EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 3,000 തവണ ഡിസ്നിലാൻഡ് സന്ദർശിച്ചു, ലോക റെക്കോർഡ് നേടി അമേരിക്കൻ പൗരൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > 3,000 തവണ ഡിസ്നിലാൻഡ് സന്ദർശിച്ചു, ലോക റെക്കോർഡ് നേടി അമേരിക്കൻ പൗരൻ
News

3,000 തവണ ഡിസ്നിലാൻഡ് സന്ദർശിച്ചു, ലോക റെക്കോർഡ് നേടി അമേരിക്കൻ പൗരൻ

News Desk
Last updated: February 26, 2023 7:56 AM
News Desk
Published: February 26, 2023
Share

ഭൂമിയിലെ ഏറ്റവും സന്തോഷകരമായ സ്ഥലമെന്നറിയപ്പെടുന്ന ഡിസ്നിലാൻഡ് വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടങ്ങളിലൊന്നാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടം സന്ദർശിക്കണമെന്ന് ആഗ്രഹിക്കാത്ത ആരുമുണ്ടാവില്ല. എന്നാൽ ഏറ്റവും കൂടുതൽ തവണ ഡിസ്നിലാൻഡ് സന്ദർശിച്ച് ലോക റെക്കോർഡ് നേടിയിരിക്കുകയാണ് ഒരു അമേരിക്കൻ പൗരൻ. കാലിഫോർണിയ സ്വദേശിയും ഡിസ്നി പ്രേമിയുമായ ജെഫ് റീറ്റ്സാണ് ഇഷ്ട ഇടമായ ഡിസ്‌നിലാൻഡ് സന്ദർശിച്ച് അപൂർവ നേട്ടം കൈവരിച്ചിരിക്കുന്നത്.

തുടർച്ചയായി 3,000 ത്തിലധികം തവണയാണ് കാലിഫോർണിയയിലെ അനാഹൈം സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഡിസ്നിലാൻഡിൽ ജെഫ് സന്ദർശനം നടത്തിയത്. മുൻ വ്യോമസേന ഉദ്യോഗസ്ഥൻ കൂടിയാണ് ജെഫ് റീറ്റ്സ്. ജോലിയിൽ നിന്ന് വിരമിച്ചതിന് ശേഷം പാർക്ക് സന്ദർശനം പതിവാക്കി. 2012 ജനുവരി 1 നാണ് റീറ്റ്സ് ആദ്യമായി ഡിസ്നിലാൻഡിൽ എത്തുന്നത്. അതേസമയം ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം 2020 മാർച്ച് 13 വരെ ജെഫ് റീറ്റ്സ് 2,995 തവണ ഡിസ്‌നിലാൻഡ് സന്ദർശിച്ചിട്ടുണ്ട്.

വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ജെഫ് തീം പാർക്ക്‌ സന്ദർശിക്കാറുണ്ട്. എന്നാൽ ഇപ്പോൾ ദൈനംദിന ജോലികളുമായി പൊരുത്തപ്പെടുന്നതിന് വേണ്ടി രാത്രിയിലേക്ക് സന്ദർശനം മാറ്റി. ഗിന്നസ് റെക്കോർഡെന്ന അപൂർവ നേട്ടം സ്വന്തമാക്കിയതിനെ കുറിച്ച് ജെഫ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. സമാന രീതിയിൽ 2017-ൽ തുടർച്ചയായി 2,000 സന്ദർശനങ്ങൾ നടത്തി കാലിഫോർണിയയിലെ ഹണ്ടിംഗ്ടൺ ബീച്ചിൽ നിന്നുള്ള 50 കാരൻ ശ്രദ്ധ നേടിയിരുന്നു.

TAGGED:CaliforniaDisneylandGuiness world recordUS
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

നാടിന് നന്മയുടെ വിഷുക്കണി: ചന്ദ്രസൂര്യോത്സവത്തിന് സമാപനം

April 17, 2024
News

കൂടുതല്‍ വിറ്റത് ജവാന്‍; വില്‍പനയില്‍ മുന്നില്‍ തിരൂര്‍

August 31, 2023
News

ഷാർജ പൊലീസിന്റെ ഫോറൻസിക് ലബോറട്ടറിയിൽ മൃതദേഹം എംബാം ചെയ്യാം

March 16, 2023
News

നെഹ്‌റു ട്രോഫി വള്ളംകളി; ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തിയില്ല; പതാക ഉയര്‍ത്തി സജി ചെറിയാന്‍

August 12, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?