EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മകൾ മാൾട്ടിയുടെ മുഖം വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര: നിക്കിൻ്റെ കാർബൺ കോപ്പിയെന്ന് ആരാധകർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > മകൾ മാൾട്ടിയുടെ മുഖം വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര: നിക്കിൻ്റെ കാർബൺ കോപ്പിയെന്ന് ആരാധകർ
EntertainmentNews

മകൾ മാൾട്ടിയുടെ മുഖം വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര: നിക്കിൻ്റെ കാർബൺ കോപ്പിയെന്ന് ആരാധകർ

News Desk
Last updated: January 31, 2023 7:20 AM
News Desk
Published: January 31, 2023
Share

പ്രിയങ്ക ചോപ്ര-നിക്ക് ജൊനാസ് ദമ്പതികൾക്ക് 2022 ജനുവരിയിൽ വാടകഗർഭധാരണത്തിലൂടെ മകൾ ജനിച്ചത്. മാള്‍ട്ടി മരി ചോപ്ര ജൊനാസ് എന്ന് മകൾക്ക് പേരും നൽകി. എന്നാൽ മകളുടെ മുഖം കാണിക്കാത്ത ചിത്രങ്ങള്‍ ആണ് താരം ഇതുവരെയും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നത്. ഇപ്പോൾ ആദ്യമായി മകള്‍ മാള്‍ട്ടിയുടെ മുഖം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക.

മകള്‍ക്ക് ഒരു വയസ് പൂര്‍ത്തിയായി ആഴ്ചകള്‍ പിന്നിട്ടപ്പോഴാണ് താരം മകളുടെ മുഖം മറയ്ക്കാതെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭര്‍ത്താവും ഗായകനുമായ നിക് ജൊനാസും സഹോദരന്മാരുടെയും മ്യൂസിക് ബാന്‍റായ ജൊനാസ് ബ്രദേഴ്സിന്‍റെ ഒരു പരിപാടിയിൽ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പ്രിയങ്ക.

ഈയിടെ ബ്രിട്ടീഷ് വോഗിന് നൽകിയ അഭിമുഖത്തില്‍ മകള്‍ മാള്‍ട്ടിയുടെ ജനനത്തെക്കുറിച്ച് പ്രിയങ്ക സംസാരിച്ചിരുന്നു. മാസം തികയാതെ ജനിച്ച കുഞ്ഞ് മൂന്ന് മാസത്തോളം എന്‍ഐസിയുവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നെന്നും മകളെ ജീവനോടെ കയ്യിൽ കിട്ടുമോ എന്നുപോലും ആശങ്കപ്പെട്ടതായും പ്രിയങ്ക അഭിമുഖത്തില്‍ മനസുതുറന്നു. ‘അവൾ ജനിക്കുമ്പോൾ ഞാനും നിക്കും ഓപ്പറേഷൻ തിയേറ്ററിൽ ഉണ്ടായിരുന്നു. തീരെ ചെറിയ കുഞ്ഞായിരുന്നു അവൾ. തൻ്റെ കൈയ്യിന്‍റെ വലിപ്പമേ അവള്‍ക്ക് ഉണ്ടായിരുന്നോളൂ’- മകളെ ആദ്യമായി കണ്ടതിനെ കുറിച്ച് പ്രിയങ്കയുടെ വാക്കുകൾ.

മാൾട്ടിക്കൊപ്പമുള്ള പ്രിയങ്കയുടെ ഫോട്ടോഷൂട്ടും മാഗസിനിലുണ്ട്. ആദ്യമായാണ് മകൾക്കൊപ്പം ഒരു മാഗസിനു വേണ്ടി താരം ഫോട്ടോഷൂട്ട് ചെയ്തത്. രണ്ടു പേരും ചുവന്ന വസ്ത്രമായിരുന്നു ചിത്രങ്ങളില്‍ ധരിച്ചിരുന്നത്. കുട്ടിയുടെ മുഖം വ്യക്തമാകാത്ത ചിത്രങ്ങളാണ് മാഗസീനില്‍ പ്രസിദ്ധീകരിച്ചത്. ചിത്രങ്ങള്‍ പ്രിയങ്കയും തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. അന്ന് നിരവധി പേരാണ് ചിത്രത്തിനെതിരെ കമന്‍റുകളിട്ടത്. മുഖം കാണിക്കാന്‍ തയ്യാറല്ലെങ്കില്‍ വെറുമൊരു പ്രൊപ് ആയി കുട്ടിയെ മാറ്റിയത് എന്തിന് എന്നായിരുന്നു വിമർശനം.

TAGGED:Priyanka chopra daughter
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി, സത്യപ്രതിജ്ഞ നാളെയെന്ന് സൂചന

May 17, 2023
News

റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്തതിൽ വിമർശനവുമായി ജോര്‍ജിന

December 8, 2022
News

ഇസ്രായേൽ വിമാനത്താവളത്തിൽ വന്യജീവിക്കടത്തിന് ശ്രമിച്ച യുവാവ് പിടിയിലായി

January 12, 2023
DiasporaNews

ഇഹ്തെറാസ്: വാണിജ്യ സ്ഥാപനങ്ങളെ ഒഴിവാക്കി

October 29, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?