EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ‘കേരളത്തിന് കേന്ദ്രം നല്‍കുന്ന നികുതി വരുമാനം 100ല്‍ 21 രൂപ മാത്രം’; വിമര്‍ശിച്ച് ധനമന്ത്രി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ‘കേരളത്തിന് കേന്ദ്രം നല്‍കുന്ന നികുതി വരുമാനം 100ല്‍ 21 രൂപ മാത്രം’; വിമര്‍ശിച്ച് ധനമന്ത്രി
News

‘കേരളത്തിന് കേന്ദ്രം നല്‍കുന്ന നികുതി വരുമാനം 100ല്‍ 21 രൂപ മാത്രം’; വിമര്‍ശിച്ച് ധനമന്ത്രി

News Desk
Last updated: February 5, 2024 2:25 PM
News Desk
Published: February 5, 2024
Share

2024 ബജറ്റ് അവതരണത്തില്‍ കേന്ദ്ര അവഗണനകള്‍ എണ്ണി പറഞ്ഞ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കണക്കുകള്‍ കൃത്യമായി നിരത്തിയാണ് കേന്ദ്രത്തിന്റെ അവഗണനകള്‍ മന്ത്രി സഭയില്‍ വിശദീകരിച്ചത്.

ധനമന്ത്രി പറഞ്ഞത് :

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു, കേന്ദ്രം വെട്ടിക്കുറച്ചത് 57,400 കോടി രൂപയാണ്. 100ല്‍ നിന്ന് 21 എന്ന തരത്തില്‍ മാത്രമാണ് കേന്ദ്രത്തിന്റെ സംഭാവന. 2021-23ലെ കണക്ക് അനുസരിച്ച് 65 രൂപ സംസ്ഥാനം പിരിച്ചെടുക്കുമ്പോള്‍ 35 രൂപ കേന്ദ്രം തരും എന്നതാണ് ശരാശരി. പക്ഷേ കേരളം 79 രൂപ തനത് നികുതി വരുമാനം പിരിച്ചെടുക്കുമ്പോള്‍ കേന്ദ്രം തരുന്നത് 21 രൂപയാണ്.

അതായത് 100ല്‍ 21 രൂപ മാത്രമാണ് കേന്ദ്രത്തിന്റെ സംഭാവന. ഉത്തര്‍പ്രദേശിന് 100ല്‍ 46 രൂപ കേന്ദ്രം നല്‍കുന്നു. ബിഹാറിന് 100ല്‍ 70 രൂപ നല്‍കുന്നു. കേരളീയരോടുള്ള കേന്ദ്ര അവഗണനയ്ക്ക് ആര്‍.ബി.ഐ കണക്കുകളെക്കാള്‍ മെച്ചപ്പെട്ട തെളിവ് വേണോ. കേന്ദ്രം പിരിച്ചെടുത്ത് സംസ്ഥാനങ്ങള്‍ക്ക് വീതംവെച്ച് നല്‍കുന്ന നികുതിയുടെ ഡിവിസിബിള്‍ പൂളിലെ കേരളത്തിന്റെ ഓഹരി പത്താം ധനകാര്യ കമ്മീഷന്‍ കാലത്ത് 3.87 ശതമാനം ആയിരുന്നു. ഇത് 14ാം ധനകാര്യ കമ്മീഷനില്‍ 2.5 ശതമാനമായും 15ാം കമ്മീഷന്റെ ശിപാര്‍ശയില്‍ 1.925 ശതമാനമായും കുറഞ്ഞു. ഇതിന്റെ ഫലമായി പതിനായിരക്കണക്കിന് കോടി രൂപ കേരളത്തിന് നഷ്ടമായി.

കേരളം വികസന നേട്ടങ്ങളുടെ പേരിലാണ് ശിക്ഷിക്കപ്പെടുന്നത്. ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനത്തിന്റെ പേരിലും ജനസംഖ്യ വളര്‍ത്ത നിയന്ത്രിച്ചിന്റെ പേരിലും കേരള ജനത ശിക്ഷിക്കപ്പെടുകയാണ്. എന്നാല്‍ സാമ്പത്തിക വളര്‍ച്ചയുടെ ഫലമായി ഉണ്ടായ ഗൗരവമായ രണ്ടാം തലമുറ വികസന പ്രശ്നങ്ങളെ കേന്ദ്രം കണ്ടില്ലെന്ന് നടിക്കുകയാണ്. ജീവിതശൈലി രോഗങ്ങള്‍ കൂടുന്നതും പ്രായമായവരുടെ അനുപാതം കൂടുന്നതുമൊന്നും കണക്കിലെടുക്കുന്നില്ല.

 

 

TAGGED:Kerala Budget 2024
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അബുദാബിയിൽ സൗജന്യ പാർക്കിംഗ്, ടോൾ പ്രഖ്യാപിച്ചു

October 6, 2022
News

കളക്ടർ ക്ഷണിച്ചിട്ട് വന്നതെന്ന വാദത്തിൽ ഉറച്ച് പി പി ദിവ്യ;കോടതി മറ്റന്നാൾ വാദം കേൾക്കും

October 30, 2024
News

വയനാട് ദുരന്തത്തിൽ അനുശോചിച്ച് സൗദ്ദി രാജാവും കിരീടാവകാശിയും

August 4, 2024
News

യുഎഇയിൽ 445 പുതിയ കോവിഡ് കേസുകൾ കൂടി

September 2, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?