EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബായ് മാരത്തണ്‍ നാളെ : മെട്രോ സമയം ദീർഘിപ്പിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ദുബായ് മാരത്തണ്‍ നാളെ : മെട്രോ സമയം ദീർഘിപ്പിച്ചു
News

ദുബായ് മാരത്തണ്‍ നാളെ : മെട്രോ സമയം ദീർഘിപ്പിച്ചു

News Desk
Last updated: February 11, 2023 8:36 AM
News Desk
Published: February 11, 2023
Share

ദുബായിലെ പ്രധാന കായിക മത്സരയിനമായ ദുബായ് മാരത്തൺ നാളെ നടക്കും. എക്സ്പോ സിറ്റിയിലാണ് മാരത്തണ്‍ നടക്കുകയെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ അറിയിച്ചു. മാരത്തണിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന എല്ലാ വിഭാഗം റേസുകളിലും പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്.

42.195 കിലോമീറ്റർ ദൈർഘ്യമുള്ള പൂര്‍ണ മാരത്തണ്‍ മത്സരം കൂടാതെ പത്ത് കിലോമീറ്റർ, നാല് കിലോമീറ്റർ മീറ്റർ വീതം മാരത്തണുകളും ഉണ്ടാകും. മത്സരത്തിന് ഏറ്റവും അനുയോജ്യമായ ഇടമാണ് എക്സ്പോ സിറ്റിയെന്നും ദുബായ് മെട്രോ അടക്കം പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ച് സന്ദർശകർക്ക് എളുപ്പത്തിൽ എക്സപോ സിറ്റിയില്‍ എത്തിച്ചേരാമെന്നും സംഘാടകര്‍ അറിയിച്ചു.

രാവിലെ 6 മണിക്ക് 42 കിലോമീറ്റര്‍ മാരത്തൺ ആരംഭിക്കും. 10 കിലോമീറ്റർ റോഡ് റേസിന് രാവിടെ 8 മണിക്കും 4 കിലോമീറ്റർ ഫൺ റണ്ണിന് 11 മണിക്കും തുടക്കമാകും. അന്താരാഷ്ട്ര തലത്തിൽ ഗോൾഡ് ലേബൽ റോഡ് റേസ് എന്ന രീതിയിലാണ് ലോക അത്‌ലറ്റിക്‌സ് ഫെഡറേഷൻ ദുബായ് മാരത്തണിനെ കണക്കാക്കുന്നത്. അതേസമയം ദുബായ് മാരത്തണിന്‍റെ ഭാഗമായി ഞായറാ‍ഴ്ച മെട്രോയുടെ സമയം ദീര്‍ഘിപ്പിച്ചതായി ആര്‍ടിഎ അറിയിച്ചു. നാളെ പുലര്‍ച്ചെ നാല് മണി മുതല്‍ മെട്രോ സര്‍വീസ് ആരംഭിക്കും.

TAGGED:Dubai Expo CityDubai MarathonDubai sports council
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യു എസ്: ബ്ലൂ ബേർഡ് ബയോയുടെ ജീൻ തെറാപ്പിയ്ക്ക് എഫ് ഡി എ അംഗീകാരം നൽകുന്നു

September 17, 2022
News

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന തുടരുന്നു, സ്ഥിരീകരിച്ചത് 115 കേസുകള്‍ കൂടി, ആകെ 1749 ആക്ടീവ് കേസുകള്‍

December 19, 2023
News

വിദേശത്ത് പോയാല്‍ രാഹുലിന്റെ ദേഹത്ത് ജിന്നയുടെ ആത്മാവ്: രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി

May 31, 2023
News

അന്വേഷണം പൂർത്തിയാകും വരെ സംയമനം പാലിക്കണം, ഗുസ്തി താരങ്ങളോട് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ, ആരോപണങ്ങൾ തെളിഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്ന് ബ്രിജ് ഭൂഷൺ

May 31, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?