EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നാഫിസിലെ കൃത്രിമം, കമ്പനി ഉടമയും മാനേജറും അറസ്റ്റിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നാഫിസിലെ കൃത്രിമം, കമ്പനി ഉടമയും മാനേജറും അറസ്റ്റിൽ
News

നാഫിസിലെ കൃത്രിമം, കമ്പനി ഉടമയും മാനേജറും അറസ്റ്റിൽ

News Desk
Last updated: January 25, 2023 10:28 AM
News Desk
Published: January 25, 2023
Share

യുഎഇയിൽ സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസിൽ പരിശീലനത്തിനെത്തിയ എമിറാത്തി യുവാക്കളെ ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്ത കമ്പനി ഉടമയും മാനേജറും അറസ്റ്റിലായി. യുഎഇ പബ്ലിക് പ്രോസിക്യൂഷൻ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് നടപടി. തൊഴിലന്വേഷകരായ യുവാക്കളിൽ നിന്ന് വ്യവസായി പണം ആവശ്യപ്പെട്ടു. അനുസരിച്ചില്ലെങ്കിൽ കുറഞ്ഞ ഗ്രേഡുകൾ നൽകി പരിശീലനത്തിൽ അയോഗ്യരാക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

ഉദ്യോഗാര്‍ത്ഥികൾ നല്‍കുന്ന പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ളതാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പ്രതികൾ തട്ടിപ്പ് നടത്തിയത്. ഇത്തരത്തിൽ 296 യു എ ഇ പൗരന്മാർ തട്ടിപ്പിന് ഇരകളായെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. ഇ-കൊമേഴ്‌സ്, സ്റ്റോക്ക് ട്രേഡിംഗിൽ എമിറാത്തി തൊഴിലന്വേഷകർക്ക് പരിശീലനം നൽകുന്നതിന് വേണ്ടി നഫീസ് പ്രോഗ്രാമിന് കീഴിലാണ് സ്ഥാപനം രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം സ്വദേശികളെ പരിശീലിപ്പിക്കുന്നതിലൂടെ യുഎഇ സർക്കാര്‍ നല്‍കുന്ന ആനുകൂല്യം കൈപ്പറ്റാനാണ് കമ്പനി ശ്രമിച്ചിരുന്നതെന്ന് വ്യക്തമാണ്. എന്നാല്‍ ഓരോ ഉദ്യോഗാർത്ഥികളിൽ നിന്നും എത്രത്തോളം പണം വാങ്ങാറുണ്ടെന്നും എല്ലാ ട്രെയിനികളും പരാതി നൽകിയിരുന്നോയെന്നും അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഇത്തരത്തിൽ കഴിഞ്ഞ വർഷം നിയമം ലംഘിച്ച 20 സ്ഥാപനങ്ങളുടെ വിവരങ്ങൾ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. യു എ ഇയുടെ സ്വദേശിവത്കരണ പദ്ധതി പ്രകാരം 50 ജീവനക്കാരിൽ കൂടുതലുള്ള എല്ലാ കമ്പനികൾക്കും വർഷത്തിൽ 2% വരെ സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണ് നിയമം.

ഇത്തരത്തിൽ നാഫിസിൽ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന എമിറാത്തി പൗരന്‍മാരെ സ്വകാര്യ മേഖലയിലെ ജോലികളിൽ നിയമിക്കുകയാണ് പതിവ്. ജോലി ചെയ്യാൻ സന്നദ്ധരാകുന്ന സ്വദേശികൾക്ക് പരിശീലനവും ജോലിയും നൽകാൻ തയാറാകുന്ന കമ്പനികൾ നാഫിസിൽ റജിസ്റ്റർ ചെയ്യാമെന്നും അധികൃതര്‍ വ്യക്തമാക്കി.

TAGGED:Fraud casenafisUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

പി.ടി കുഞ്ഞുമുഹമ്മദിനെതിരായ പീഡന പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ്

December 15, 2025
News

ദുബായ്: ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഇന്ത്യക്കാരിയായ 10 വയസുകാരി

September 29, 2022
News

ആലുവ കൊലപാതക കേസില്‍ തെളിവെടുപ്പ്; പ്രതിക്ക് നേരെ പാഞ്ഞടുത്ത് കുട്ടിയുടെ മാതാപിതാക്കള്‍

August 6, 2023
News

പാലക്കാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ മരണപ്പെട്ടു

June 5, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?