EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തുർക്കി- സിറിയ ഭൂകമ്പം; മരണസംഖ്യ അയ്യായിരത്തിലേക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തുർക്കി- സിറിയ ഭൂകമ്പം; മരണസംഖ്യ അയ്യായിരത്തിലേക്ക്
News

തുർക്കി- സിറിയ ഭൂകമ്പം; മരണസംഖ്യ അയ്യായിരത്തിലേക്ക്

News Desk
Last updated: February 7, 2023 5:51 AM
News Desk
Published: February 7, 2023
Share

തെക്കുകിഴക്കൻ തുർക്കിയിലും വടക്കൻ സിറിയയിലുമുണ്ടായ അതിശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 4,300 ആയി ഉയർന്നു. മരണസംഖ്യ അയ്യായിരം കടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. നിരവധിപേർ ഇപ്പോഴും കെട്ടിടങ്ങൾക്ക് അടിയിൽ കുടുങ്ങിക്കിടക്കുക‍യാണ്. യുദ്ധകാല അടിസ്ഥാനത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.

അതേസമയം, ദുരന്ത മേഖലകളിൽ കനത്ത മഴയും മഞ്ഞുവീഴ്ചയും ഉണ്ടാകുന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകി. നൂറിലധികം കെട്ടിടങ്ങളാണ് ഭൂചലനത്തിൽ നിലംപൊത്തിയത്.

തിങ്കളാഴ്ച വെളുപ്പിനായിരുന്നു റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനം നാശം വിതച്ചത്. തുർക്കിയിലെ ഗാസിയാൻടെപ് ആണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം.രക്ഷാപ്രവർത്തനം തുടരുന്നതിനിടെ പ്രാദേശികസമയം ഉച്ചയ്ക്ക് ഒന്നരയോടെ വീണ്ടും വൻ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് എകിനോസു പട്ടണത്തിനു സമീപമുണ്ടായത്.

മരണം ഏറെയും സംഭവിച്ചതു തുർക്കിയിലാണ്. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ ഉറക്കത്തിലായിരുന്ന സമയത്തായിരുന്നു ഭൂചലനം. തുർക്കിയിലെ ഇസ്കന്ദെരനിൽ ഒരു ആശുപത്രി ഭൂചലനത്തിൽ തകർന്നു. ആശുപത്രിയിലുണ്ടായിരുന്ന നവജാതശിശുക്കളെയും രോഗികളെയും സിറിയയിലേക്കു മാറ്റി. ഭൂചലനം നാശം വിതച്ച മേഖലയിലെ പരിമിതമായ ആശുപത്രികളെല്ലാം പരിക്കേറ്റവരെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്

TAGGED:Turkey-Syria earthquake
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

നെതർലൻഡ്സിന്റെ യു എസ് പ്രതിനിധിയായി ഇന്ത്യൻ വംശജയെ തെരഞ്ഞെടുത്തു

October 8, 2022
News

ബില്ലിൽ ഒപ്പിട്ട് രാഷ്ട്രപതി, വനിതാ സംവരണം യഥാർത്ഥ്യമായി, നിലവിൽ വരുന്നത് എപ്പോൾ?

September 29, 2023
News

ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ഗൂഗിളും

November 23, 2022
News

ഇനി ഗൂഗിള്‍ പേ കുവൈറ്റിലും

March 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?