EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സ്വാതന്ത്ര്യ ദിനാഘോഷം മാറ്റി നിർത്തി, ടാൻ​സാനി​യ മാതൃകയായി 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സ്വാതന്ത്ര്യ ദിനാഘോഷം മാറ്റി നിർത്തി, ടാൻ​സാനി​യ മാതൃകയായി 
News

സ്വാതന്ത്ര്യ ദിനാഘോഷം മാറ്റി നിർത്തി, ടാൻ​സാനി​യ മാതൃകയായി 

Web desk
Last updated: December 7, 2022 6:51 AM
Web desk
Published: December 7, 2022
Share

ലക്ഷങ്ങൾ മുടക്കി നടത്താനിരുന്ന വ​ർ​ണാ​ഭ​മാ​യ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ടാൻ​സാനി​യ മാറ്റി വച്ചു. പകരം ശാ​രീ​രി​ക-​മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന കു​ട്ടി​ക​ൾ​ക്ക് താ​മ​സ കേ​ന്ദ്ര​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ തീരുമാനിച്ചു. വെ​ള്ളി​യാ​ഴ്ച ന​ട​ത്താ​നി​രു​ന്ന 61ാമ​ത് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്റെ ആർഭാടമായ ആഘോഷമാണ് ഒ​ഴി​വാക്കിയത്. ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി 4.45 ല​ക്ഷം ഡോ​ള​റാണ് നീ​ക്കി​വെ​ച്ചിരുന്നത്. ഇത് ഉ​പ​യോ​ഗി​ച്ച് രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ട്ടു സ്കൂ​ളു​ക​ൾ​ക്ക് സ​മീ​പം കു​ട്ടി​ക​ൾ​ക്കാ​യി ഡോ​ർ​മി​റ്റ​റി​ക​ൾ നി​ർ​മി​ക്കാ​ൻ പ്ര​സി​ഡ​ന്റ് സ​മി​യ സു​ലു​ഹു ഹ​സ​ൻ ഉത്തരവിട്ടു.

 

ആ​ഡം​ബ​ര​വും വി​രു​ന്നു​ക​ളും ഒ​ഴി​വാ​ക്കുകയും പ​ക​രം വി​ക​സ​ന​​ത്തെ കു​റി​ച്ച പൊ​തു​സം​വാ​ദ​ങ്ങ​ൾ ന​ട​ത്തി മാതൃകാപരമായ രീതിയിൽ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ക്കാനുമാണ് തീ​രു​മാ​നം. അതേസമയം കു​ട്ടി​ക​ൾ​ക്ക് താ​മ​സ​കേ​ന്ദ്ര​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ചു​ക​ഴി​ഞ്ഞ​താ​യി മ​ന്ത്രി ജോ​ർ​ജ് സിം​ബാം​ച്ച​വ​നെ പ​റ​ഞ്ഞു.

ഇതിന് മുൻപും ആ​ഡം​ബ​ര​പൂ​ർ​ണ​മാ​യ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം മാ​റ്റി​വെ​ച്ച് ടാൻ​സാനി​യ ലോ​ക​ത്തി​ന്റെ മുഴുവൻ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രു​ന്നു. 2015ൽ ആ​ഘോ​ഷ​ത്തി​നു​ള്ള ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് വാ​ണി​ജ്യ ത​ല​സ്ഥാ​ന​മാ​യ ദാ​റെ സ​ലാ​മി​ൽ റോ​ഡ് നി​ർ​മി​ക്കുകയാണ് ചെയ്തത്. 2020ൽ ​ആ​ഘോ​ഷ ബ​ജ​റ്റ് ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്രവർത്തങ്ങൾക്കായി മാറ്റി വച്ച് അ​ന്ന​ത്തെ പ്ര​സി​ഡ​ന്റ് ജോ​ൺ മ​ഗു​ഫു​ലി മാ​തൃ​ക കാ​ണി​ച്ചു. അതേസമയം ജോ​ൺ മ​ഗു​ഫു​ലി​യു​ടെ പി​ൻ​ഗാ​മി​യാ​യി ഇപ്പോൾ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ സ​മി​യ സു​ലു​ഹു ടാൻ​സ​നി​യ​യു​ടെ ആ​ദ്യ വ​നി​ത പ്ര​സി​ഡ​ന്റു​കൂടിയാണ്.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • പാകിസ്ഥാൻ സൈന്യം ഗാസയിലേക്ക്, ഇസ്രയേലിനായി ഹമാസിനെ തീർക്കും?
  • സയാൻ ബേബിയുടെ ജിൽ ജിൽ ഫാമിലിയുടെ കഥ
  • ഷാഹി കബീറിൻ്റെ തിരക്കഥയിൽ വീണ്ടും ചാക്കോച്ചൻ: സൈക്കോ ത്രില്ലർ ചിത്രത്തിൽ നായികയായി ലിജോമോൾ
  • യുഎഇയിൽ വമ്പൻ ബിസിനസ് സെന്റർ തുറന്ന് ആർ.എ.ജി ഹോൾഡിങ്‌സ്
  • മലപ്പുറത്ത് നവദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു

You Might Also Like

News

ഷാർജ ഹോഷി മേഖലയിൽ ഗതാഗത നിയന്ത്രണം

March 23, 2023
News

ഓസ്‌ട്രേലിയയില്‍ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു; നാല് മരണം

January 2, 2023
News

കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ച സിപിഎം ന​ഗരസഭാ കൗൺസിലർ പി.പി രാജേഷ് അറസ്റ്റിൽ‌

October 18, 2025
EntertainmentNews

നാനി- വിവേക് ആത്രേയ പാൻ- ഇന്ത്യൻ ചിത്രം സൂര്യാസ് സാറ്റർഡേ; എസ് ജെ സൂര്യയുടെ ബർത്ത്ഡേ സ്പെഷ്യൽ വീഡിയോ പുറത്ത്

July 21, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?