EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: രക്താര്‍ബുദം ഭേദമാക്കാന്‍ ഗംഗാനദിയില്‍ മുക്കി; ഹരിദ്വാറില്‍ അഞ്ചുവയസുകാരന് ദാരുണാന്ത്യം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > രക്താര്‍ബുദം ഭേദമാക്കാന്‍ ഗംഗാനദിയില്‍ മുക്കി; ഹരിദ്വാറില്‍ അഞ്ചുവയസുകാരന് ദാരുണാന്ത്യം
News

രക്താര്‍ബുദം ഭേദമാക്കാന്‍ ഗംഗാനദിയില്‍ മുക്കി; ഹരിദ്വാറില്‍ അഞ്ചുവയസുകാരന് ദാരുണാന്ത്യം

Web News
Last updated: January 25, 2024 2:24 PM
Web News
Published: January 25, 2024
Share

രക്താര്‍ബുദം ഭേദമാക്കാന്‍ ദീര്‍ഘനേരം ഗംഗാനദിയില്‍ മുക്കിയതിന് പിന്നാലെ അഞ്ചു വയസുകാരന്‍ മരിച്ചു. സംഭവത്തില്‍ മാതാപിതാക്കളുടെ പേരില്‍ പൊലീസ് കേസെടുത്തു. ഡല്‍ഹിയില്‍ നിന്നും ഹരിദ്വാറിലെത്തിയ കുടുംബമാണ് കുട്ടിയെ ഗംഗയില്‍ മുക്കിയത്. കുട്ടിയെ വീണ്ടും വീണ്ടും മുക്കുന്നതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ദീര്‍ഘനേരം കുട്ടിയെ വെള്ളത്തില്‍ മുക്കുന്നത് വീഡിയോയില്‍ കാണാം. ഇതിനെതിരെ സമീപത്തുള്ള ചിലര്‍ തന്നെ നിര്‍ത്താന്‍ ആവശ്യപ്പെടുന്നുണ്ട്. രക്ഷിതാക്കള്‍ ഇത് കേള്‍ക്കാത്തതിനെ തുടര്‍ന്ന് ചിലര്‍ കുട്ടിയെ വെള്ളത്തില്‍ നിന്ന് എടുത്ത് മാറ്റുന്നതും കാണാം. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കടുത്ത ശൈത്യമുള്ള കാലാവസ്ഥയില്‍ കുട്ടിയെ ദീര്‍ഘനേരം വെള്ളത്തില്‍ മുക്കിയതാണ് മരണ കാരണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

Unbelievable! How can a mother/parents drown their own child! But it happened in #Haridwar A #Delhi couple allegedly drowned their child suffering from cancer. And whole incident was captured on camera. Police have booked three persons including mother pic.twitter.com/tJJNGuBTfk

— Anupam Trivedi (@AnupamTrivedi26) January 25, 2024

രക്താര്‍ബുദം ബാധിച്ച അഞ്ചുവയസുകാരനെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ആരോഗ്യനില മോശമായിരുന്നതായി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച ടാക്‌സി ഡ്രൈവര്‍ പറഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ അമ്മയടക്കം മൂന്ന് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കുട്ടി ഡല്‍ഹിയിലെ പ്രമുഖ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കുട്ടിയെ ആശുപത്രിയും കൈയ്യൊഴിഞ്ഞതിന് പിന്നാലയാണ് ഗംഗയ്ക്ക് മാത്രമേ കുട്ടിയെ രക്ഷിക്കാന്‍ സാധിക്കൂ എന്ന പറഞ്ഞ് രക്ഷിതാക്കള്‍ ഹരിദ്വാറിലെത്തി കുട്ടിയെ നദിയില്‍ മുക്കിയത്.

TAGGED:blood cancerboy dies
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യൂസഫലിക്കെതിരായ വാര്‍ത്തകള്‍ മറുനാടന്‍ പിന്‍വലിക്കണം; ഇല്ലെങ്കില്‍ ചാനല്‍ സസ്‌പെന്‍ഡ് ചെയ്യും: ഡല്‍ഹി ഹൈക്കോടതി

May 27, 2023
News

കാനഡയിലെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠന ചെലവ് കൂടും; അക്കൗണ്ടില്‍ കാണിക്കേണ്ട തുക ഇരട്ടിയാക്കി

December 9, 2023
News

അഭ്യൂഹങ്ങൾക്ക് വിട; റൊണാൾഡോ ഇനി അൽ നസറിൽ

December 31, 2022
News

ഒറ്റക്കാലുമായി വീൽചെയറിൽ ഭിക്ഷാടനം , പോലീസിനെ കണ്ടതും വൈകല്യം മറന്ന് ഓടി; പിന്തുടർന്ന് പിടികൂടി ദുബായ് പൊലീസ്

April 17, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?