EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ചികിത്സയ്ക്ക് 5 ലക്ഷം, അപകട മരണത്തിന് 10 ലക്ഷം: ഇൻഷുറൻസുമായി നോർക്ക
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > ചികിത്സയ്ക്ക് 5 ലക്ഷം, അപകട മരണത്തിന് 10 ലക്ഷം: ഇൻഷുറൻസുമായി നോർക്ക
BusinessDiaspora

ചികിത്സയ്ക്ക് 5 ലക്ഷം, അപകട മരണത്തിന് 10 ലക്ഷം: ഇൻഷുറൻസുമായി നോർക്ക

Web Desk
Last updated: August 25, 2025 2:27 PM
Web Desk
Published: August 25, 2025
Share

ദുബൈ: പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ചികിത്സയ്ക്കും അപകട മരണങ്ങൾക്ക് പത്ത് ലക്ഷം രൂപയും വരെ നൽകുന്ന ഇൻഷുറൻസ് നടപ്പാവുന്നു. നോർക്ക കെയർ പ്രവാസി ഇൻഷുറൻസ് നവംബർ 1ന് നിലവിൽ വരും. കേരളത്തിൽ മാത്രം 410 ആശുപത്രികൾ പദ്ധതിയിലുണ്ട്. സാധാരണ ഇൻഷുറൻസുകളെ അപേക്ഷിച്ച് വലിയ മാറ്റങ്ങളുള്ളതാണ് പദ്ധതി.

പദ്ധതിയില്‍ ചേരുമ്പോള്‍ നിലവിലുള്ള രോഗങ്ങൾക്ക് പോലും ഇൻഷുറൻസ് ലഭിക്കും എന്നതാണ് നോർക്ക കെയർ പ്രവാസി ഇൻഷുറൻസിനെ വേറിട്ടതാക്കുന്നത്. അഞ്ച് ലക്ഷം രൂപയുടെ വരെ ചികിത്സ. ഭർത്താവും ഭാര്യയും രണ്ട് കുട്ടികളുമുള്ള കുടുംബത്തിന് ജിഎസ്ടി ഉൾപ്പെടെ 13,275 രൂപയാണ് വാർഷിക പ്രീമിയം. അധികമായി ചേർക്കുന്ന ഒരോ കൂട്ടിക്കും 4,130 രൂപ വീതം നൽകണം. വ്യക്തിഗത ഇൻഷുറൻസ് മാത്രമാണെങ്കിൽ 7,965 രൂപ മതി. നിലവിലുള്ള രോഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യയിലുടനീളം 12,000-ത്തിലധികം ആശുപത്രികളിൽ കാഷ്‌ലെസ് ചികിത്സ ലഭ്യമാക്കും.

പദ്ധതിയിലേക്ക് പ്രവാസികളെ എത്തിക്കാൻ യുഎഇയിൽ മേഖലാ യോഗങ്ങൾ നടക്കുകയാണ്. പി ശ്രീരാമകൃഷ്ണനൊപ്പം നോർക്ക റൂട്സ് സിഇഒ അജിത് കൊളശ്ശേരി, സെക്രട്ടറി ഹരി കിഷോർ തുടങ്ങിയവരുമുണ്ട്. അബുദാബിയിലെ യോഗം പൂർത്തിയായി. അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ, റാസൽഖൈമ മേഖലാ യോഗം ഞായറാഴ്ച വൈകിട്ട് 6.30ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിലാണ് നടക്കുന്നത്. സെപ്റ്റംബർ 22ന് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യും. അന്ന് മുതൽ ഒക്ടോബർ 21വരെ പ്രവാസികൾക്ക് പദ്ധതിയിൽ അംഗമാകാം.

TAGGED:InsuranceNorka
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Diaspora

വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു

February 26, 2024
Diaspora

വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്

November 1, 2025
Diaspora

സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

April 24, 2024
Diaspora

കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ; ഇന്ത്യയിലേക്ക് പുതിയ സർവ്വീസുകളുമായി സലാം എയർ

August 3, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?