EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 862 കോടിയുടെ പുതിയ പാർലമെൻ്റ് മന്ദിരം ; ചിത്രങ്ങൾ പുറത്ത് വിട്ടു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > 862 കോടിയുടെ പുതിയ പാർലമെൻ്റ് മന്ദിരം ; ചിത്രങ്ങൾ പുറത്ത് വിട്ടു
News

862 കോടിയുടെ പുതിയ പാർലമെൻ്റ് മന്ദിരം ; ചിത്രങ്ങൾ പുറത്ത് വിട്ടു

News Desk
Last updated: January 22, 2023 1:43 PM
News Desk
Published: January 22, 2023
Share

862 കോടി ചിലവഴിച്ച് നിർമിച്ച പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ ചിത്രങ്ങൾ പുറത്ത് വിട്ടു. ടാറ്റ പ്രൊജക്ട്‌സ് ലിമിറ്റഡാണ് പുതിയ മന്ദിരം പണികഴിപ്പിച്ചത്. സെൻട്രൽ വിസ്ത റീഡെവലപ്‌മെൻ്റ് പ്രൊജക്ടിൻ്റെ ഭാഗമായാണ് പുതിയ കെട്ടിടം. വലിയ ഹാളുകളും കമ്മിറ്റി റൂമുകളും ലൈബ്രറിയും വലിയ പാർക്കിംഗ് സ്‌പേസും അടങ്ങുന്നതാണ് പുതിയ മന്ദിരം. പുതിയ മന്ദിരത്തിൽ 888 ലോക്സഭാ സീറ്റുകളും 384 രാജ്യസഭാ സീറ്റുകളുമുണ്ട്. ഈ വർഷം മാർച്ചിലായിരിക്കും പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

അതേസമയം ദേശീയ പക്ഷിയായ മയിലിൻ്റെ മാതൃകയിലാണ് ലോക്‌സഭ പണി കഴിപ്പിച്ചിരിക്കുന്നത്. മയിൽ പീലിയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഡിസൈനാണ് ഇവിടെത്തെ സീലിംഗിന് നൽകിയിരിക്കുന്നത്. ഫ്ലോറിന് പച്ച നിറവുമാണ് നൽകിയിട്ടുള്ളത്. എന്നാൽ രാജ്യ സഭയ്ക്ക് ദേശീയ പുഷ്പമായ താമരയുടെ ചിത്രപ്പണിയാണ് നൽകിയിരിക്കുന്നത്. ഭിന്നശേഷിക്കാർക്ക് പോലും ആരുടേയും സഹായമില്ലാതെ ഉപയോഗിക്കാൻ പറ്റുന്ന സജ്ജീകരണങ്ങളോടെയാണ് പുതിയ മന്ദിരം പണി കഴിപ്പിച്ചിരിക്കുന്നത്.

പുതിയ മന്ദിരം പണികഴിപ്പിച്ചതെന്തിന്?

കഴിഞ്ഞ ഏതാനും വർഷങ്ങളായി പാർലമെൻ്റിൽ ജോലി ചെയ്യുന്നവരുടേയും സന്ദർശകരുടേയും എണ്ണത്തിൽ വലിയ തോതിലുള്ള വർധനവുണ്ടായിരുന്നു. ഇക്കാരണത്താലാണ് പുതിയ മന്ദിരം പണിയാൻ തീരുമാനിച്ചത്. 1927 ൽ ബ്രിട്ടീഷ് ആർകിടെക്ട് എഡ്വിൻ ലൂട്ടെൻസും ഹർബർട്ട് ബേക്കറും ചേർന്നാണ് നിലവിലെ മന്ദിരം നിർമിച്ചത്. അതേസമയം പഴയ മന്ദിരം ഇനി മ്യൂസിയമാക്കി മാറ്റുമെന്നാണ് റിപ്പോർട്ട്‌.

TAGGED:central vista redevelopmentparliament buildingpeacock model
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണവിലയിൽ വീണ്ടും കുതിപ്പ്;ഇന്ന് 1640 രൂപ കൂടി
  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു

You Might Also Like

News

കളമശ്ശേരിയിൽ ബോംബ് വച്ചത് ഞാൻ: പൊലീസിൽ കീഴടങ്ങും മുൻപ് വീഡിയോ പോസ്റ്റ് ചെയ്ത് ഡൊമിനിക് മാർട്ടിൻ

October 29, 2023
News

‘കോമൺ സെൻസ് ഉപയോഗിക്കൂ’,ചാർജ് ചെയ്യാൻ വച്ച ഫോണിനടുത്ത് കിടന്നുറങ്ങരുത് മുന്നറിയിപ്പുമായി ആപ്പിൾ

August 18, 2023
News

ഗൂഗിൾ @ 25;ലോകത്തെ വിരൽത്തുമ്പിലാക്കിയിട്ട് 25 വർഷങ്ങൾ

September 4, 2023
News

‘കോടീശ്വരനായെന്ന് വിശ്വസിക്കാനാവുന്നില്ല’; യുഎഇ മഹ്‌സൂസ് നറുക്കെടുപ്പില്‍ മലയാളിക്ക് 45 കോടിയുടെ ഭാഗ്യം

November 17, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?