EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സിഎഎ നിയമപ്രകാരം 14 പേർക്ക് പൗരത്വം അനുവദിച്ച് കേന്ദ്രസ‍ർക്കാർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സിഎഎ നിയമപ്രകാരം 14 പേർക്ക് പൗരത്വം അനുവദിച്ച് കേന്ദ്രസ‍ർക്കാർ
News

സിഎഎ നിയമപ്രകാരം 14 പേർക്ക് പൗരത്വം അനുവദിച്ച് കേന്ദ്രസ‍ർക്കാർ

Web Desk
Last updated: May 15, 2024 7:41 PM
Web Desk
Published: May 15, 2024
Share

ന്യൂഡൽഹി: സിഎഎ നിയമപ്രകാരം ഇതാദ്യമായി അഭയ‍ാ‍ർത്ഥികൾക്ക് പൗരത്വം അനുവദിച്ച് കേന്ദ്രസ‍ർക്കാർ. ഭരണകൂടങ്ങളിൽ നിന്നുള്ള പീഡനത്തെ തുട‍ർന്ന് ഇന്ത്യയിൽ അഭയം പ്രാപിച്ച മുസ്ലീം ഇതരമതവിശ്വാസികൾക്ക് പൗരത്വം അനുവദിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് സിഎഎ ചട്ടം.

അമുസ്‌ലിം കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള നടപടികൾ ആരംഭിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ച് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് ഇപ്പോൾ പൗരത്വം അനുവദിച്ചത്. സിഎഎ പ്രകാരം അപേക്ഷ നൽകിയ 14 പേ‍ർക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല ഇന്ന് ദില്ലിയിൽ പൗരത്വരേഖകൾ കൈമാറി.

പാകിസ്ഥാനിൽ നിന്ന് പീഡിപ്പിക്കപ്പെടുന്ന , പൗരത്വ (ഭേദഗതി) നിയമം അല്ലെങ്കിൽ സിഎഎ പ്രകാരം 14 പേർക്ക് പൗരത്വ സർട്ടിഫിക്കറ്റിൻ്റെ ആദ്യ സെറ്റ് ഇന്ന് വിതരണം ചെയ്തു. ഡയറക്ടർ (ഐബി), രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 2014 ഡിസംബർ 31 ന് മുമ്പ് ഇന്ത്യയിലെത്തിയ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള രേഖകളില്ലാത്ത മുസ്‌ലിം ഇതര കുടിയേറ്റക്കാർക്കാണ് പൗരത്വത്തിന് യോ​ഗ്യത. സിഎഎ പ്രകാരം, പൗരത്വ അപേക്ഷയുടെ യോഗ്യതാ കാലയളവ് 11 ൽ നിന്ന് 5 വർഷമായി കുറച്ചിരുന്നു.

ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് പീഡിപ്പിക്കപ്പെടുന്ന മുസ്ലീം ഇതര കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്ന സിഎഎ 2019 ഡിസംബറിലാണ് നിലവിൽ വന്നത്. ഹിന്ദുക്കൾ, സിഖ്, ജൈനർ, ബുദ്ധമതക്കാർ, പാഴ്സികൾ, ക്രിസ്ത്യാനികൾ എന്നീ മതവിഭാ​ഗത്തിലുള്ള അയൽരാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ അഭയം പ്രാപിച്ചവർക്ക് പൗരത്വം നൽകാൻ നിയമം അനുമതി നൽകുന്നു. നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചെങ്കിലും നാല് വർഷത്തിന് ശേഷം ഈ വർഷം മാർച്ച് 11 ന് മാത്രമാണ് ഇന്ത്യൻ പൗരത്വം അനുവദിച്ച നിയമം നിലവിൽ വന്നത്.

TAGGED:CAAcitizenship
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഈജിപ്ഷ്യൻ പ്രസിഡന്റിനെ വരവേറ്റ് ഖത്തർ

September 14, 2022
News

വീണ്ടും പ്രണയപ്പക; തിരുവനന്തപുരത്ത് നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊന്നു

December 15, 2022
News

പൊലീസ് വീടിന്റെ നാല് വശവും വളഞ്ഞു, കൊണ്ടു പോയത് ഭീകരവാദിയെ പോലെ; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ അമ്മ

January 9, 2024
News

ഐഎസ്ആർഒ ചാരക്കേസ്: നമ്പി നാരായണനെ സിബി മാത്യൂസ് അറസ്റ്റ് ചെയ്തത് തെളിവില്ലാതെ, സിബിഐ കുറ്റപത്രം

July 10, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?