EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘പുതപ്പുമായി’ ഒരു വർഷത്തെ വിജയകരമായ ദാമ്പത്യ ജീവിതം; വിവാഹ വീഡിയോ പങ്കു വച്ച് 49 കാരി 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘പുതപ്പുമായി’ ഒരു വർഷത്തെ വിജയകരമായ ദാമ്പത്യ ജീവിതം; വിവാഹ വീഡിയോ പങ്കു വച്ച് 49 കാരി 
News

‘പുതപ്പുമായി’ ഒരു വർഷത്തെ വിജയകരമായ ദാമ്പത്യ ജീവിതം; വിവാഹ വീഡിയോ പങ്കു വച്ച് 49 കാരി 

News Desk
Last updated: January 17, 2023 7:11 AM
News Desk
Published: January 17, 2023
Share

വ്യത്യസ്തമായ പ്രണയങ്ങളും വിവാഹങ്ങളും നിരവധിയാണ്. വ്യത്യസ്തമായ ചിന്താഗതിയുള്ളവർ ജീവിതപങ്കാളിയെ പോലും വേണ്ടെന്ന് വെയ്ക്കുന്നവരാണ് പലരും. അതുകൊണ്ട് തന്നെ സ്വയം വിവാഹം ചെയ്യുന്നവരും നിരവധിയാണ്. ഇത്തരത്തിൽ ഗുജറാത്തില്‍ നിന്നുള്ള ക്ഷേമ ബിന്ദുവിന്റെ വിവാഹം ഏറെ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ യു.കെയില്‍ നിന്ന് വ്യത്യസ്തമായ ഒരു വിവാഹവാര്‍ത്തയാണ് വൈറലാവുന്നത്. സ്വന്തം ‘പുതപ്പിനെ’ വിവാഹം കഴിച്ച 49-കാരിയായ പാസ്‌കല്‍ സെലിക് ആണ് കഥയിലെ നായിക. എന്നാൽ സ്വന്തം കാമുകന്റേയും കുടുംബാംഗങ്ങളുടേയും സാന്നിധ്യത്തിലായിരുന്നു ഒരു വര്‍ഷം മുൻപ് ഈ വിവാഹം നടന്നത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ജീവിതത്തില്‍ ഇതുവരെയുള്ളതിൽ വച്ച് വളരെ ദൈര്‍ഘ്യമേറിയതും ആഴത്തിലുമുള്ള വിശ്വസ്തമായ ബന്ധമാണ് പുതപ്പിനോടുള്ളത്. പുതപ്പ് എപ്പോഴും അവിടെ കാത്തിരിപ്പുണ്ടാകുമെന്നും പാസ്‌കല്‍ സെലിക് പറയുന്നു. അതേസമയം കാമുകനായ ജോണിക്ക് ഇതെല്ലാം മനസിലാക്കാന്‍ സാധിക്കുമെന്നും പാസ്കലിന്റെ പുതപ്പിനോട് കാമുകന്‍ ഇതുവരെ അസൂയ കാണിച്ചിട്ടില്ലെന്നും പാസ്‌കല്‍ വ്യക്തമാക്കി.

സംഗീതവും വലിയ ആഘോഷ പരിപാടികളോടും കൂടിയുള്ള ചടങ്ങോടെയാണ് വിവാഹം നടന്നത്. നൈറ്റ് ഗൗണും സ്ലിപ്പറുമായിരുന്നു പാസ്‌കലിന്റെ വിവാഹ വേഷം. കൂടാതെ വിരുന്നിന് വന്ന അതിഥികളും നിശാവസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. അതേസമയം തണുപ്പ് താങ്ങാൻ കഴിയുന്നില്ലെങ്കിൽ കൈയില്‍ ടെഡി ബിയര്‍ പോലുള്ള പാവകളോ ചൂട് വെള്ളം നിറച്ച ബോട്ടിലുകളോ കരുതണമെന്നും അതിഥികള്‍ക്ക് നിര്‍ദേശമുണ്ടായിരുന്നു. ഫിറ്റ്‌സ്‌ജെറാള്‍ഡ് എന്ന ഇവന്റ് ഓര്‍ഗനൈസറുടെ സഹായത്തോടെയാണ് പാസ്കലിന്റെയും പുതപ്പിന്റെയും വിവാഹം നടത്തിയത്. വിവാഹത്തിന് ശേഷം നടന്ന പാര്‍ട്ടിയില്‍ നിരവധി അതിഥികളും പങ്കെടുത്തു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഉമ്മന്‍ ചാണ്ടിയ്ക്ക് ശാസ്ത്രീയ ചികിത്സ ലഭിക്കുന്നില്ല; വീണ്ടും സര്‍ക്കാരിനെ സമീപിച്ച് സഹോദരന്‍

April 13, 2023
News

കണ്ണൂർ രാമപുരത്ത് ടാങ്കറിൽ നിന്നും വാതക ചോർച്ച;നഴ്സിം​ഗ് കോളേജിലെ 10 പേർക്ക് ദാഹാസ്വാസ്ഥ്യം

June 29, 2024
News

എസ്എൻഡിപി മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്;വിജിലൻസ് അന്വേഷണം ഒരുമാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

July 8, 2024
News

സംസ്ഥാനത്ത് ശക്തമായ മഴ തുടരും;നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

July 19, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?