EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വാഹനങ്ങളില്‍ നിന്നുള്ള മാലിന്യം കണ്ടെത്താൻ അബുദാബിയില്‍ പുതിയ സംവിധാനം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വാഹനങ്ങളില്‍ നിന്നുള്ള മാലിന്യം കണ്ടെത്താൻ അബുദാബിയില്‍ പുതിയ സംവിധാനം
News

വാഹനങ്ങളില്‍ നിന്നുള്ള മാലിന്യം കണ്ടെത്താൻ അബുദാബിയില്‍ പുതിയ സംവിധാനം

News Desk
Last updated: February 6, 2023 4:13 AM
News Desk
Published: February 6, 2023
Share

അബുദാബിയിൽ വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യതോത് കണ്ടുപിടിക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യ നിരത്തുകളില്‍ സജ്ജീകരിച്ചു. ലേസര്‍ റിമോട്ട് സെൻസിംഗ് സാങ്കേതികവിദ്യയിലൂടെയാണിത്.

വാഹനങ്ങൾ പുറന്തള്ളുന്ന മാലിന്യം കടുത്ത പരിസ്ഥിതി പ്രശ്നങ്ങള്‍ക്കിടയാക്കുന്ന സാഹചര്യത്തിൽ ഈ നവീന സാങ്കേതികവിദ്യ മലിനീകരണത്തിന്‍റെ അളവ് കണ്ടെത്താൻ സഹായിക്കുമെന്ന് അബുദാബി പരിസ്ഥിതി ഏജൻസി അറിയിച്ചു.

4എര്‍ത് ഇന്‍റലിജൻസ് കണ്ടസള്‍ട്ടൻസി എല്‍എല്‍സി,യുഎസ് കമ്പനിയായ ഹാഗര്‍ എൻവിയോൺമെന്‍റല്‍ ആന്‍റ് അറ്റ്മോസ്ഫെറിക് ടെക്നോളജീസ് (ഹീറ്റ്) എന്നിവയുമായി സഹകരിച്ചാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഹീറ്റിന്‍റെ ‘എമിഷൻസ് ഡിറ്റക്ഷൻ ആന്‍റ് റിപ്പോര്‍ട്ടിംഗ്’ എന്ന റിമോട്ട് സെൻസിംഗ് സംവിധാനം റോഡുകളിലെ മലിനീകരണ തോത് കണ്ടെത്തും. അബുദാബിയിലെ ആറ് സ്ഥലങ്ങളിലാണ് മൂന്നാഴ്ചത്തേക്ക് പരീക്ഷണം. വാഹനത്തിന്‍റെ പുകക്കുഴലിലൂടെ പുറന്തള്ളുന്ന മലിനീകരണ തോത് അളക്കുന്നത് കൂടാതെ നമ്പര്‍ പ്ലേറ്റ് പരിശോധിച്ച് വാഹനം ഏത് മോഡലാണ്, ഏത് ഇന്ധനമാണ് ഉപയോഗിക്കുന്നത്, വാഹനത്തിന്‍റെ ഭാരം, മലിനീകരണ നിലവാരം തുടങ്ങിയ വിവരങ്ങളും ശേഖരിക്കും.

അതേസമയം വാഹന ഉടമയുടെ വ്യക്തിപരമായ ഒരു വിവരവും ശേഖരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങളും അവയുടെ സാങ്കേതികവിദ്യയും തിരിച്ചറിയാനും ഭാവി നയങ്ങള്‍ രൂപീകരിക്കാനുമായി വിവരങ്ങള്‍ ശേഖരിക്കുകയാണ് പദ്ധതി. ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വായുമലിനീകരണം കുറയ്ക്കാൻ പരിഹാരം കണ്ടെത്തുമെന്നും അധികൃതര്‍ അറിയിച്ചു.

TAGGED:AbudhabiLaser remote sensingpolluting roadsvehicle pollution
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യുഎഇയിൽ താപനില കുറയും; ഈർപ്പം വർധിക്കും

August 29, 2022
News

80% ടാക്‌സികളും ഇനി ഓൺലൈൻ വഴി ബുക്ക് ചെയ്യാം: പുതിയ തീരുമാനവുമായി ​ദുബായ് ആർടിഎ

March 19, 2023
News

വിസ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്യാമ്പുമായി ദുബായ് 

February 24, 2023
News

ബാലഭാസ്കറിന്റെ മരണം: കാർ അമിതവേഗതയിലായിരുന്നെന്ന് ഭാര്യ ലക്ഷ്മി

March 19, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?