EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രവാസികൾക്കായി ‘വീസ കുവൈറ്റ്’ ആപ്പുമായി ആഭ്യന്തര മന്ത്രാലയം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > പ്രവാസികൾക്കായി ‘വീസ കുവൈറ്റ്’ ആപ്പുമായി ആഭ്യന്തര മന്ത്രാലയം
Diaspora

പ്രവാസികൾക്കായി ‘വീസ കുവൈറ്റ്’ ആപ്പുമായി ആഭ്യന്തര മന്ത്രാലയം

News Desk
Last updated: February 18, 2023 10:10 AM
News Desk
Published: February 18, 2023
Share

കുവൈറ്റിലേക്ക് പ്രവാസികളുടെ പ്രവേശനം ക്രമീകരിക്കാൻ ‘വീസ കുവൈറ്റ്’ എന്ന പുതിയ ഇലക്ട്രോണിക് ആപ്പ് പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം. ആപ്പിൻ്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപയോഗം രാജ്യത്ത് തുടങ്ങിക്കഴിഞ്ഞു. പ്രവാസികളുടെയും, സന്ദർശകരുടെയും എൻട്രി സ്റ്റാറ്റസ് പരിശോധന, ഇലക്ട്രോണിക് മാർഗങ്ങളിലൂടെ എൻട്രി വീസകൾക്ക് പ്രവേശനാനുമതി ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യം.

നടപടിക്രമങ്ങൾ കൂടുതൽ കൃത്യതയാർന്നതാക്കുന്നതിനും, പ്രവാസികൾക്കും, സന്ദർശകർക്കും കുവൈറ്റിലേക്കുള്ള വിമാനങ്ങളിൽ കയറുന്നതിന് മുൻപ് ഇവയുടെ സാധുത ഉറപ്പ് വരുത്തുന്നതിനും ഈ ആപ്പ് സഹായിക്കും. കുവൈറ്റിലേക്ക് പ്രവാസികൾ പ്രവേശിക്കുന്നത് ക്രമപ്പെടുത്താനും എൻട്രി വീസകളുമായി ബന്ധപ്പെട്ടുള്ള തിരിമറികൾ ഒഴിവാക്കാനുമാണ് കുവൈറ്റ് ആഭ്യന്തര വകുപ്പ് ഈ സംവിധാനം പ്രവർത്തനക്ഷമമാക്കുന്നത്.

വിവിധ രാജ്യങ്ങളിൽ കുറ്റവാളികളായവർ, പിടികിട്ടാപ്പുള്ളികൾ, പകർച്ചവ്യാധികളുള്ളവർ എന്നിവരുടെ കുവൈറ്റിലേക്കുള്ള പ്രവേശനം തടയാനും ആപ്പ് ഉപയോഗിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കുവൈറ്റ് വിദേശകാര്യ മന്ത്രാലയം, കുവൈറ്റിൽ പ്രവർത്തിക്കുന്ന വിമാനകമ്പനികൾ, വിദേശരാജ്യങ്ങളിലെ കുവൈറ്റ് എംബസികൾ എന്നിവയുമായി സഹകരിച്ചാണ് ആഭ്യന്തര മന്ത്രാലയം ഈ സംവിധാനം പ്രാവർത്തികമാക്കുന്നത്. ഭാവിയിൽ പ്രവാസികളുടെ കുവൈറ്റിലേക്കുള്ള പ്രവേശനം പൂർണ്ണമായും ഈ ആപ്പിൻ്റെ സഹായത്തോടെയാകുമെന്ന് മന്ത്രാലയം സൂചിപ്പിച്ചു.

TAGGED:expats entryKuwaitVisa Kuwait app
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Diaspora

ഷാർജയിലെ അഗ്നിബാധ; മരിച്ച ഇന്ത്യക്കാരിൽ എ. ആർ റഹ്മാന്‍റെ സൗണ്ട് എഞ്ചിനീയറും

April 8, 2024
Diaspora

കനത്ത മഴ: ഓൺലൈൻ ക്ലാസ്സുകളിലേക്ക് മാറി ദുബൈയിലെ സ്കൂളുകൾ

November 17, 2023
DiasporaNews

പകർച്ചപ്പനി; വിദ്യാർത്ഥികൾ ഫ്ലൂ വാക്‌സിൻ എടുക്കണമെന്ന് ആരോഗ്യ വിദഗ്ധർ

August 24, 2023
DiasporaNews

യുഎഇയിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

October 12, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?