EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇറാൻ ആക്രമണത്തിൽ യുഎഇയിൽ മൂന്ന് പേ‍ർ മരണപ്പെട്ടു, 58 പേ‍ർക്ക് പരിക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇറാൻ ആക്രമണത്തിൽ യുഎഇയിൽ മൂന്ന് പേ‍ർ മരണപ്പെട്ടു, 58 പേ‍ർക്ക് പരിക്ക്
News

ഇറാൻ ആക്രമണത്തിൽ യുഎഇയിൽ മൂന്ന് പേ‍ർ മരണപ്പെട്ടു, 58 പേ‍ർക്ക് പരിക്ക്

Web Desk
Last updated: March 1, 2026 7:32 PM
Web Desk
Published: March 1, 2026
Share

ദുബായ്: രണ്ട് ദിവസമായി തുടരുന്ന ഇറാൻ ആക്രമണത്തിൽ യുഎഇയിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി യുഎഇ അധികൃതർ അറിയിച്ചു. പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ പൗരൻമാരാണ് വ്യത്യസ്ത സംഭവങ്ങളിൽ മരണപ്പെട്ടത്. മിസൈൽ പ്രതിരോധ സംവിധാനം തക‍ർത്ത ഡ്രോണുകളുടേയും മിസൈലുകളുടേയും അവശിഷ്ടങ്ങൾ തക‍ർന്നു വീണ സംഭവത്തിൽ ആണ് ഇത്രയും പേ‍ർക്ക് അപകടം സംഭവിച്ചത്.

സ്വദേശികളായ എമിറാത്തികളെ കൂടാതെ ഈജിപ്ഷ്യൻ, എത്യോപ്യൻ, ഫിലിപ്പിനോ, പാകിസ്ഥാൻ, ഇറാനിയൻ, ഇന്ത്യൻ, ബംഗ്ലാദേശി, ശ്രീലങ്കൻ, അസർബൈജാനി, യെമൻ, ഉഗാണ്ടൻ, എറിട്രിയൻ, ലെബനീസ്, അഫ്ഗാൻ എന്നിവയുൾപ്പെടെ ഒന്നിലധികം രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കുമാണ് പരിക്കേറ്റത്.

ഇറാനിയൻ ആക്രമണങ്ങളുടെ രണ്ടാം ദിവസം, യുഎഇ വ്യോമ പ്രതിരോധ സേന 20 ബാലിസ്റ്റിക് മിസൈലുകൾ നശിപ്പിക്കുകയും 8 എണ്ണം കടലിൽ വീഴ്ത്തുകയും 2 ക്രൂയിസ് മിസൈലുകൾ നശിപ്പിക്കുകയും 311 ഡ്രോണുകൾ തടയുകയും ചെയ്തു. അതേസമയം, 21 ഡ്രോണുകൾ സിവിലിയൻ ലക്ഷ്യങ്ങളിൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്.

ഫെബ്രുവരി 28 ശനിയാഴ്ച മുതൽ, ഇറാനിൽ നിന്ന് യുഎഇയിലേക്ക് വിക്ഷേപിച്ച 165 ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്തി. ഇതിൽ 152 എണ്ണം നശിപ്പിക്കപ്പെട്ടു, 13 എണ്ണം കടലിൽ വീണു. രണ്ട് ക്രൂയിസ് മിസൈലുകൾ കണ്ടെത്തി നശിപ്പിച്ചു. കൂടാതെ, 541 ഇറാനിയൻ ഡ്രോണുകൾ കണ്ടെത്തി; 506 എണ്ണം തടഞ്ഞു നശിപ്പിക്കുകയും, 35 എണ്ണം യുഎഇയിലെത്തി നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു.

തടഞ്ഞുനിർത്തപ്പെട്ട മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ നിരവധി സിവിലിയൻ സ്വത്തുക്കൾക്ക് നേരിയതോ മിതമായതോ ആയ നാശനഷ്ടങ്ങൾ വരുത്തിയതായി അധികൃത‍ർ അറിയിച്ചു.

TAGGED:dubaiiranUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത

March 18, 2026
News

വയനാട്ടിൽ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്ത നിലയിൽ

March 31, 2024
News

‘ഭിന്നശേഷിക്കാർക്കും സിനിമ ആസ്വദിക്കാൻ പറ്റണം’; പത്താന്റെ ഒ ടിടി റിലീസിൽ കോടതിയുടെ നിർദേശം

January 17, 2023
News

ഇന്ധന വിലവര്‍ധന; ഹെയ്തിയില്‍ കലാപം

September 16, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?