EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 9 വർഷം മുൻപ് കാണാതായ വിമാനത്തിന് വേണ്ടി മലേഷ്യ വീണ്ടും അന്വേഷണം തുടങ്ങുന്നു 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > 9 വർഷം മുൻപ് കാണാതായ വിമാനത്തിന് വേണ്ടി മലേഷ്യ വീണ്ടും അന്വേഷണം തുടങ്ങുന്നു 
News

9 വർഷം മുൻപ് കാണാതായ വിമാനത്തിന് വേണ്ടി മലേഷ്യ വീണ്ടും അന്വേഷണം തുടങ്ങുന്നു 

News Desk
Last updated: March 6, 2023 9:14 AM
News Desk
Published: March 6, 2023
Share

ഒൻപത് വർഷം മുൻപ് 239 യാത്രക്കാരുമായി കാണാതായ മലേഷ്യൻ വിമാനത്തിന് വേണ്ടി പുതിയ അന്വേഷണം വേണമെന്ന് മലേഷ്യൻ സർക്കാർ. യുഎസ് കമ്പനിയായ ഓഷൻ ഇൻഫിനിറ്റിയെ ഇതുമായി ബന്ധപ്പെട്ട അന്വേഷണം ഏൽപിക്കണമെന്നാണ് കാണാതായ വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കൾ മലേഷ്യൻ സർക്കാരിനോട് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ നീക്കം.

2014 മാർച്ച് എട്ടിന് കോലാലംപൂരിൽ നിന്ന് ബെയ്ജിങ്ങിലേക്ക്‌ പോകുന്നതിനിടെയാണ് എംഎച്ച് 370 വിമാനം അപ്രത്യക്ഷമായത്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ പോലും കണ്ടെത്താനായില്ല. മലേഷ്യ, ചൈന, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ചേർന്ന് രണ്ട് വർഷത്തോളം ഇന്ത്യൻ സമുദ്രത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഓഷൻ ഇൻഫിനിറ്റിയെ അന്വേഷണ ചുമതലയേൽപിച്ചു. എന്നാൽ മൂന്ന് മാസം തിരച്ചൽ നടത്തിയതിന് ശേഷം അവർ പിന്മാറി.

ഇപ്പോൾ വീണ്ടും അന്വേഷണം വേണമെന്ന ആവശ്യമുയർന്ന സാഹചര്യത്തിൽ സർക്കാർ അന്വേഷണത്തിന് അനുവദിച്ചേക്കുമെന്നാണ് സൂചന. എന്നാൽ നിർദിഷ്ട ആകാശപാതയിൽ നിന്നും വഴി മാറി ഏഴ് മണിക്കൂറോളം വിമാനം പറന്നിരുന്നുവെന്നാണ് സൂചന. കൂടാതെ ആശയവിനിമയ ഉപാധികളെല്ലാം വേർപെടുത്തിയതിന് ശേഷമാണ് വിമാനം കാണാതായതെന്നും അന്വേഷകർ സംശയം പ്രകടിപ്പിച്ചിരുന്നു. വിമാനം തട്ടിക്കൊണ്ടുപോകാനുള്ള സാധ്യതയും ഇവർ പരിഗണിച്ചിരുന്നു.

TAGGED:MalaysiaMH370
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ലാവ്‌ലിന്‍ കേസില്‍ നേട്ടമുണ്ടാക്കിയത് പിണറായി അല്ല പാര്‍ട്ടി: കെ സുധാകരന്‍

November 9, 2023
News

പ്രതിയെ പിടികൂടിയിട്ടും കുട്ടിയെ കണ്ടെത്താനായില്ല; അസം സ്വദേശി തട്ടിക്കൊണ്ടു പോയ അഞ്ചു വയസുകാരിക്കായി വ്യാപക തിരച്ചില്‍

July 29, 2023
News

വിസ് എയർ അബുദാബി പുതിയ സർവീസുകൾ പ്രഖ്യാപിച്ചു

September 29, 2022
NewsSports

ഗോട്‌സേ തിരിച്ചെത്തി; ലോകകപ്പ് ടീം പ്രഖ്യാപിച്ച് ജര്‍മനി

November 11, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?