ദില്ലി: തർക്ക മണ്ഡലങ്ങൾ ഒഴിച്ച് 55 സീറ്റിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. എംപിമാർ ആരും ആദ്യ പട്ടികയിൽ ഇല്ല. പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഒരു സീറ്റിലും ആദ്യപട്ടികയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എംപിമാർ ആരും ആദ്യഘട്ട പട്ടികയിൽ ഇല്ല. കെ.സുധാകരനും അടൂർ പ്രകാശും ലക്ഷ്യമിട്ട കണ്ണൂർ, കോന്നി സീറ്റുകളും ആദ്യലിസ്റ്റിൽ വന്നിട്ടില്ല. എൽദോസ് കുന്നപ്പള്ളിയെ മാറ്റിയേക്കും എന്ന വാർത്തകൾക്കിടെ പെരുമ്പാവൂർ സീറ്റും പട്ടികയിൽ ഇല്ല. ബിജെപി വിട്ട് കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യരുടെ പേരും പട്ടികയിൽ ഇല്ല. സന്ദീപിൻ്റെ പേര് പരിഗണിക്കപ്പെട്ട തവനൂരിൽ മലപ്പുറം ഡിസിസി പ്രസിഡൻ്റ് വി.എസ് ജോയിയും, പൊന്നാനിയിൽ നൗഷാദ് അലിയും പാലക്കാട് രമേശ് പിഷാരടിയും തൃശ്ശൂരിൽ രാജൻ പല്ലനും സ്ഥാനാർത്ഥികളായി പ്രഖ്യാപിക്കപ്പെട്ടു.
കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക
1. ഇരിക്കൂർ – അഡ്വ. സജീവ് ജോസഫ്
2. ധർമ്മടം – അബ്ദുൽ റഷീദ്
3. തലശ്ശേരി – കെ.പി. സാജു
4. പേരാവൂർ – അഡ്വ. സണ്ണി ജോസഫ്
5. മാനന്തവാടി (ST) – ഉഷ വിജയൻ
6. സുൽത്താൻബത്തേരി (ST) – ഐ.സി. ബാലകൃഷ്ണൻ
7. കൽപ്പറ്റ – അഡ്വ. ടി. സിദ്ധിഖ്
8. നാദാപുരം – കെ.എം. അഭിജിത്ത്
9. കൊയിലാണ്ടി – അഡ്വ. കെ. പ്രവീൺ കുമാർ
10. ബാലുശ്ശേരി (SC) – വി.ടി. സൂരജ്
11. എലത്തൂർ – വിദ്യ ബാലകൃഷ്ണൻ
12. കോഴിക്കോട് നോർത്ത് – അഡ്വ. കെ. ജയന്ത്
13. നിലമ്പൂർ – ആര്യാടൻ ഷൗക്കത്ത്
14. വണ്ടൂർ (SC) – എ.പി. അനിൽ കുമാർ
15. തവനൂർ – വി.എസ്. ജോയ്
16. പൊന്നാനി – നൗഷാദ് അലി
17. തൃത്താല – വി.ടി. ബൽറാം
18. കോങ്ങാട് (SC) – കെ.എ. തുളസി
19. മലമ്പുഴ – എ. സുരേഷ്
20. പാലക്കാട് – രമേഷ് പിഷാരടി
21. തരൂർ (SC) – കെ.സി. സുബ്രഹ്മണ്യൻ
22. ചിറ്റൂർ – അഡ്വ. സുമേഷ് അച്യുതൻ
23. നെന്മാറ – ടി. തങ്കപ്പൻ
24. ആലത്തൂർ – കെ.എൻ. ഫെബിൻ
25. മണലൂർ – ടി.എൻ. പ്രതാപൻ
26. ഒല്ലൂർ – അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്
27. തൃശ്ശൂർ – രാജൻ ജെ പല്ലൻ
28. നാട്ടിക (SC) – അഡ്വ. സുനിൽ ലാലൂർ
29. കൈപ്പമംഗലം – ടി.എം. നാസർ
30. പുതുക്കാട് – കെ.എം. ബാബുരാജ്
31. ചാലക്കുടി – സനീഷ് കുമാർ ജോസഫ്
32. കൊടുങ്ങല്ലൂർ – ഒ.ജെ. ജനീഷ്
33. അങ്കമാലി – റോജി എം. ജോൺ
34. ആലുവ – അൻവർ സാദത്ത്
35. പറവൂർ – വി ഡി സതീശൻ
36. എറണാകുളം – ടി.ജെ. വിനോദ്
37. തൃക്കാക്കര – ഉമ തോമസ്
38. കുന്നത്തുനാട് (SC) – വി.പി. സജീന്ദ്രൻ
39. മൂവാറ്റുപുഴ – ഡോ. മാത്യു കുഴൽനാടൻ
40. വൈക്കം (SC) – കെ. ബിനിമോൻ
41. കോട്ടയം – തിരുവഞ്ചൂർ രാധാകൃഷ്ണൻ
42. പുതുപ്പള്ളി – ചാണ്ടി ഉമ്മൻ
43. അരൂർ – ഷാനിമോൾ ഉസ്മാൻ
44. ചേർത്തല – കെ.ആർ. രാജേന്ദ്ര പ്രസാദ്
45. ഹരിപ്പാട് – രമേശ് ചെന്നിത്തല
46. മാവേലിക്കര (SC) – അഡ്വ. മുത്താര രാജ്
47. കരുനാഗപ്പള്ളി – സി.ആർ. മഹേഷ്
48. കൊട്ടാരക്കര – അഡ്വ. പി. ഐഷ പോറ്റി
49. പത്തനാപുരം – ജ്യോതികുമാർ ചാമക്കാല
50. കുണ്ടറ – പി.സി. വിഷ്ണുനാഥ്
51. കൊല്ലം – അഡ്വ. ബിന്ദു കൃഷ്ണ
52. ചാത്തന്നൂർ – സൂരജ് രവി
53. ചിറയിൻകീഴ് (SC) – രമ്യ ഹരിദാസ്
54. വട്ടിയൂർക്കാവ് – കെ. മുരളീധരൻ
55. കോവളം – എം. വിൻസന്റ്




