EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘അവൾ ‘, ഇന്ത്യയിലെ ആദ്യ കോവിഡ് ബാധിത ഇന്ന് ഡോക്ടർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘അവൾ ‘, ഇന്ത്യയിലെ ആദ്യ കോവിഡ് ബാധിത ഇന്ന് ഡോക്ടർ
News

‘അവൾ ‘, ഇന്ത്യയിലെ ആദ്യ കോവിഡ് ബാധിത ഇന്ന് ഡോക്ടർ

News Desk
Last updated: February 6, 2023 11:14 AM
News Desk
Published: February 6, 2023
Share

മൂന്നു വർഷം മുൻപ് കോവിഡ് എന്ന മഹാമാരി ലോകമെമ്പാടും ഭീതി പടർത്തിയപ്പോൾ അതിനെ നേർക്കുനേർ കണ്ട്, വേദനകൾ അനുഭവിച്ച് അവൾ ഇന്ത്യയിലെ ആദ്യ കോവിഡ് ബാധിതയായി മാറി. അന്ന് പേരുപോലുമില്ലാതിരുന്ന വൈറസ് അവളിൽ അവശതകൾ സൃഷ്ടിച്ചു. പനിച്ചു തളർന്നു രോഗിയായി. ഇന്നവൾ ഒരു ഡോക്ടറാണ്. കോവിഡ് ആവട്ടെ ക്ഷയിച്ചു കൊണ്ടിരിക്കുന്നു.

ഇന്ത്യയിലെ ആദ്യ കോവിഡ് ബാധിതയാണ് കൊടുങ്ങല്ലൂർ സ്വദേശിനിയായ പെൺകുട്ടി. ഇപ്പോൾ ഈ പെൺകുട്ടി ചൈനയിൽനിന്നു മെഡിക്കൽ ബിരുദം പൂർത്തിയാക്കി. ഇന്ത്യയിൽ പ്രാക്ടിസിനുള്ള ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് തുല്യതാ പരീക്ഷയും പാസായിട്ടുണ്ട്. ഹൗസ് സർജൻസി കൂടി പൂർത്തിയാക്കണമെന്നാണ് പേരു വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത ഈ പെൺകുട്ടി പറയുന്നത്.

2020 ജനുവരി 30നാണ് ചൈനയിലെ വുഹാനിൽ മെഡിസിനു പഠിക്കുന്ന സമയത്ത് നാട്ടിലെത്തിയ പെൺകുട്ടിക്ക് തൃശൂരിലെ ജനറൽ ആശുപത്രിയിൽ വച്ച് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയിൽ സ്ഥിരീകരിച്ച ആദ്യത്തെ കോവിഡ് കേസായിരുന്നു ഇത്. എന്നാൽ അസുഖം മാറിയതിനു ശേഷവും അവൾ വലിയ വെല്ലുവിളികൾ നേരിട്ടിരുന്നു.

കോവിഡ് നിയന്ത്രണങ്ങൾ മൂലം ചൈനയിലേക്കു തിരികെപ്പോകാൻ കഴിഞ്ഞതുമില്ല. പിന്നീട് ഓൺലൈൻ ക്ലാസിലൂടെയായിരുന്നു പഠനം പൂർത്തിയാക്കിയത്. രണ്ട് ക്യാമറകൾക്കു മുന്നിലിരുന്ന് ഓൺലൈനായി പെൺകുട്ടി പരീക്ഷകളെഴുതി. എന്നാൽ വീണ്ടും അവളെ കോവിഡ് പിടികൂടി. ഇപ്പോൾ എല്ലാ കടമ്പകളും കടന്ന് പഠനം പൂർത്തിയാക്കിയിരിക്കുകയാണ്.

TAGGED:covid patientdoctor
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പി.സി ജോര്‍ജ് ബിജെപിയിലേക്ക്; കേന്ദ്ര നേതൃത്വവുമായി ഡല്‍ഹിയില്‍ ചര്‍ച്ച

January 30, 2024
News

യുപിയിൽ നവദമ്പതികളെ വിവാഹപ്പിറ്റേന്ന് മരിച്ച നിലയിൽ കണ്ടെത്തി: ദുരൂഹത നീക്കാനാവാതെ പൊലീസ്

June 4, 2023
News

ബൈക്ക് അപകടമല്ല, ഹെല്‍മെറ്റ് കൊണ്ട് തലക്കടിച്ചു; യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു

August 15, 2023
News

കോവിഡ് നിയമലംഘനങ്ങൾക്ക് 50 ശതമാനം പിഴയിളവ് പ്രഖ്യാപിച്ച് യുഎഇ

March 14, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?