EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളിലെ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സൗദി ടൂറിസം: നോയിഡയിൽ റോഡ് ഷോ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളിലെ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സൗദി ടൂറിസം: നോയിഡയിൽ റോഡ് ഷോ
News

ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളിലെ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സൗദി ടൂറിസം: നോയിഡയിൽ റോഡ് ഷോ

News Desk
Last updated: February 10, 2023 1:43 PM
News Desk
Published: February 10, 2023
Share

ഇന്ത്യയുള്‍പ്പടെയുള്ള സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിൽ സഞ്ചാരികളെ ലക്ഷ്യമിട്ട് പുതിയ പദ്ധതികളൊരുക്കി സൗദി അറേബ്യ. ഇതിനായി ഇന്ത്യയില്‍ റോഡ് ഷോയുള്‍പ്പടെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രദര്‍ശനങ്ങളാണ് സൗദി സംഘടിപ്പിക്കുന്നത്. രാജ്യത്തിൻ്റെ പാരമ്പര്യ, സംസ്‌ക്കാരിക മേഖലകളിലൂന്നിയുള്ള വിവിധ പ്രദര്‍ശന പരിപാടികളും സൗദി സംഘടിപ്പിക്കുന്നുണ്ട്.

ഫെബ്രുവരി മുതല്‍ രാജ്യത്തെ ടൂറിസം മേഖലയെ ഉയര്‍ത്തിക്കാണിക്കുന്ന വിവിധ പരിപാടികളാണ് ഇന്ത്യയില്‍ സൗദി നടത്തിവരുന്നത്. വ്യാഴാഴ്ച്ച ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായിക പ്രദര്‍ശനത്തില്‍ റോഡ്ഷോ സംഘടിപ്പിച്ച സൗദി രാജ്യത്തിൻ്റെ ടൂറിസം മേഖലയെ ഉയർത്തിക്കാണിച്ചിരുന്നു. നോയിഡയില്‍ സംഘടിപ്പിച്ച സൗത്ത് ഏഷ്യന്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം എക്സ്ചേഞ്ചില്‍ നടത്തിയ പ്രദര്‍ശനം സൗദിയുടെ ടൂറിസം മേഖലയുടെ പ്രാധാന്യം അറിയിക്കുന്നതായിരുന്നു. നോയിഡയില്‍ ഫെബ്രുവരി ഒമ്പത് മുതല്‍ 11 വരെയാണ് പ്രദര്‍ശനം. മുംബൈയില്‍ നടന്ന വണ്‍ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് സൗദിയുടെ ടൂറിസം മേഖലയുടെ മറ്റൊരു പ്രധാനപ്പെട്ട പരിപാടിയായിരുന്നു.

ടൂറിസം മേഖലയിലെ മുഖ്യ പ്ലയേഴ്സിന് രാജ്യത്തെ സ്റ്റോക്ക് ഹോള്‍ഡേഴ്സുമായി നേരിട്ടു ബന്ധം സ്ഥാപിക്കാൻ വേദിയൊരുക്കുകയാണ് സൗദിയുടെ ലക്ഷ്യം. സൗദി വിഷന്‍ 2030ൻ്റെ ഭാഗമായി രാജ്യത്തിൻ്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉതകുന്ന രീതിയില്‍ ടൂറിസം മേഖല വികസിപ്പിച്ചെടുക്കുക. സൗദി ടൂറിസം അതോറിറ്റി ആൻഡ് ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാനാണ് ശ്രമം. സൗദി അറേബ്യയുടെ നാലാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യയാണ് കഴിഞ്ഞ 18 മാസമായി മേഖലയിലെ തങ്ങളുടെ ശക്തമായ വിപണിയെന്ന് എസ്ടിഎ അധികൃതര്‍ ചൂണ്ടിക്കാട്ടി.

TAGGED:India-SaudiNoidaroadshowsaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കളമശ്ശേരിയിൽ ബോംബ് വച്ചത് ഞാൻ: പൊലീസിൽ കീഴടങ്ങും മുൻപ് വീഡിയോ പോസ്റ്റ് ചെയ്ത് ഡൊമിനിക് മാർട്ടിൻ

October 29, 2023
News

ധ‌ർമ്മസ്ഥല കേസിൽ ട്വിസ്റ്റ്: വെളിപ്പെടുത്തൽ നടത്തിയ ക്ഷേത്രം മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ

August 23, 2025
News

യുഎഇയിൽ താപനില ഉയരും

February 3, 2023
News

ആലുവ കൊലപാതകം: ശിശുദിനത്തില്‍ വിധി; പ്രതിയ്ക്ക് തൂക്കുകയര്‍

November 14, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?