EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ ഇനി ഇടനിലക്കാരില്ലാതെ വീസയ്ക്ക് അപേക്ഷിക്കാം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > യുഎഇയിൽ ഇനി ഇടനിലക്കാരില്ലാതെ വീസയ്ക്ക് അപേക്ഷിക്കാം
Diaspora

യുഎഇയിൽ ഇനി ഇടനിലക്കാരില്ലാതെ വീസയ്ക്ക് അപേക്ഷിക്കാം

News Desk
Last updated: January 22, 2023 12:07 PM
News Desk
Published: January 22, 2023
Share

യുഎഇയിൽ ഇടനിലക്കാരില്ലാതെ വീസയും ഐഡി കാർഡും എടുക്കാം. അപേക്ഷകളിൽ ഭേദഗതി വരുത്താനും തെറ്റു തിരുത്താനും ഓൺലൈനിലൂടെ അവസരമുണ്ട്. വീസ, എമിറേറ്റ്സ് ഐഡി എന്നിവയിൽ വിവരങ്ങൾ പരിഷ്ക്കരിക്കാൻ 5 നടപടികൾ പൂർത്തിയാക്കണം. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) വെബ്‌സൈറ്റിലോ www.icp.gov.ae യുഎഇ ഐസിപി സ്‌മാർട്ട് ആപ്പ് വഴിയോ അപേക്ഷിക്കണം. 24 മണിക്കൂറും ഓൺലൈൻ സേവനം ലഭ്യമാണ്.

ജനങ്ങളുടെ സമയവും അധ്വാനവും പണവും ലാഭിക്കാൻ ഡിജിറ്റൽ സേവനം സ്വദേശികളും വിദേശികളും പ്രയോജനപ്പെടുത്തണമെന്ന് ഐസിപി അറിയിച്ചു. വീസ മാത്രമല്ല, എമിറേറ്റ്സ് ഐഡി പുതുക്കാനും നഷ്ടപ്പെട്ടത് വീണ്ടെടുക്കാനും ഇതുവഴി സാധിക്കും. ഇടപാട് പൂർത്തിയാക്കുന്നതിനുള്ള കാലതാമസവും ഒഴിവാക്കാം. സ്മാർട് ആപ് വഴി വ്യക്തികൾക്കും കമ്പനികൾക്കും ടൈപ്പിങ് സെൻ്ററുകൾക്കും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കും.

വിവരങ്ങളിൽ ഭേദഗതി വരുത്താനും അനുബന്ധ രേഖകൾ അപ് ലോഡ് ചെയ്യാനും ഫീസും ബാങ്ക് ഗ്യാരണ്ടിയും അടയ്ക്കാനും സ്മാർട്ട് ആപ്പ് മതിയാകും. പേര്, ഫോൺ നമ്പർ, ഇമെയിൽ ഉൾപ്പെടെ ഓൺലൈനിൽ നൽകിയ വിവരങ്ങളിൽ ‍തെറ്റില്ലെന്ന് ഉറപ്പാക്കുക. കൊറിയർ വഴി വീസയും എമിറേറ്റ്സ് ഐഡിയും കൈപ്പറ്റാൻ ഡെലിവറി വിലാസം നൽകുക. അപേക്ഷയിലെ വിവരങ്ങളും രേഖകളും ഉദ്യോഗസ്ഥൻ പരിശോധിച്ച് തൃപ്തികരമെങ്കിൽ വീസ ഇമെയിലിൽ ലഭിക്കും.

TAGGED:emirates idUAEvisa smart services
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Diaspora

വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്

November 1, 2025
Diaspora

റാസ് അൽ ഖൈമയിൽ കനത്ത മഴ, ഷാർജയിൽ മിന്നൽ, ദുബായിൽ മഴ മുന്നറിയിപ്പ്

November 16, 2023
News

യുഎഇ യിൽ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ യുഎൻ സെക്രട്ടറി ജനറൽ പങ്കെടുക്കും

March 12, 2023
News

പതിവ് തെറ്റിക്കാതെ ദുബായ് പോലീസ്, തടവുകാരുടെ കുടുംബങ്ങൾക്ക് സഹായം നൽകി 

April 4, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?