EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ചെറിയ പെരുന്നാൾ ദിവസം ദുബൈ വിമാനത്താവളത്തിലെത്തിയത് 200,000 യാത്രക്കാ‍ർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ചെറിയ പെരുന്നാൾ ദിവസം ദുബൈ വിമാനത്താവളത്തിലെത്തിയത് 200,000 യാത്രക്കാ‍ർ
News

ചെറിയ പെരുന്നാൾ ദിവസം ദുബൈ വിമാനത്താവളത്തിലെത്തിയത് 200,000 യാത്രക്കാ‍ർ

ചെറിയ പെരുന്നാൾ കണക്കിലെടുത്ത് ദുബൈയിലെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്‌സ് ഏപ്രിൽ 19 നും മെയ് 31 നും ഇടയിൽ ജിസിസിയിലെയും മിഡിൽ ഈസ്റ്റിലെയും ആറ് നഗരങ്ങളിലേക്ക് 38 സർവ്വീസുകളാണ് നടത്തിയത്.

Web Desk
Last updated: April 24, 2023 10:37 AM
Web Desk
Published: April 24, 2023
Share

ദുബൈ: ഈദ് അൽ ഫിത്തർ ദിനത്തിലെ 24 മണിക്കൂറിനുള്ളിൽ ദുബായ് വിമാനത്താവളത്തിലെത്തിയത് 200,000 യാത്രക്കാ‍ർ. ഇതിൽ 1.10 ലക്ഷം പേരും ദുബൈയിൽ വിമാനമിറങ്ങിയവരും ബാക്കി ദുബൈയിൽ നിന്നും പല ന​ഗരങ്ങളിലേക്ക് പോയവരുമാണ്. 2023-ൽ ദുബൈ വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണം കുത്തനെ കൂടുകയാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.

ചെറിയ പെരുന്നാൾ കണക്കിലെടുത്ത് ദുബൈയിലെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്‌സ് ഏപ്രിൽ 19 നും മെയ് 31 നും ഇടയിൽ ജിസിസിയിലെയും മിഡിൽ ഈസ്റ്റിലെയും ആറ് നഗരങ്ങളിലേക്ക് 38 സർവ്വീസുകളാണ് നടത്തിയത്. ഈ വർഷം, റിയാദ്, ദമ്മാം, ജിദ്ദ, മദീന, കുവൈറ്റ്, ബെയ്‌റൂട്ട് എന്നിവിടങ്ങളിലേക്ക് അധിക വിമാനങ്ങൾ സർവ്വീസ് നടത്തുന്നതോടെ മേഖലയിലുടനീളം ഈദ് അൽ ഫിത്തർ സമയത്ത് 110,000-ത്തിലധികം യാത്രക്കാർ എമിറേറ്റ്‌സ് വിമാനങ്ങളിൽ കയറുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു.

ഈ മാസം ആദ്യം എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എസിഐ) ദുബായ് വിമാനത്താവളത്തെ തുടർച്ചയായി ഒമ്പതാം വർഷവും ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി തിരഞ്ഞെടുത്തിരുന്നു. 2022 6.6 കോടി ആളുകളാണ് ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്തത്. ഈ വർഷം 7.8 കോടി പേരെയാണ് യാത്രക്കാരായി പ്രതീക്ഷിക്കുന്നത്.

TAGGED:Abu Dhabi AirportAirportdubaiDubai airport
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മഅ്ദനി അനുഭവിക്കുന്നത് ഒരു കൊലപാതകിക്ക് പോലും കിട്ടാത്ത ശക്ഷ; ആരോഗ്യത്തില്‍ സര്‍ക്കാര്‍ ഇടപെടും: അഹമ്മദ് ദേവര്‍കോവില്‍

July 7, 2023
DiasporaNewsUncategorized

സന്ദർശകരുടെ ഹോട്ട് സ്പോട്ടായി റാസൽ ഖൈമ

August 3, 2025
News

കംപ്യൂട്ടറില്‍ ആദ്യത്തെ മലയാളം ലിപിയുടെ പിതാവ്; ഫാദര്‍ ജോര്‍ജ് പ്ലാശ്ശേരി വിടപറഞ്ഞു

February 9, 2024
News

ദർശനം കിട്ടാതെ മാല ഊരിയവരോട് മാപ്പ് ചോദിച്ച് ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാർ

November 19, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?