രിപ്രിയ, ഷാജി ജെയ്സൻ എന്നിവരാണ് ഇപ്പോൾ കേരള സ്ട്രൈക്കേഴ്സിന്റെ ഉടമസ്ഥർ. കൊവിഡിനെ തുടർന്ന് മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ വർഷം സിസിഎൽ നടക്കുന്നത്.

TAGGED:AMMACCLmohanlal
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Entertainment

‘മുകേഷേട്ടന്റെയും ഉര്‍വ്വശി ചേച്ചിയുടെയും കൂടെ അഭിനയിക്കുന്നതിന്റെ എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നു’; ഷൈന്‍ ടോം ചാക്കോ

January 26, 2024
Entertainment

ദുല്‍ഖറിന്റെ ‘ലക്കി ഭാസ്‌കര്‍’; ഫസ്റ്റ് ലുക്ക് പുറത്ത്

February 4, 2024
Entertainment

കല്യാണി പ്രിയദർശൻ- നസ്‌ലിൻ ചിത്രത്തിൻ്റെ ലൊക്കേഷനിൽ അതിഥിയായി മമ്മൂട്ടി

September 26, 2024
Entertainment

അമ്മായി കളി കളിക്കരുത്, ലഹരി ഉപയോ​ഗിച്ച് പല്ല് തേഞ്ഞ നടനാരെന്ന് ടിനി പറയണം: എം.എ നിഷാദ്

May 8, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?