EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 1500 ആരോഗ്യപ്രവർത്തകർക്ക് യുകെയിലേക്ക് പറക്കാം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > 1500 ആരോഗ്യപ്രവർത്തകർക്ക് യുകെയിലേക്ക് പറക്കാം
News

1500 ആരോഗ്യപ്രവർത്തകർക്ക് യുകെയിലേക്ക് പറക്കാം

News Desk
Last updated: November 5, 2022 5:16 AM
News Desk
Published: November 5, 2022
Share

കേരളത്തിലെ 1500 ആരോഗ്യപ്രവർത്തകർക്ക് യുകെയിൽ ജോലി ചെയ്യാൻ അവസരം ഒരുക്കി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും യുകെ സന്ദർശനവേളയിൽ ഒപ്പുവച്ച ധാരണപത്രം പ്രകാരമുള്ള റിക്രൂട്ട്‌മെന്റ്‌ ഈ മാസം 21ന്‌ തുടങ്ങും. ഡോക്ടർമാർ, സ്‌പെഷ്യാലിറ്റികളിലേക്ക്‌ നഴ്‌സുമാർ, സീനിയർ കെയറർ, ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യൻ, റേഡിയോഗ്രാഫർ, ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, സോഷ്യൽ വർക്കർ എന്നീ മേഖലകളിലായി 1500 പേർക്കാണ് ആദ്യഘട്ടത്തിൽ തൊഴിലവസരം ലഭിക്കുക.

നോർക്ക റൂട്ട്‌സ്‌ സംഘടിപ്പിക്കുന്ന ആദ്യഘട്ട ‘യുകെ കരിയർ ഫെയർ’ റിക്രൂട്ട്‌മെന്റ്‌ മേള 21 മുതൽ 25 വരെ എറണാകുളം താജ് ഗെയ്റ്റ്‌വേ ഹോട്ടലിൽ നടക്കും. ഒഴിവുകൾ, തൊഴിൽപരിചയം, ഇംഗ്ലീഷ് ഭാഷാനിലവാരം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ നോർക്ക വെബ്‌സൈറ്റിൽ ലഭ്യമാണ്. 15-ന് മുമ്പ്‌ അപേക്ഷിക്കണം. യുകെയിലെ റിക്രൂട്ട്‌മെന്റ് പ്രതിനിധികളുടെ മേൽനോട്ടത്തിലാണ്‌ നിയമന നടപടികൾ നടക്കുക.

ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് DWMS CONNECT (ഡിജിറ്റൽ വർക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം) ആപ്‌ ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യണം. റഫറൽ കോഡായി NORKA എന്നും ചേർക്കണം. ഇതിനുശേഷം ആപ്പിലെ NORKA CAREERS FAYRE PHASE 1 ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. https://knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റു വഴിയും പ്രൊഫൈൽ ക്രിയേറ്റ് ചെയ്യാം. വിവരങ്ങൾക്ക്: www.norkaroots.org, 1800 425 3939 (ടോൾഫ്രീ നമ്പർ), വിദേശത്തുള്ളവർക്ക് +91-8802012345 എന്ന നമ്പരിലും ബന്ധപ്പെടാം.

TAGGED:healthcare workersjob opportunitiesUK
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaNews

ഒരേസമയം ശാസ്ത്ര പരീക്ഷണങ്ങൾ നടത്തി 5035 വിദ്യാർത്ഥികൾ: ഗിന്നസ് റെക്കോർഡിലേക്ക് പേസ് ഗ്രൂപ്പ്

November 28, 2025
News

നിർണായക പ്രഖ്യാപനത്തിന് സാധ്യത? പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിച്ച് കേന്ദ്രസർക്കാർ

September 1, 2023
News

സംസ്ഥാനത്ത് മഴ തുടരും, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് , ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

October 11, 2024
EntertainmentNews

ദിലീപ് കുറ്റവിമുക്തൻ: പൾസർ സുനിയടക്കം ആറ് പ്രതികളെ ശിക്ഷിച്ച് കോടതി

December 8, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?