EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബി​ജു കുര്യൻ നാളെ കേരളത്തിലെത്തും, മുങ്ങിയത് പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബി​ജു കുര്യൻ നാളെ കേരളത്തിലെത്തും, മുങ്ങിയത് പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ 
News

ബി​ജു കുര്യൻ നാളെ കേരളത്തിലെത്തും, മുങ്ങിയത് പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ 

News Desk
Last updated: February 26, 2023 8:04 AM
News Desk
Published: February 26, 2023
Share

ആധുനിക കൃഷി രീതികൾ പഠിക്കുന്നതിനായി സംസ്ഥാന സർക്കാർ ഇസ്രായേലിലേക്ക് കൊണ്ടു പോയ സംഘത്തിൽ നിന്ന് കാണാതായ ബിജു കുര്യൻ നാളെ കേരളത്തിലേക്ക് തിരിച്ചെത്തും. കണ്ണൂർ, ഇരിട്ടി സ്വദേശിയാണ് ബിജു. ഞായറാഴ്ച ഉച്ചക്ക് ടെൽ അവീവ് വിമാനത്താവളത്തിൽ നിന്ന് ബിജു കുര്യൻ കേരളത്തിലേക്ക് പുറപ്പെടുമെന്നാണ് പുറത്ത് വരുന്നവിവരങ്ങൾ.

ആധുനിക കാർഷിക രീതികൾ പഠിക്കുന്നതിന് വേണ്ടി ഈ മാസം 12 നാണ് കേരള സർക്കാർ ഇസ്രായേലിലേക്ക് 27 പേർ അടങ്ങുന്ന സംഘത്തെ അയച്ചത്. എന്നാൽ ഫെബ്രുവരി 16ന് രാത്രി ഏഴുമണിയോടെയാണ് ബിജു കുര്യനെ കാണാതായത്. ഹെർ‍സ് ലിയ‍യിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാനായി സംഘത്തിനൊപ്പം പുറത്തിറങ്ങിയപ്പോഴാണ് ബിജുവിനെ കാണാതായത്. ഭക്ഷണം ക്രമീക‍രിച്ചിരുന്നത് മറ്റൊരു ഹോട്ടലിലായിരുന്നു.

സംഘം വിട്ടതിന് ശേഷമുള്ള ആദ്യ ദിവസം ബിജു ജറുസലേം സന്ദർശിച്ചു. തൊട്ടടുത്ത ദിവസം ബെത്‌ലഹേമിലേക്ക് പോയി. ബെത്‌ലഹേമിൽ ഒരു ദിവസം ചെലവഴിച്ചതിന് ശേഷം കർഷക സംഘത്തിൽ തിരികെ ചേരാനും സംസ്ഥാനത്തേക്ക് മടങ്ങാനുമായിരുന്നു ബിജുവിന്റെ പദ്ധതി. എന്നാൽ അപ്പോഴേക്കും കൃഷിരീതികൾ പഠിക്കാനെത്തിയ സംഘം കേരളത്തിലേക്ക് മടങ്ങിയിരുന്നു.

അതേസമയം കാണാതായത് മുതൽ ബിജുവുമായി ബന്ധപ്പെട്ട് നാട്ടിലുണ്ടായ പ്രശ്നങ്ങളിൽ അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്നാണ് സൂചന. എല്ലാവർക്കും പ്രയാസമുണ്ടാക്കിയതിൽ സംസ്ഥാന കൃഷിമന്ത്രി പി. പ്രസാദ് ഉൾപ്പെടെയുള്ളവരോട് ബിജു ക്ഷമ ചോദിച്ചുവെന്നുമാണ് പുറത്ത് വരുന്ന വിവരങ്ങൾ.

TAGGED:FarmerIsrayelkerala
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കേരളത്തിലേക്ക് വിമാനത്തിലെത്തി മോഷണം നടത്തി വിമാനത്തില്‍ തന്നെ മടങ്ങുന്ന ആന്ധ്രാ സ്വദേശി പിടിയില്‍

July 5, 2023
News

പാളത്തോടുചേര്‍ന്ന് അലക്ഷ്യമായി കാര്‍ നിര്‍ത്തിയിട്ടു; തീവണ്ടിയോട്ടം തടസ്സപ്പെടുത്തിയതിന് ഉടമയ്‌ക്കെതിരെ പിഴ

July 29, 2023
News

പത്ത് വന്ദേഭാരത് ട്രെയിനുകൾ ഫ്ളാഗ് ഓഫ് ചെയ്ത് പ്രധാമന്ത്രി: കേരളത്തിന് നിരാശ

March 12, 2024
News

ഗോ ഫസ്റ്റ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യ അന്താരാഷ്ട്ര സര്‍വീസ് യു.എ.ഇയില്‍ നിന്നും കണ്ണൂരിലേക്ക്

July 23, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?