EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ജനിച്ചാലുടൻ പൗരത്വവും മെഡിക്കൽ ഇൻഷുറൻസും; പ്രസവിക്കാനായി അർജന്റീനയിലേക്ക് പറന്ന് റഷ്യൻ യുവതികൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > ജനിച്ചാലുടൻ പൗരത്വവും മെഡിക്കൽ ഇൻഷുറൻസും; പ്രസവിക്കാനായി അർജന്റീനയിലേക്ക് പറന്ന് റഷ്യൻ യുവതികൾ
Uncategorized

ജനിച്ചാലുടൻ പൗരത്വവും മെഡിക്കൽ ഇൻഷുറൻസും; പ്രസവിക്കാനായി അർജന്റീനയിലേക്ക് പറന്ന് റഷ്യൻ യുവതികൾ

News Desk
Last updated: February 13, 2023 8:49 AM
News Desk
Published: February 13, 2023
Share

ബുദ്ധിമുട്ടുകൾ ഇല്ലാതെ സുഖ പ്രസവം നടക്കണമെന്നാണ് ഓരോ ഗർഭിണിയും ആഗ്രഹിക്കുക. എന്നാൽ റഷ്യയിലെ യുവതികൾക്ക് അർജന്റീനയിൽ പ്രസവിക്കണമെന്നാണ് ആഗ്രഹം. റ​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ മോ​സ്കോ​യി​ൽ നി​ന്ന് അ​ർ​ജ​ന്റീ​നിയൻ ത​ല​സ്ഥാ​ന​മാ​യ ബ്വേ​ന​സ് എ​യ്റി​സി​ലേ​ക്കു​ള്ള ദൂ​രം 13,520 കി​ലോ​മീ​റ്റ​റാണ്. 17 മ​ണി​ക്കൂ​റാ​ണ് ബ്വേ​ന​സിലേക്ക് വി​മാ​നമാർഗം എത്താനെടുക്കുന്ന സ​മ​യം. എന്നാൽ ഈ ​സ​മ​യ​വും ദൂ​ര​വും ഗ​ർ​ഭ​ കാലത്തെ പ്ര​യാ​സ​ങ്ങ​ളു​മെ​ല്ലാം അ​വ​ഗ​ണി​ച്ച് റ​ഷ്യ​ൻ യുവതികളായ ഗ​ർ​ഭി​ണി​ക​ൾ പ്രസവിക്കാനായി അർജന്റീനയിലേക്ക് പറക്കുകയാണ്.

അർജന്റീനയിൽ കുഞ്ഞ് ജ​നി​ച്ചാ​ലു​ട​ൻ പൗ​ര​ത്വവും മെ​ഡി​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സും ലഭിക്കുമെന്നതും അ​ർ​ജ​ന്റീനിയൻ പാ​സ്പോ​ർ​ട്ടി​നു​ള്ള സ്വീ​കാ​ര്യ​ത​യും ക്ഷേ​മ​പ​ദ്ധ​തി​ക​ളു​മാ​ണ് റ​ഷ്യ​ൻ സ്ത്രീ​ക​ളെ അ​ർ​ജ​ന്റീ​ന​യി​ൽ എ​ത്തി​ക്കു​ന്ന​ത്. വി​നോ​ദ സ​ഞ്ചാ​രി​ക​ളെ​ന്ന വ്യാ​ജേ​ന റ​ഷ്യ​ൻ സ്ത്രീ​ക​ൾ അ​ർ​ജ​ൻ​റീ​ന​യെ ഒരു ‘പ്ര​സ​വ മു​റി’​യാ​ക്കി മാ​റ്റി​​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി.

അതേസമയം ക​ഴി​ഞ്ഞ വ​ർ​ഷം മാത്രം 21,757 റ​ഷ്യ​ൻ പൗരന്മാരാണ് അ​ർ​ജ​ന്റീ​ന​യി​ൽ എ​ത്തി​യ​ത്. ഇ​തി​ൽ 10,500ഓ​ളം പേ​രും ഗ​ർ​ഭി​ണി​ക​ളാ​യി​രു​ന്നു. കൂടാതെ ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നി​ടെ 5819 റ​ഷ്യ​ൻ ഗ​ർ​ഭി​ണി​ക​ളും അർജന്റീനയിൽ എ​ത്തിയിരുന്നു. എന്നാൽ ഇ​ത്ത​ര​ത്തി​ൽ വ​ൻ​തോ​തി​ൽ റ​ഷ്യ​ൻ ഗ​ർ​ഭി​ണി​ക​ൾ എ​ത്തു​ന്നത് അ​ർ​ജ​ന്റീനിയൻ സ​ർ​ക്കാ​റും നി​യ​മ​സം​വി​ധാ​ന​ങ്ങ​ളും ഗൗ​ര​വ​മാ​യി ക​ണ്ടി​രുന്നില്ല.

അ​ടു​ത്തി​ടെ ​സ്​​ലോ​വാ​ക്യ​യി​ൽ മൂ​ന്ന് റ​ഷ്യ​ൻ സ്ത്രീ​ക​ളെ ചാ​ര​വൃ​ത്തി കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത​തോ​ടെ​ അ​ർ​ജ​ന്റീ​ന വി​ഷ​യം ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കാൻ തുടങ്ങിയത്. എന്നാൽ പിടിയിലായ മൂ​ന്നു പേ​രും റ​ഷ്യ​ൻ വം​ശ​ജ​രാ​ണെ​ങ്കി​ലും അ​ർ​ജ​ന്റീ​നിയൻ പൗ​ര​ത്വ​മു​ള്ള​വ​രാ​യി​രു​ന്നു. തുടര്‍ന്നുളള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് റ​ഷ്യ​ൻ ​പ്ര​സ​വം സൃ​ഷ്ടി​ക്കു​ന്ന അ​പ​ക​ടം അർജന്റീന തി​രി​ച്ച​റി​ഞ്ഞത്.

ഇതിന്റെ പശ്ചാത്തലത്തിൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്യ​ത്തേ​ക്കെ​ത്തി​യ ആ​റ് റ​ഷ്യ​ൻ ഗ​ർ​ഭി​ണി​ക​ളെ അധികൃതർ ത​ട​ഞ്ഞു​വെച്ചു. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ എ​ന്ന വ്യാ​ജേ​ന രാ​ജ്യ​​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ​ശ്ര​മി​ച്ച​തി​നാ​ലാ​ണ് ഇവരെ ത​ട​ഞ്ഞ​തെ​ന്ന് അർജന്റീനിയയുടെ ഇമിഗ്രേ​ഷ​ൻ നാ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ ഫ്ലോ​റ​ൻ​സി​യ കാ​രി​ഗ്നാ​നോ പ​റ​ഞ്ഞു.

TAGGED:Argentinabirth certificatecitizenshipInsuranceRussianwomenYoung
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Uncategorized

പാൻ ഇന്ത്യൻ ചിത്രം ‘ക’ ചിത്രീകരണം പൂർത്തിയായി; കേരളത്തിലെത്തിക്കുന്നത് ദുൽഖറിൻ്റെ വെഫെറർ ഫിലിംസ്

September 24, 2024
NewsSports

അർജന്റീനയും പോളണ്ടും പ്രീ ക്വാർട്ടറിൽ

December 1, 2022
Sports

സഹതാരങ്ങൾക്ക് സ്വർണ്ണ സമ്മാനവുമായി മെസ്സി 

March 3, 2023
Uncategorized

നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു

June 5, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?