EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘വെൽ’ ഡൺ സാഹിബ്‌; ഒരുനാടിന്റെ ദാഹം തീർക്കുന്ന അലി സാഹിബിന്റെ കിണർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘വെൽ’ ഡൺ സാഹിബ്‌; ഒരുനാടിന്റെ ദാഹം തീർക്കുന്ന അലി സാഹിബിന്റെ കിണർ
News

‘വെൽ’ ഡൺ സാഹിബ്‌; ഒരുനാടിന്റെ ദാഹം തീർക്കുന്ന അലി സാഹിബിന്റെ കിണർ

News Desk
Last updated: January 20, 2023 10:24 AM
News Desk
Published: January 20, 2023
Share

ഒരുനാടിന്റെ മുഴുവൻ ദാഹം തീർക്കുന്ന ഒരു കിണറുണ്ട്. ഈരാറ്റുപേട്ട നടയ്ക്കൽ മാങ്കുഴക്കലിലെ പരേതനായ അലി സാഹിബിന്റെ കിണറാണിത്. ചുറ്റുവട്ടത്തുള്ള നൂറിൽ പരം വീടുകൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ഏക കിണർ. കിണറിന്റെ സംരക്ഷണഭിത്തി അപകടാവസ്ഥയിലായപ്പോൾ നാട്ടുകാർതന്നെ നവീകരിച്ചു. വാർഡ് കൗൺസിലർ ഫാസീല അബ്‌സാറിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകണത്തോടെ 80,000 രൂപ മുടക്കിയാണ് കരിങ്കല്ല് കൊണ്ട് സംരക്ഷണഭിത്തി നിർമിച്ചത്.

മോട്ടോർ പമ്പ് വെയ്ക്കാനായി കിണറിന് ചുറ്റും പ്രത്യേകം ഇരിപ്പിടവുമുണ്ടാക്കി. 90 മോട്ടോറുകളാണ് ഈ കിണറ്റിന് ചുറ്റും ഇപ്പോഴുള്ളത്. മാങ്കുഴക്കലിലെ 500 മീറ്റർ ചുറ്റളവിലുള്ള നൂറിൽപരം കുടുംബങ്ങളിലേക്ക് ഈ കിണറ്റിലെ വെള്ളമെത്തുന്നുണ്ട്. നാട്ടുകാരുടെ ദാഹം തീർക്കുന്ന അക്ഷയപാത്രമാണ് ഈ കിണർ. മഴക്കാലത്തും അൻപതോളം മോട്ടോറുകൾ ഇവിടെയുണ്ടാവും. അതേസമയം അലി സാഹിബിന്റെ ഈ കിണർ ഇല്ലായിരുന്നെങ്കിൽ കുടിവെള്ളത്തിനായി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട ദുരവസ്ഥ ഉണ്ടാവുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

ഒരുപാട് നാൾ കുടിവെള്ളം കിട്ടാതായപ്പോൾ സമീപവാസികൾ അവരുടെ വീട്ടിലേക്കുള്ള മോട്ടാറുകൾ ഇവിടേക്ക്‌ മാറ്റി. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ആവശ്യക്കാർ മോട്ടാർ ഉപയോഗിച്ച് വെള്ളം തങ്ങളുടെ വീട്ടിലെത്തിക്കാൻ തുടങ്ങി. അതേസമയം കിണറ്റിലെ വെള്ളം മുഴുവൻ തീർന്നാലും പേടിക്കാനില്ലെന്ന് നാട്ടുകാർ പറയുന്നു. അരമണിക്കൂർ കാത്തിരുന്നു കഴിഞ്ഞാൽ ഒരു ടാങ്കിലേക്കുള്ള വെള്ളം കിണറ്റിലെത്തിയിരിക്കും. പതിറ്റാണ്ടുകൾക്ക് മുമ്പാണ് അലി സാഹിബ് ഈ കിണർ കുത്തിയത്. സ്വത്ത് മക്കൾക്കായി വീതം വച്ച് നൽകിയപ്പോൾ കിണറിരിക്കുന്ന ഭാഗം നാട്ടുകാർക്കായി മാറ്റിവയ്ക്കുകയായിരുന്നു അദ്ദേഹം.

TAGGED:Ali Sahibwell
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

EntertainmentNews

മോൺസ്റ്ററിന് യുഎഇ ഒഴികെയുള്ള ജിസിസി രാജ്യങ്ങളിൽ വിലക്ക്

October 18, 2022
News

അരീക്കോട് മനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാൽസംഗത്തിന് ഇരയാക്കി;8 പേർക്കെതിരെ പരാതി

January 12, 2025
News

വീണ വിജയന് എതിരായ SFIO നടപടിയിൽ പുതുമയില്ല:മന്ത്രി മുഹമ്മദ്‌ റിയാസ്

October 13, 2024
News

തുടരുന്ന നിർഭാഗ്യം; അബ്ദുൾ റഹീം മോചനക്കേസ് വിധി പ്രസ്താവം വീണ്ടും മാറ്റി

December 12, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?